പാനൂർ ബോംബ് സ്ഫോടനം; മുഖ്യ ആസൂത്രകനായ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പിടിയിൽ
കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ മരിച്ച സംഭവത്തിൽ മുഖ്യസൂത്രധാരൻ പിടിയിൽയ ഡി വൈ എഫ് ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാൽ (31) ആണ് പിടിയിലായത്. മറ്റൊരു പ്രതിയായ കെ അക്ഷയിയേയും (29) പോലീസ് കസ്റ്റഡിയിലെടുത്തു. തഴ്നാട്ടിലെ ഉദുമൽപേട്ടയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും. ഇവരുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തും. ഇതോടെ സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും പിടികൂടി.
സ്ഫോടനത്തിൽ മരിച്ച എലിക്കൊത്തന്റവിട ഷരിൽ (31) ഉൾപ്പെടെ 12 പ്രതികളാണുള്ളത്. ഷരിലാണ് കേസിലെ ഒന്നാംപ്രതി. അറസ്റ്റിലായവരിൽ ഷജിലിനെ കൂടാതെ മറ്റ് മൂന്ന് പേർ ഡി വൈ എഫ് ഐ പ്രവർത്തകരാണ്. അതേസമയം ബോംബ് നിർമാണത്തിന് പിന്നിൽ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയുമാണെന്നാണ് പോലീസ് പറയുന്നത്.

സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷും കാപ്പ ചുമത്താൻ ശുപാർശ ചെയ്ത ദേവാനന്ദും ചേർന്ന് രണ്ട് സംഘങ്ങൾ ഇവിടുണ്ട്. പലപ്പോഴും ഇരുസംഘങ്ങളും തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. മാർച്ച് എട്ടിന് കുയിമ്പിൽ ക്ഷേത്രോത്സവത്തിനിടെ ഇരുകൂട്ടരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് എതിരാളികളെ പേടിപ്പിക്കാൻ ബോംബ് നിർമാണം തുടങ്ങിയതെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ മുഴുവൻ പേർക്കും ബോംബ് നിർമ്മാണത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലൊരു സ്ഫോടനം ഉണ്ടായതും സ്വന്തം പാർട്ടി പ്രവർത്തകർ അറസ്റ്റിലായതുമെല്ലാം സി പി എമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എന്നാൽ സ്ഫോടനം നടന്ന സ്ഥലത്തു ഡി വൈ എഫ് ഐ പ്രവർത്തകർ പോയത് രക്ഷാപ്രവർത്തനത്തിനാണെന്നാണ് കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ വിശദീകരിച്ചത്. പാനൂരിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ഷെറിന്റെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വത്തിന്റെ ഭാഗമായി കണ്ടാൽ മതിയെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനിടെ തെറ്റുകാരെന്ന് തെളിഞ്ഞാൽ അറസ്റ്റിലായ ഡി വൈ എഫ് ഐ പ്രവർത്തകരെ സംരക്ഷിക്കില്ലെന്നും സംഘടനാ തലത്തിൽ പരിശോധന നടത്തുമെന്നും സംഘടന സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സ്‌ഫോടനം. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
-
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
'കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയിട്ട് എന്തായി';വിമർശിച്ച് സെൻകുമാർ -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ












Click it and Unblock the Notifications