Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎം സുധീരന്‍റെ ജനപക്ഷയാത്രയ്ക്ക് വ്യാജ പണപ്പിരിവ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നടത്തുന്ന ജനപക്ഷയാത്രയുടെ പേരില്‍ വ്യാജപണപ്പിരിവ് നടത്തുന്നതായി ആക്ഷേപം. കൊല്ലം ജില്ലയില്‍ ജനപക്ഷയാത്രയുടെ പേരില്‍ അനധികൃതമായി കൂപ്പണടിച്ച് ക്വാറി ഉടമകളില്‍ നിന്ന് പണം പറ്റുന്നതായി ആരോപണം. ഇക്കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കെപിസിസി നേതൃത്വത്തെ അറിയിക്കാനുള്ള നീക്കത്തിലാണ് ജില്ല നേതൃത്വം.

ജില്ലയില്‍ പലയിടത്തും വ്യാജ കൂപ്പണുകള്‍ അടിച്ച് പിരിവ് നടക്കുന്നതായാണ് ആരോപണം. ഒരു മുന്‍നേതാവ് ഉള്‍പ്പടെ അന്‍പതിനായിരത്തിലധികം രൂപ ഇത്തരത്തിലൂടെ സമ്പാദിച്ചുവത്രേ. 75000 രൂപയ്ക്കുള്ള രസീത് അടിച്ച് പിരിവ് നടത്തിയതായും ആരോപണമുണ്ട്.

VM Sudheeran

പണപ്പിരിവിന് വേണ്ടി ക്വാറി ഉടമകള്‍ക്ക് മുന്നിലേയ്ക്ക് പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് മുന്‍പ് ഇതേ പേരില്‍ നടത്തിയ പിരിവിന്റെ കഥ പുറം ലോകം അറിയുന്നത്. സമാന്തര പണപ്പിരിവിന് എതിരെ പ്രാദേശിക നേതാക്കള്‍ കെപിസിസിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. മുന്‍പ് കരുനാഗപ്പള്ളിയില്‍ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+