കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിശോധനയ്ക്കിടെ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ച് താഹ; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്

Google Oneindia Malayalam News

കോഴിക്കോട്: പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത താഹയുടെ വീട്ടില്‍ പരിശോധന നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. വെള്ളിയാഴ്ച്ച വൈകീട്ട് അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ പരിശോധനയുടെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. പരിശോധനയില്‍ പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീടിനകത്ത് പോലീസ് പരിശോധന നടത്തുമ്പോള്‍ പുറത്ത് ജീപ്പിലിരുന്ന താഹ മാവോയിസ്റ്റ് അനുകൂല മുദ്യാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.' മാവോയിസം സിന്ദാബാദ്, നക്സല്‍ബാരി സിന്ദാബാദ്, മഞ്ചിക്കണ്ടിയിലെ രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍' എന്നീ മുദ്രാവാക്യങ്ങള്‍ താഹ വിളിക്കുന്നതാണ് പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണുന്നത്.

zzmao

പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ താഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ശുഹൈബിന്‍റെ ബാഗില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖയും താഹയുടെ വീട്ടില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്കതം കണ്ടെടുത്തുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പിന്തുണയില്‍ എന്‍സിപി-ശിവസേന സര്‍ക്കാര്‍? തീരുമാനം ഇന്നറിയാം, ഫഡ്നാവിസ് ദില്ലിയില്‍കോണ്‍ഗ്രസ് പിന്തുണയില്‍ എന്‍സിപി-ശിവസേന സര്‍ക്കാര്‍? തീരുമാനം ഇന്നറിയാം, ഫഡ്നാവിസ് ദില്ലിയില്‍

അതേസമയം, താഹയെ പോലീസ് നിര്‍ബന്ധിപ്പിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. ക്യാമറയില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി തന്നെ മര്‍ദ്ദിച്ചുവെന്നും കഞ്ചാവ് കേസില്‍ പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും താഹ സഹോദരനോട് പറയുന്ന ദൃശ്യങ്ങളും പുറത്ത് വരുന്നുണ്ട്. താഹയുടെ സംസാരം സഹോദരന്‍ രഹസ്യമായി പകര്‍ത്തുകയായിരുന്നു.

പരിശോധനയുടെ ദൃശ്യങ്ങള്‍

പന്തീരങ്കാവ് യുഎപിഎ കേസ്; കേരള പോലീസിനെ വിമര്‍ശിച്ച് സീതാറാം യെച്ചൂരിപന്തീരങ്കാവ് യുഎപിഎ കേസ്; കേരള പോലീസിനെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി

English summary
pantheerankavu uapa case; thaha fazal house raid and maoist sloganeering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X