കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരഡൈസ് 'കൊടുങ്കാറ്റില്‍' കേരളത്തിലെ കോണ്‍ഗ്രസും ആടിയുലയും! വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയും...

വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ ഡയറക്ടറായ സിക്വിറ്റ്‌സ ഹെല്‍ത്ത് കെയര്‍ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പാരഡൈസ് പേപ്പേഴ്‌സില്‍ പറയുന്നത്.

Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: പാരഡൈസ് പേപ്പേഴ്‌സില്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വയലാര്‍ രവിയുടെ മകന്റെ പേരും. വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ ഡയറക്ടറായ സിക്വിറ്റ്‌സ ഹെല്‍ത്ത് കെയര്‍ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പാരഡൈസ് പേപ്പേഴ്‌സില്‍ പറയുന്നത്.

ഹാദിയയെ സന്ദര്‍ശിക്കാന്‍ രേഖാ ശര്‍മ്മ! നിമിഷ ഫാത്തിമയുടെ അമ്മയെയും കാണും; സന്ദര്‍ശനത്തിന് പിന്നില്‍?ഹാദിയയെ സന്ദര്‍ശിക്കാന്‍ രേഖാ ശര്‍മ്മ! നിമിഷ ഫാത്തിമയുടെ അമ്മയെയും കാണും; സന്ദര്‍ശനത്തിന് പിന്നില്‍?

കൊച്ചിയില്‍ പിടിയിലായത് 12 സിനിമാക്കാര്‍! ഫ്‌ളാറ്റില്‍ കയറിയ പോലീസും ഞെട്ടി! ചരസ് മാത്രമല്ല...കൊച്ചിയില്‍ പിടിയിലായത് 12 സിനിമാക്കാര്‍! ഫ്‌ളാറ്റില്‍ കയറിയ പോലീസും ഞെട്ടി! ചരസ് മാത്രമല്ല...

രാജസ്ഥാനിലെ ആംബുലന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിക്വിറ്റ്‌സയെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പാരഡൈസ് പേപ്പേഴ്‌സിലൂടെ വിവരങ്ങള്‍ പുറത്തുവന്നത്.

paradise

ആംബുലന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലൊട്ട്, മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ്, വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ആപ്പിള്‍ബൈ വഴി മൗറീഷ്യസിലാണ് ഇവരുടെ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ട വിവരം.

ഗെയിലിന്റെ വാടകയിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് കോടികളുടെ വരുമാനം! സമരത്തിന് പിന്നില്‍ സാമ്പത്തിക ലാഭമോ?ഗെയിലിന്റെ വാടകയിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് കോടികളുടെ വരുമാനം! സമരത്തിന് പിന്നില്‍ സാമ്പത്തിക ലാഭമോ?

2008ല്‍ മറ്റൊരു പേരിലാണ് കമ്പനി ആദ്യം രജിസ്റ്റര്‍ ചെയ്തത്. പിന്നീടാണ് കമ്പനിയുടെ പേര് ഗ്ലോബല്‍ മെഡിക്കല്‍ റെസ്‌പോണ്‍സ് ഓഫ് ഇന്ത്യ എന്നാക്കിയത്. ഈ പേരിലാണ് സിക്വിറ്റ്‌സ ഹെല്‍ത്ത് കെയറില്‍ രണ്ടു മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയത്. അതേസമയം, തനിക്ക് തുടക്കത്തില്‍ 25 ശതമാനം മാത്രമേ കമ്പനിയില്‍ ഓഹരിയുണ്ടായിരുന്നുള്ളു എന്നും, ഇപ്പോള്‍ അത് രണ്ട് ശതമാനമായി കുറഞ്ഞുവെന്നുമാണ് രവി കൃഷ്ണ പ്രതികരിച്ചത്.

English summary
paradise papers report about ravi krishna.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X