ജിഷ വധക്കേസ്; പോലീസിന്റെ കണ്ടെത്തലുകള്‍ വിശ്വസിക്കാനാവില്ല, തുടരന്വേഷണം വേണമെന്ന് പിതാവ്
ജിഷവധക്കേസിലെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പാപ്പു പറയുന്നത്.
കൊച്ചി: ജിഷ വധക്കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു കോടതിയില്‍ ഹര്‍ജി നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊണ്ട് പാപ്പു ഹര്‍ജി നല്‍കിയിരിക്കുന്നത്. ജിഷവധക്കേസിലെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പാപ്പു പറയുന്നത്.
ജിഷ വധക്കേസില്‍ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് പാപ്പു ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി തുടരന്വേഷണം നടത്തണമെന്ന പാപ്പുവിന്റെ ആവശ്യത്തില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും.

കഴിഞ്ഞില്ല
ജിഷയെ വധിക്കാനുപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല.

ഹര്‍ജി
ജിഷവധക്കേസിലെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പാപ്പു പറയുന്നത്.

വാസ്തവ വിരുദ്ധം
ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ട്.

ഒറ്റയ്ക്ക്
പ്രതിയായ ആമീര്‍ ഉള്‍ ഇസ്ലാം ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന പോലീസ് വാദം വിശ്വസിക്കാന്‍ സാധിക്കില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പാപ്പു പറയുന്നു.












Click it and Unblock the Notifications