Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആശുപത്രി ജോലി റിസൈന്‍ ചെയ്ത്' ബ്ലോഗര്‍ ഹരി പോയി.. വിശ്വസിക്കാനാവാതെ സുഹൃത്തുക്കള്‍!

ഗൂഗിള്‍ പ്ലസ്സും ഫേസ്ബുക്കും ബ്ലോഗും തുറക്കാന്‍ പറ്റുന്നില്ല... ഹരിയെക്കുറിച്ചുള്ള ഓര്‍മകളാണ് എങ്ങും. കൂട്ടുകാർക്കെല്ലാം പറയാൻ ഈയൊരു കാര്യമേയുള്ളൂ. ഹരി എന്നാല്‍ ഹരികൃഷ്ണന്‍. പരാജിതന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതിയിരുന്ന പരസ്യ സംവിധായകന്‍. രക്താര്‍ബുദത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് ഹരികൃഷ്ണന്‍ അന്തരിച്ചത്. കൊല്ലം സ്വദേശിയായ ഹരികൃഷ്ണന്‍ ക്രിയേറ്റീവ് ഡിസൈനറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കോയമ്പത്തൂരിലും കൊച്ചിയിലുമായി ജോലി ചെയ്തു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ആശുപത്രിയില്‍ ജോലി കിട്ടി എന്ന് ചിരിച്ചുകൊണ്ടാണ് ഹരികൃഷ്ണന്‍ തന്റെ അസുഖ വിവരം സുഹൃത്തുക്കളോട് പങ്കുവെച്ചത്. ഇത് പോലെ തന്നെ കറുത്ത ഹാസ്യം നിറച്ചായിരുന്നു ഹരികൃഷ്ണന്റെ ബ്ലോഗെഴുത്ത്. പരാജിതന്‍ എന്ന ബ്ലോഗ് പേര് പോലും ഇത്തരത്തിലൊന്നായിരുന്നു. സംഗീതം, സാഹിത്യം, സിനിമ അങ്ങനെ ഒരുപാട് വിഷയങ്ങള്‍ ഹരികൃഷ്ണന്‍ ബ്ലോഗില്‍ എഴുതി. ഹരിയുടെ മരണവാര്‍ത്ത ആളുകള്‍ പങ്കുവെക്കുന്നത് പോലും ഹരിയേട്ടന്‍ ആശുപത്രി ജോലിയില്‍ നിന്നും റിസൈന്‍ ചെയ്തു എന്നാണ്.

hari

പലപ്പോഴും നമ്മള്‍ അതൊക്കെ ഒരു കാലം എന്ന് ആനന്ദത്തോടെ പറയുന്നത് നിരന്തരപരാജയങ്ങളുടേതായ ഒരു പൂര്‍വകാലത്തെക്കുറിച്ച് തന്നെയല്ലേ? എന്ന മുഖവരയോടെ തുടങ്ങുന്ന ഹരികൃഷ്ണന്റെ പരാജിതന്‍ മലയാളത്തിലെ എണ്ണംപറഞ്ഞ ബ്ലോഗുകളിലൊന്നായിരുന്നു. മൊഴിമാറ്റം, അരൂപി തുടങ്ങിയവയായിരുന്നു മറ്റ് ബ്ലോഗുകള്‍. ബ്ലോഗെഴുത്ത് മാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ ക്രിയാത്മകമായ ഒരുപാട് ചര്‍ച്ചകളും ഹരി ബാക്കിയാക്കി. ഒരുപാട് പേരെ ബ്ലോഗെഴുത്തിലേക്ക് കൊണ്ടുവന്നു.

ആശുപത്രിക്കിടക്കയ്ക്ക് കീഴെ മുള്ളാത്തയും ലക്ഷ്മിത്തരുവും പപ്പായ ഇലച്ചാറും വെച്ചിട്ടുണ്ട് വയനാടന്‍ ഒറ്റമൂലിയുമുണ്ട് - സൂത്രപ്പണികളെ നോക്കി പുച്ഛച്ചിരി ചിരിച്ചുകൊണ്ടാണ് അപരാജിതനെപ്പോലെ ഹരികൃഷ്ണന്‍ പോയത്. ഹരികൃഷ്ണന്‍ വിടപറഞ്ഞു എന്നത് സോഷ്യല്‍ മീഡിയയിലെ കൂട്ടുകാര്‍ ഇപ്പോഴും വിശ്വസിച്ചിട്ടില്ല. ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ എന്ന് ചോദിച്ച് ഹരികൃഷ്ണന്‍ യാത്രയാകുമ്പോള്‍ ശരിക്കും പരാജയപ്പെട്ടുപോകുന്നത് അയാള്‍ ഇവിടെ വിട്ട് പോയവരാണ്. അവര്‍ക്ക് പറയാനുള്ളത് ആദരാഞ്ജലികളല്ല, നിങ്ങളിത്ര നേരത്തെ പോവേണ്ടിയിരുന്നില്ല ഹരിയേട്ടാ എന്നാണ്.

ഹരികൃഷ്ണൻറെ ബ്ലോഗുകൾ

പരാജിതൻ

അരൂപി

മൊഴിമാറ്റം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+