പാറക്കടവില്‍ പ്രവാസിയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവം; വധശ്രമത്തിന് കേസെടുത്തു
നാദാപുരം: പാറക്കടവിനടുത്ത് ചീരാമ്പത്ത് സിപിഐഎം പ്രവര്‍ത്തകനായ കുനിയില്‍ പുരുഷുവി(43)നെ വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി വളയം പോലീസ് അറിയിച്ചു.

ചെക്യാട് കൊയമ്പ്രം പാലം സ്വദേശികളായ അഞ്ച് പേരാണ് ബുധനാഴ്ച്ച രാത്രി അക്രമം നടത്തിയത്.വടിവാളുമായെത്തിയ സംഘം പുരുഷുവിനെ വീട്ടില്‍നിന്നും വലിച്ചിറക്കി വെട്ടി പരുക്കേല്‍പ്പിക്കുകയും തടയാനെത്തിയ പുരുഷുവിന്റെ ഭാര്യയെ അക്രമിക്കുകയും ചെയ്തു. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ അടിപിടിയാണ് അക്രമത്തില്‍ കലാശിച്ചത്. കൈക്കും തലക്കുംവെട്ടേറ്റ പുരുഷു തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
വളയം പോലീസ് ആശുപത്രിയില്‍ എത്തി പുരുഷുവിന്റെ മൊഴി രേഖപ്പെടുത്തി. വ്യാഴാഴ്ച്ച സംഭവസ്ഥലം വിരളടയാള വിദഗ്തരും ഫോറന്‍സിക്കും സ്ഥലത്തെത്തി പരിശോധനനടത്തി. നേരത്തെ നാട്ടില്‍ ടൈലര്‍ ജോലി ചെയ്തിരുന്ന പുരുഷു ഇപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്.












Click it and Unblock the Notifications