കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാപ്പാത്തിച്ചോലയിലെ കുരിശ് സിപിഎമ്മിന്റേതോ? പുതിയ തന്ത്രം!! ഇത്തവണ ജാതിയില്‍ തന്നെ പിടിച്ചു!!

പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ചതിനു പരിസരത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ കൈയ്യേറ്റമൊഴിപ്പിച്ചത് പട്ടിക ജാതിക്കാരുടെ ഭൂമിയാണെന്നാണ് സിപിഎമ്മിന്റെ പുതിയ ആരോപണം.

  • By Gowthamy
Google Oneindia Malayalam News

ഇടുക്കി: പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് ഏക്കറുകള്‍ കൈയ്യേറിയതിലെ വിവാദം അവസാനിക്കുന്നില്ല. കുരിശ് പൊളിച്ച് നീക്കി കൈയ്യേറ്റം തിരിച്ചു പിടിച്ചത് ഒട്ടും ദഹിക്കാത്തത് സിപിഎമ്മിന് തന്നെയായികുന്നു. മൂന്നാറിലെ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കുന്ന സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമന്റെ നടപടിയെ വിമര്‍ശിച്ചതും പിണറായി അടക്കമുള്ള സിപിഎം നേതാക്കളായിരുന്നു.

ഇപ്പോഴിത കുരിശ് പൊളിച്ച നടപടിയെ എതിര്‍ക്കുന്നതിന് പുതിയ കാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം. പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ചതിനു പരിസരത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ കൈയ്യേറ്റമൊഴിപ്പിച്ചത് പട്ടിക ജാതിക്കാരുടെ ഭൂമിയാണെന്നാണ് സിപിഎമ്മിന്റെ പുതിയ ആരോപണം. ഇതു സംബന്ധിച്ച് കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നാണ് ഇവര്‍ പറയുന്നത്.

രണ്ട് വീടും ക്ഷേത്രവും

രണ്ട് വീടും ക്ഷേത്രവും

പാപ്പാത്തിച്ചോലയില്‍ ഭീമന്‍ കുരിശ് സ്ഥാപിച്ചതിനു പരിസരത്ത് റവന്യൂ ഉദ്യേഗസ്ഥര്‍ കൈയ്യേറ്റം ഒഴിപ്പിച്ചത് പട്ടിക ജാതി കുടുംബങ്ങളുടെ കൈവശഭൂമിയാണെന്നാണ് സിപിഎമ്മിന്റെ പുതിയ ആരോപണം. സ്പിരിറ്റ് ഇന്‍ ജീസസിന്റെ പ്രാര്‍ഥന ഹാളെന്ന പേരിലുള്‍പ്പെടെ പൊളിച്ച് നീക്കിയത് രണ്ട് വീടുകളും ഒരുക്ഷേത്രവുമാണെന്നാണ് ആരോപിക്കുന്നത്.

 കുടുംബവും രംഗത്ത്

കുടുംബവും രംഗത്ത്

സിപിഎം ശാന്തമ്പാറ, മൂന്നാര്‍ ഏരിയ സെക്രട്ടറിമാരാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 20ന് കുരിശ് നീക്കം ചെയ്തതിനു പരിസരത്തെ പ്രാര്‍ഥനാ ഹാളായി പൊളിച്ചു നീക്കിയത് ഓയിക്കാടന്‍ എന്നയാളുടെ വീടാണെന്നും മറ്റൊന്ന് പരാതനായ മരിയ പൊന്നയ്യയുടേതാണെന്നുമാണ് ആരോപണം.

 ക്ഷേത്രവും പൊളിച്ചു

ക്ഷേത്രവും പൊളിച്ചു

കാരണവന്മാരായി ആരാധിച്ചു വന്നിരുന്ന ക്ഷേത്രവും ഇവിടെ നിന്ന് പൊളിച്ച് നീക്കിയെന്നാണ് ആരോപണം. ഭീഷണിപ്പെടുത്തിയാണ് ഒഴിപ്പിച്ചതെന്നാണ് ഇവര്‍ പറയുന്നത്. നാല്‍പ്പത് വര്‍ഷത്തിലേറെയായി താമസിച്ചിരുന്ന പഞ്ചായത്ത് നമ്പറുള്ളതും കരമടച്ചിരുന്നതുമായ രേഖകള്‍ പരിശോധിക്കാതെയാണ് ഒഴിപ്പിച്ചതെന്നും ആരോപണമുണ്ട്.

 പിണറായി ഇടപെടും

പിണറായി ഇടപെടും

അന്യായമായ ഒഴിപ്പിക്കലാണ് നടന്നിരിക്കുന്നതെന്നാണ് ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.

 കുരിശ് സ്ഥാപിച്ച്

കുരിശ് സ്ഥാപിച്ച്

ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലത്താണ് കുരിശ് സ്ഥാപിച്ചിരുന്നത്. ഇവിടെ നിലവില്‍ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചുനല്‍കിയിട്ടില്ല. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഇവിടം പുറമ്പോക്ക് ഭൂമിയാണ്. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കൈയ്യേറ്റക്കാര്‍ സ്വന്തമാക്കിയിരുന്നു. ഈ ഭൂമിയാണ് കുരിശ് പൊളിച്ച് നീക്കി തിരിച്ചു പിടിച്ചത്

 ശക്തമായ നടപടി

ശക്തമായ നടപടി

പൊളിച്ച് നീക്കി മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് പാപ്പാത്തിച്ചോലയിലെ കൈയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച ഭീമന്‍ കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ച് നീക്കിയത്. മൂന്നാര്‍ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടേയും പോലീസിന്റെയും സംഘമാണ് കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രദേശത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചിരിന്നു. കുരിശ് നീക്കിയ നടപടി വന്‍ വിവാദമായിരുന്നു.

English summary
papathichola cross demolish new controversy by cpm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X