'അവളെ തല്ലി എന്ന തെറ്റ് എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്'; രാജ്യം വിട്ടെന്ന് പ്രതി രാഹുൽ
കോഴിക്കോട്: പന്തീരങ്കാവ് നവ വധുവിനെ ഗാർഹിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി രാഹുൽ രാജ്യം വിട്ടതായി റിപ്പോർട്ട്. താൻ രാജ്യം വിട്ടതായി റിപ്പോർട്ടർ ടിവിയോടാണ് രാഹുൽ വെളിപ്പെടുത്തിയത്. ഭാര്യയെ തല്ലി എന്ന് തെറ്റ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും എന്നാൽ താൻ സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
അവളെ തല്ലി എന്ന തെറ്റ് എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അതൊരിക്കലും സ്ത്രീധനം ചോദിച്ചിട്ടോ കാറ് ചോദിച്ചിട്ടോ ഒന്നുമല്ല. ജർമനയിൽ വർക്ക് ചെയ്യുന്ന എനിക്കെന്തിനാണ് കാറ്. തല്ലി എന്നത് സത്യം തന്നെയാണ് അത് എവിടെ വേണമെങ്കിലും വന്ന് അംഗീകരിക്കാം, ശിക്ഷ ഏൽക്കാം.

എനിക്ക് ഇനി അറിഞ്ഞൂടാ എന്റെ ഫ്യൂച്ചർ എന്താകുമെന്ന്. ഇപ്പോൾ ഭക്ഷണം പോലും കഴിക്കാതെ, ഏതൊ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണ്. അവളുടെ ചേട്ടൻ അന്ന് വീട്ടിൽ നിന്ന് പറഞ്ഞത് കൊണ്ടോട്ടിയിലൊക്കെ ആൾക്കാറുണ്ട് കാണിച്ച് തരാമെന്നാണ്, അങ്ങനെയൊരു ക്രൈകിയകൾക്കും കാര്യങ്ങൾകക്കും നിന്ന് കൊടുക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല, രാഹുൽ പറഞ്ഞു.
വിവാഹ ചെലവ് നടത്തിയത് താനാണെന്നും യുവതി തന്റെ പൂർവ ബന്ധങ്ങൾ വിവാഹ ശേഷവും തുടർന്നത് പ്രകോപനത്തിന് കാരണമായതായും രാഹുൽ അറിയിച്ചതായി റിപ്പോർട്ടർ ടിവി പറയുന്നു. പ്രശ്നങ്ങൾ വഷളാക്കാനാണ് ബന്ധുക്കൾ ശ്രമിച്ചതെന്നും തന്റെ ഭാര്യയെ പൊതുവിടത്തിൽ അവഹേളിക്കാതിരിക്കാനാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും ഭാര്യ തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചുവെന്നും രാഹുൽ പറഞ്ഞു.
പക്ഷേ പ്രശ്നങ്ങൾ കൈവിട്ട് പോയെന്നും തല്ലിയതിന് താൻ ഭാര്യയോട് മാപ്പ് ചോദിക്കുന്നെന്നും ലഹരിമരുന്ന് ഉപയോഗിക്കാറില്ലെന്നും തന്നെ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും ഭാര്യയുടെ ഫോണിൽ കാണാൻ പാടില്ലാത്തത് എല്ലാം കണ്ടുവെന്നും രാഹുൽ പറയുന്നു. അമ്മയ്ക്കും സഹോദരിക്കും പങ്കില്ലെന്നും രാഹുൽ പറഞ്ഞു. 30 വർഷം കൊണ്ട് നേടിയെടുത്ത സൽപേര് മൂന്ന് ദിവസം കൊണ്ട് തനിക്ക് നഷ്ടമായെന്നും രാഹുൽ പ്രതികരിച്ചു.
സംഭവത്തിൽ രാഹുലിനെതിരെ വധശ്രമത്തിനും സ്ത്രീധ പീഡനത്തിനും ഉൾപ്പെടെ കേസെടുത്തിട്ടുണ്ട്. 150 പവൻ സ്വർണവും കറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞായിരുന്നു തർക്കം തുടങ്ങിയതെന്നും എന്തോ കൂടിയ സാധനം കഴിച്ചിട്ടാണ് വന്നത് മദ്യമല്ല മറ്റെന്തോ ലഹരി വസ്തു കഴിച്ചിട്ടാണ് വന്നതെന്നും യുവതി പറഞ്ഞിരുന്നു. കല്യാണത്തിന് ശേഷം ഫോൺ അങ്ങനെ ഉപയോഗിക്കാൻ കൊടുത്തിരുന്നില്ലെന്നും യുവതി പറഞ്ഞിരുന്നു.












Click it and Unblock the Notifications