കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രീ, നിങ്ങൾ നഗ്നനാക്കപ്പെട്ടിരിക്കുന്നു, ലജ്ജയുണ്ടെങ്കിൽ രാജിവെക്കണം; വിമർശനവുമായി ആർഎംപി

Google Oneindia Malayalam News

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എംപിഐ കോഴിക്കോട് ജില്ല സെക്രട്ടറി കെപി പ്രകാശന്‍ രംഗത്ത്. അട്ടപ്പാടിയില്‍ കേരള പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരെ കേരളത്തിലാകെ പ്രതിഷേധമുയരുന്ന സന്ദര്‍ഭത്തിലായിരുന്നു പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റ് നടന്നത്. എല്ലാ പ്രതിഷേധങ്ങളെയും ഭയപ്പെടുത്തി അവസാനിപ്പിക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാറിന്റെ കുടില ബുദ്ധിയുടെ ഇരകളായിരുന്നു താഹയും അലനുമെന്ന് കെപി പ്രകാശന്‍ പറഞ്ഞു. വിശദാംശങ്ങളിലേക്ക്..

ലജ്ജയുണ്ടെങ്കിൽ രാജിവെക്കണം

ലജ്ജയുണ്ടെങ്കിൽ രാജിവെക്കണം

അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യമനുവദിച്ചിരിക്കുന്നു. കഴിഞ്ഞ 10 മാസത്തിലേറെയായി വിദ്യാർത്ഥികളായിരുന്ന അവർ UAPA ചുമത്തപ്പെട്ട് ജയിലറയ്ക്കുള്ളിലായിരുന്നു. അവരുടെ പഠനം തടസ്സപ്പെട്ടു. ബന്ധുക്കളും സുഹൃത്തുക്കളും കുടിച്ചു തീർത്ത കണ്ണീരിനും കേട്ട പഴിവാക്കുകൾക്കും കണക്കില്ല.

ഇരകളായിരുന്നു താഹയും അലനും

ഇരകളായിരുന്നു താഹയും അലനും

മാവോയിസ്റ്റുകളെന്ന മുദ്രകുത്തി UAPA ചുമത്തി കേരള പോലീസാണ് അവരെ അറസ്റ്റ് ചെയ്തത്. അട്ടപ്പാടിയിൽ കേരള പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെ കേരളത്തിലാകെ പ്രതിഷേധമുയരുന്ന സന്ദർഭത്തിലായിരുന്നു ഈ അറസ്റ്റ്. എല്ലാ പ്രതിഷേധങ്ങളെയും ഭയപ്പെടുത്തി അവസാനിപ്പിക്കാനുള്ള പിണറായി വിജയൻ സർക്കാറിൻ്റെ കുടില ബുദ്ധിയുടെ ഇരകളായിരുന്നു താഹയും അലനും.

യാദൃച്ഛികമായിരുന്നില്ല

യാദൃച്ഛികമായിരുന്നില്ല

വിജയൻ കോഴിക്കോടു ജില്ലയിൽ ഉണ്ടായിരുന്ന ദിവസങ്ങളിലാണ് അറസ്റ്റ് നടന്നത് എന്നത് യാദൃച്ഛികമായിരുന്നില്ല. 'ചായ കുടിക്കാൻ പോയപ്പോഴല്ല അവരെ അറസ്റ്റു ചെയ്തത് ' എന്ന് പോലീസിൻ്റെ ചെയ്തികളെ വിജയൻ പിന്നീട് ന്യായീകരിക്കുന്നുണ്ട്. അവർ മാവോയിസ്റ്റുകൾ തന്നെയെന്നും അറസ്റ്റു ചെയ്യപ്പെടേണ്ടവരെന്നും പി.ജയരാജനും കൂട്ടിച്ചേർത്തു. അവർക്കാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. UAPA കേസിൽ ജാമ്യമനുവദിക്കണമെങ്കിൽ പ്രോസിക്യൂഷൻ വാദങ്ങൾ തീരെ ദുർബലമാകണം. കോടതി അതു തന്നെ വ്യക്തമാക്കിയിരിക്കുന്നു.

ഒരു തെളിവും കണ്ടെത്താൻ

ഒരു തെളിവും കണ്ടെത്താൻ


ഭീകരവാദ സംഘടനയിൽ പ്രവർത്തിക്കുന്നുവെന്ന പേരിൽ UAPA നിയമത്തിലെ 20-ാം വകുപ്പ് ചുമത്തിയാണ് അറസ്റ്റു ചെയ്തെങ്കിലും ഒരു തെളിവും കണ്ടെത്താൻ കഴിയാത്തതുകൊണ്ട് കുറ്റപത്രത്തിൽ ആ വകുപ്പു തന്നെ ഒഴിവാക്കേണ്ടി വന്ന ഗതികേട് NIA നേരിടുകയുണ്ടായി. പക്ഷെ, മുഖ്യമന്ത്രി വിജയനും കേരളത്തിലെ CPM നേതൃത്വവും ഇതുവരെ അവരുടെ പഴയ നിലപാട് തിരുത്തിയിട്ടില്ല!!

ജനാധിപത്യ ശക്തികളുടെ

ജനാധിപത്യ ശക്തികളുടെ

കേരള പോലീസിനെ പിൻതുടർന്ന് ഈ കേസ് ഏറ്റെടുത്ത NIA യുടെ വാദങ്ങളെല്ലാം അക്കമിട്ട് നിരാകരിച്ചു കൊണ്ടാണ് കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു തരത്തിലുള്ള കുറ്റകൃത്യങ്ങളിലും പങ്കെടുത്തിട്ടില്ലാത്ത രണ്ട് യുവാക്കളുടെ പേരിൽ UAPA പോലുള്ള നിർദ്ദയ നിയമങ്ങൾ ചുമത്തി ജയിലിലടക്കുന്ന ഭരണകൂട ഭീകരതക്കെതിരെയുള്ള ജനാധിപത്യ ശക്തികളുടെ വിജയം കൂടിയാണിത്.

 എന്താണ് പറയാനുള്ളത്

എന്താണ് പറയാനുള്ളത്

തീർച്ചയായും പിണറായി വിജയന് എന്താണ് പറയാനുള്ളത് എന്നറിയാൻ കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് താല്പര്യമുണ്ട്. വ്യജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും ഡ്രാക്കോണിയൻ നിയമങ്ങൾ ചുമത്തലുമൊക്കെയായി നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ് വാഴ്ചയുടെ കേരളത്തിലെ ശരിയായ നടത്തിപ്പുകാരൻ താനാണെന്ന് തെളിയിച്ച വിജയന് ഇപ്പോഴത്തെ കോടതി നടപടിയിൽ നിന്ന് എന്തെങ്കിലും ബോധ്യപ്പെടുമോ?

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam
 നഗ്നനാക്കപ്പെട്ടിരിക്കുന്നു

നഗ്നനാക്കപ്പെട്ടിരിക്കുന്നു

ഉടനീളമുള്ള രാഷ്ട്രീയ ജീവിതത്തിൽ പകയും ചതിയും കുതികാൽവെട്ടും അപര വിദ്വേഷവും നെറികേടും അഴിമതിയുമൊക്കെ ചേർന്ന് രക്തപങ്കിലവും നിർദ്ദയവും ജീർണവുമായ വിധം ഇടതുപക്ഷ രാഷ്ട്രീയ മാറ്റിതീർത്ത കുറ്റവാളിയെന്ന നിലയിൽ ചരിത്രം ഓർക്കാനിടയുള്ള നിങ്ങൾക്ക് രാഷ്ട്രീയ ധാർമികതയോ ഇടതു പക്ഷ മൂല്യങ്ങളോ പരിഗണനാ വിഷയങ്ങളല്ല. എന്നാലും, ലജ്ജയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. നിങ്ങൾ തെരുവിൽ നഗ്നനാക്കപ്പെട്ടിരിക്കുന്നു!!!

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനഫലം നെഗറ്റീവ്മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനഫലം നെഗറ്റീവ്

കണ്ണൂരില്‍ കോണ്‍ഗ്രസിന് സിപിഎമ്മിനെക്കാള്‍ ശല്യം യതീഷ് ചന്ദ്ര; രൂക്ഷ വിമർശനമുന്നയിച്ച് കെ മുരളീധരന്‍കണ്ണൂരില്‍ കോണ്‍ഗ്രസിന് സിപിഎമ്മിനെക്കാള്‍ ശല്യം യതീഷ് ചന്ദ്ര; രൂക്ഷ വിമർശനമുന്നയിച്ച് കെ മുരളീധരന്‍

English summary
Pantheerankavu UAPA Case, RMP slams Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X