പാരാസെറ്റാമോളിന് പിന്നിലെ കിംവദന്തികളുടെ സത്യാവസ്ഥ ഇതാണ്
ചെറിയ അസുഖങ്ങള്‍ക്കെല്ലാം ഒരു ഡോക്ടറേയും സമീപിക്കാതെ നമ്മളില്‍ പലരും ആദ്യം വിഴുങ്ങുന്നത് പാരസെറ്റാമോള്‍ ഗുളികയായിരിക്കും. പലപ്പോഴും ആ അസുഖങ്ങളൊക്കേയും ഒരൊറ്റ ഗുളികയില്‍ പമ്പ കടക്കുന്നതും നമുക്ക് തന്നെ അനുഭവമുണ്ട്. എന്നാല്‍ ഈ നിരുപദ്രവകാരിയായ പാരസെറ്റാമോളില്‍ അപകടകാരിയായ ബാക്ടീരിയകള്‍ ഉണ്ടെന്നും പാരസെറ്റാമോള്‍ കഴിക്കരുതെന്നുമുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നത്. ഗുളികയില്‍ ബൊളീവിയന്‍ ഹെമറേജ് ഫീവറിന് കാരണമായ വൈറസ് ഉണ്ടെന്നാണ് പ്രചരിക്കുന്നത്. പ്രചാരണത്തിന് ഫെയ്സ്ബുക്കിലെ ഡോക്ടര്‍മാരുടെ ഗ്രൂപ്പായ ഇന്‍ഫോക്ലിനിക്ക് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക്കിന്‍റെ പോസ്റ്റ് ഇങ്ങനെ

പനിക്ക് ശമനം
P-500 എന്ന പാരസെറ്റമോൾ ഗുളികയിൽ മാച്ചുപോ വൈറസ് ഉണ്ടെന്ന പരോപകാരകിംവദന്തി വാട്ടസ്ആപ് സദസുകളിൽ നിറഞ്ഞ പ്രദർശനം നടത്തുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ! C8H9NO2 എന്ന രാസവസ്തുവാണ് അസെറ്റമിനോഫെൻ അഥവാ പാരസെറ്റമോൾ. പനിയുള്ളവരിലെ ശരീര താപനില കുറക്കുക, ശരീര വേദന മാറ്റുക എന്നതൊക്കെയാണ് ടിയാന്റെ ജോലി.

സുരക്ഷാ പരിശോധനകള്‍
C8H9NO2 തന്മാത്രകൾ മാത്രമായി ഗുളികകൾ ഉണ്ടാക്കാനാവില്ല. അതിനാൽ ഇതിനോടൊപ്പം എക്‌സിപിയന്റുകൾ ചേർത്ത് ഖര രൂപത്തിൽ ഉള്ള പൊടി ഉണ്ടാക്കുന്നു. അതിന് ശേഷം അതിന് ഗുളികയുടെ രൂപം നൽകുന്നു. ഈ പ്രക്രിയകൾക്കിടയിൽ നിരവധി സുരക്ഷാ പരിശോധനകൾ നടക്കേണ്ടതുണ്ട്.

വൈറസുകള്‍ അതിജീവിക്കില്ല
ജീവനുള്ള കോശത്തിൽ മാത്രം വിഭജിക്കാനും ജീവലക്ഷണങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ളവരാണ് വൈറസുകൾ എന്നറിയാമല്ലോ. അവ നിർജ്ജീവമായ പാരസെറ്റാമോൾ ഗുളികയിൽ അധികകാലം അതിജീവിക്കില്ല എന്ന് നമുക്കറിവുള്ളതാണ്.

മാച്ചുപോ വൈറസ് വളരെ അപകടകാരിയാണ്
ബൊളീവിയൻ ഹെമറേജിക് ഫീവർ ഉണ്ടാവാനുള്ള കാരണം ഇവനാണ്. ഒരു തരം RNA വൈറസ് ആണിത്. അരീന വൈറിഡേ എന്ന കുടുംബത്തിലെ 1963-ൽ കണ്ടെത്തിയ വൈറസാണ്. ഇന്ത്യയിൽ ഇന്നേവരെ മാച്ചുപോ വൈറസിനെ കണ്ടെത്തിയിട്ടില്ല. ബോളിവിയൻ സ്വദേശികളായ എലികളാണ് ഈ അസുഖം പടർത്തുന്നത്. ഇന്ത്യയിൽ ഈ വൈറസ് മൂലമുള്ള അസുഖബാധ ഉണ്ടായിട്ടുണ്ടായിരുന്നെങ്കിൽ വളരെയധികം പ്രത്യാഘാതങ്ങൾ ഉണ്ടാകുമായിരുന്നു.എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഒരു വൈറസും ഇല്ല
ഇന്ത്യയിൽ ഉണ്ടാവാൻ പോലും സാധ്യതയില്ലാത്ത ഒരസുഖവും പാരസെറ്റമോൾ ഗുളികയും ആയി ബന്ധപ്പെടുത്തിയാണ് ഈ വാട്ടസ്ആപ് പരോപകാരകിംവദന്തി. P-500 എന്ന ബ്രാൻഡ് മാത്രമല്ല, ഒരുതരത്തിലുള്ള പാരസെറ്റമോൾ ഗുളികയിലും ഈ വൈറസ് ഉണ്ടാവില്ല.

വിശ്വാസ്യത
തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന വാലും തലയുമില്ലാത്ത ഈ മുറിയൻ മെസേജുകൾ ഇല്ലാതാക്കുന്നത് വൈറൽ പനി മുതൽ കാൻസർ രോഗിക്ക് പനിക്കുമ്പോൾ വരെ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണ്.

തെറ്റായ സന്ദേശങ്ങള്‍
വിവരമില്ലായ്മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവർ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന് നേരെ കണ്ണടച്ച് ഒരു ക്ലിക്കിൽ ഒന്നിലേറെ പേർക്ക് ഈ തെറ്റായ സന്ദേശങ്ങൾ ഫോർവാർഡ് ചെയ്യുമ്പോൾ, വിശേഷബുദ്ധി എന്നൊന്ന് നമ്മൾ പണയം വെക്കുകയാണോയെന്നും പോസ്റ്റില്‍ ചോദിക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications