കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരാസെറ്റാമോളിന് പിന്നിലെ കിംവദന്തികളുടെ സത്യാവസ്ഥ ഇതാണ്

  • By Desk
Google Oneindia Malayalam News

ചെറിയ അസുഖങ്ങള്‍ക്കെല്ലാം ഒരു ഡോക്ടറേയും സമീപിക്കാതെ നമ്മളില്‍ പലരും ആദ്യം വിഴുങ്ങുന്നത് പാരസെറ്റാമോള്‍ ഗുളികയായിരിക്കും. പലപ്പോഴും ആ അസുഖങ്ങളൊക്കേയും ഒരൊറ്റ ഗുളികയില്‍ പമ്പ കടക്കുന്നതും നമുക്ക് തന്നെ അനുഭവമുണ്ട്. എന്നാല്‍ ഈ നിരുപദ്രവകാരിയായ പാരസെറ്റാമോളില്‍ അപകടകാരിയായ ബാക്ടീരിയകള്‍ ഉണ്ടെന്നും പാരസെറ്റാമോള്‍ കഴിക്കരുതെന്നുമുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നത്. ഗുളികയില്‍ ബൊളീവിയന്‍ ഹെമറേജ് ഫീവറിന് കാരണമായ വൈറസ് ഉണ്ടെന്നാണ് പ്രചരിക്കുന്നത്. പ്രചാരണത്തിന് ഫെയ്സ്ബുക്കിലെ ഡോക്ടര്‍മാരുടെ ഗ്രൂപ്പായ ഇന്‍ഫോക്ലിനിക്ക് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക്കിന്‍റെ പോസ്റ്റ് ഇങ്ങനെ

പനിക്ക് ശമനം

പനിക്ക് ശമനം

P-500 എന്ന പാരസെറ്റമോൾ ഗുളികയിൽ മാച്ചുപോ വൈറസ് ഉണ്ടെന്ന പരോപകാരകിംവദന്തി വാട്ടസ്ആപ് സദസുകളിൽ നിറഞ്ഞ പ്രദർശനം നടത്തുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ! C8H9NO2 എന്ന രാസവസ്തുവാണ് അസെറ്റമിനോഫെൻ അഥവാ പാരസെറ്റമോൾ. പനിയുള്ളവരിലെ ശരീര താപനില കുറക്കുക, ശരീര വേദന മാറ്റുക എന്നതൊക്കെയാണ് ടിയാന്റെ ജോലി.

സുരക്ഷാ പരിശോധനകള്‍

സുരക്ഷാ പരിശോധനകള്‍

C8H9NO2 തന്മാത്രകൾ മാത്രമായി ഗുളികകൾ ഉണ്ടാക്കാനാവില്ല. അതിനാൽ ഇതിനോടൊപ്പം എക്‌സിപിയന്റുകൾ ചേർത്ത് ഖര രൂപത്തിൽ ഉള്ള പൊടി ഉണ്ടാക്കുന്നു. അതിന് ശേഷം അതിന് ഗുളികയുടെ രൂപം നൽകുന്നു. ഈ പ്രക്രിയകൾക്കിടയിൽ നിരവധി സുരക്ഷാ പരിശോധനകൾ നടക്കേണ്ടതുണ്ട്.

വൈറസുകള്‍ അതിജീവിക്കില്ല

വൈറസുകള്‍ അതിജീവിക്കില്ല

ജീവനുള്ള കോശത്തിൽ മാത്രം വിഭജിക്കാനും ജീവലക്ഷണങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ളവരാണ് വൈറസുകൾ എന്നറിയാമല്ലോ. അവ നിർജ്ജീവമായ പാരസെറ്റാമോൾ ഗുളികയിൽ അധികകാലം അതിജീവിക്കില്ല എന്ന് നമുക്കറിവുള്ളതാണ്.

മാച്ചുപോ വൈറസ് വളരെ അപകടകാരിയാണ്

മാച്ചുപോ വൈറസ് വളരെ അപകടകാരിയാണ്

ബൊളീവിയൻ ഹെമറേജിക് ഫീവർ ഉണ്ടാവാനുള്ള കാരണം ഇവനാണ്. ഒരു തരം RNA വൈറസ് ആണിത്. അരീന വൈറിഡേ എന്ന കുടുംബത്തിലെ 1963-ൽ കണ്ടെത്തിയ വൈറസാണ്. ഇന്ത്യയിൽ ഇന്നേവരെ മാച്ചുപോ വൈറസിനെ കണ്ടെത്തിയിട്ടില്ല. ബോളിവിയൻ സ്വദേശികളായ എലികളാണ് ഈ അസുഖം പടർത്തുന്നത്. ഇന്ത്യയിൽ ഈ വൈറസ് മൂലമുള്ള അസുഖബാധ ഉണ്ടായിട്ടുണ്ടായിരുന്നെങ്കിൽ വളരെയധികം പ്രത്യാഘാതങ്ങൾ ഉണ്ടാകുമായിരുന്നു.എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഒരു വൈറസും ഇല്ല

ഒരു വൈറസും ഇല്ല

ഇന്ത്യയിൽ ഉണ്ടാവാൻ പോലും സാധ്യതയില്ലാത്ത ഒരസുഖവും പാരസെറ്റമോൾ ഗുളികയും ആയി ബന്ധപ്പെടുത്തിയാണ് ഈ വാട്ടസ്ആപ് പരോപകാരകിംവദന്തി. P-500 എന്ന ബ്രാൻഡ് മാത്രമല്ല, ഒരുതരത്തിലുള്ള പാരസെറ്റമോൾ ഗുളികയിലും ഈ വൈറസ് ഉണ്ടാവില്ല.

വിശ്വാസ്യത

വിശ്വാസ്യത

തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന വാലും തലയുമില്ലാത്ത ഈ മുറിയൻ മെസേജുകൾ ഇല്ലാതാക്കുന്നത് വൈറൽ പനി മുതൽ കാൻസർ രോഗിക്ക് പനിക്കുമ്പോൾ വരെ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണ്.

തെറ്റായ സന്ദേശങ്ങള്‍

തെറ്റായ സന്ദേശങ്ങള്‍

വിവരമില്ലായ്മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവർ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന് നേരെ കണ്ണടച്ച് ഒരു ക്ലിക്കിൽ ഒന്നിലേറെ പേർക്ക് ഈ തെറ്റായ സന്ദേശങ്ങൾ ഫോർവാർഡ് ചെയ്യുമ്പോൾ, വിശേഷബുദ്ധി എന്നൊന്ന് നമ്മൾ പണയം വെക്കുകയാണോയെന്നും പോസ്റ്റില്‍ ചോദിക്കുന്നു.

കുട്ടികളുടെ ദേഹത്ത് ഇരുമ്പ് കമ്പി കുത്തിയിറക്കുന്ന ക്രൂരത... കുത്തിയോട്ടത്തിനെതിരെ ഡിജിപി ശ്രീലേഖകുട്ടികളുടെ ദേഹത്ത് ഇരുമ്പ് കമ്പി കുത്തിയിറക്കുന്ന ക്രൂരത... കുത്തിയോട്ടത്തിനെതിരെ ഡിജിപി ശ്രീലേഖ

കഴുത്ത് മുറിച്ച് രക്തത്തിൽ കുളിച്ച് സൈക്കോ ശങ്കർ!! 30 ബലാത്സംഗം.. 13 കൊലപാതകം!! പൈശാചികം!കഴുത്ത് മുറിച്ച് രക്തത്തിൽ കുളിച്ച് സൈക്കോ ശങ്കർ!! 30 ബലാത്സംഗം.. 13 കൊലപാതകം!! പൈശാചികം!

ജയരാജനെ കൊല്ലാന്‍... സുധാകരന്റെ ഗൂഢാലോചനക്ക് സാക്ഷിയെന്ന് വെളിപ്പെടുത്തല്‍; ചില്ലറക്കാരനല്ല സുധാകരൻജയരാജനെ കൊല്ലാന്‍... സുധാകരന്റെ ഗൂഢാലോചനക്ക് സാക്ഷിയെന്ന് വെളിപ്പെടുത്തല്‍; ചില്ലറക്കാരനല്ല സുധാകരൻ

English summary
paracetamol tablet fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X