Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടത്തില്‍ കഴുത്തിന് കീഴ്‌പോട്ട് തളര്‍ന്നു; ഷാനവാസ് പടുത്തുയര്‍ത്തിയത് കോടികളുടെ സാമ്രാജ്യം

കാസര്‍കോട്: സാങ്കേതികത വളര്‍ന്നു നില്‍ക്കുന്ന ഈ കാലത്ത് നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല. എല്ലാം വിരല്‍തുമ്പില്‍ ലഭിക്കുകയും ചെയ്യും. ബിസിനസ് പോലും ഓഫീസില്‍ പോകാതെ വീട്ടില്‍ നിന്നും നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് നമ്മള്‍ പഠിച്ചിരിക്കുകയാണ്. അത്‌പോലുള്ള ഒരു സംരംഭകനാണ് കാസര്‍കോടുള്ള ടി എ ഷാനവാസ്. കോടികളുടെ തടി ബിസിനസാണ് ഷാനവാസ് നടത്തുന്നത്. എന്നാല്‍ ഇത്രയും വലിയ ബസിനസ് നടത്തുന്ന ഷാനവാസിനെ കുറിച്ച് അറിഞ്ഞാല്‍ ഞെട്ടാത്തവരായി ആരുമുണ്ടാകില്ല. എന്തെങ്കിലും ഒരു രോഗം വന്നാല്‍ അതിനെയും പഴിച്ച് ജീവിക്കുന്നവരുടെ ഇടയിലേക്ക് വലിയ മാതൃകയും അവര്‍ക്ക് പ്രചോദനവുമാവുകയാണ് ഈ 46 കാരന്‍. 10 വര്‍ഷം മുമ്പ് നടന്ന വാഹനാപകടത്തില്‍ കഴുത്തിന് കീഴ്‌പോട്ട് തളര്‍ന്ന ഷാനവാസ് തന്റെ ബിസിനസ് നിയന്ത്രിക്കുന്നത് കട്ടിലില്‍കിടന്നാണ്.

ഷാനവാസിന്റെ ഓഫീസ്

ഷാനവാസിന്റെ ഓഫീസ്

വീട്ടിനുള്ളിലെ ഒരു മറി. ആ മുറിയുടെ നടുവില്‍ ഹൈട്രോളിക് കിടക്കയില്‍ കിടക്കുകയാണ് ഷാനവാസ്. ഒരു മൂന്ന് സീറ്റ് സോഫയും ഒരു ചെറിയടേബിളുമുണ്ട് മുറിയില്‍. രണ്ട് തടി കടകളെ നിയന്ത്രിക്കുവാനും, തന്റെ വീ സിസിടിവി ദൃശ്യങ്ങള്‍ കാണുവാനുമായി 32 ഇഞ്ച് മോണിറ്ററുമുണ്ട് മുറിയില്‍. ഇടത് ചെവിയില്‍ ഉപഭോക്താക്കളുമായുള്ള സംസാരിക്കാനുള്ള ഇയര്‍പോടും വച്ചിട്ടുണ്ട്. ഈ റൂം തന്നെയാണ് ഷാനവാസിന്റെ ഓഫീസ്. ഞാനറിയാതെ എന്റെ ബിസിനസില്‍ ഒന്നും സംഭവിക്കില്ലെന്നാണ് ഷാനവാസ് പറയുന്നത്. 11 വര്‍ഷമായി കഴുത്തിന് കീഴ്‌പോട്ട് മുഴുവനായി തളര്‍ന്ന് ഷാനവാസ് കിടപ്പിലാണ്. എന്നിരുന്നാലും തന്റെ രണ്ട് തടി ബിസനസിനും ഇതുവരെ ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ഷാനവാസ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഷാനവാസിന് നിരന്തരം ഫോണ്‍ കോളുകളുടെ ബഹളമാണ്. എപ്പോഴും തിരക്കിലായിരിക്കും അദ്ദഹേം. എല്ലാ തരം ഫര്‍ണിച്ചറുകല്‍ക്കു വേണ്ടിയുള്ള മരങ്ങളും ഷാനവാസ് കച്ചവടം ചെയ്യുന്നുണ്ട്. അതിനാല്‍ നിരവധി പേരാണ് ഷാനവാസിനെ തേടിയെത്തുന്നത്. മകള്‍ നിദയാണ് വാപ്പക്ക് സഹായത്തിനായി കൂടെയുള്ളത്.

ജീവിതം മാറ്റിയ ദുരന്തം

ജീവിതം മാറ്റിയ ദുരന്തം

2010 മെയ് ആറിന് പുലര്‍ച്ചെ നാല് മണിക്കാണ് ഷാനവാസിന്റെയും കുടുംബത്തെയും ജീവിതം തന്നെ മാറ്റിമറിച്ച ആ ദുരന്തം തേടിയെത്തുന്നത്. അന്ന് മകള്‍ നിദ ഫാത്തിമക്ക് 40 ദിവസവും രണ്ടാമത്തെ മകള്‍ ഫിദ ഫാത്തിമക്ക് ആറ് വയസുമാണ് പ്രായം. അന്ന് ഷാനവാസിന് 35 വയസും. തടിയെടുക്കാനായി കര്‍ണാകട ഉടുപ്പി ജില്ലയിലെ കര്‍ക്കളയിലേക്ക് പോകുമ്പോഴായിരുന്നു ഷാനവാസിനെ തേടി അപകടം വന്നെത്തിയത്. കര്‍ക്കളയില്‍ നിന്നും രണ്ട് ട്രക്ക് മുഴഉവന്‍ തടിയുമായി തിരിച്ച് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഷാനവാസ്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനവാസ് പെരിയക്കടുത്തുള്ള കുനിയയില്‍ എത്തുമ്പോള്‍ ഉറങ്ങി പോകുകയായിരുന്നു. തുടര്‍ന്ന് കാര്‍ അപകടത്തില്‍ പെടുകയും ചെയ്തു. നിരവധി തവണ കാര്‍ മറിഞ്ഞു. സഹായത്തിനായി ഒരൊറ്റ വണ്ടിപോലും നിര്‍ത്തിയില്ല. തുടര്‍ന്ന് തടിയുമായി കര്‍ണാടകയില്‍ നിന്നും പുറപ്പെട്ട ഒരു ട്ര്കകില്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ട്രക്കില്‍ ആശുപത്രിയിലേക്കെത്തിച്ചതിനനാല്‍ തന്റെ പരിക്ക് വര്‍ധിച്ചിരിക്കാം എന്ന് ഷാനവാസ് പറയുന്നു.

3

വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തേക്ക് മാറ്റാനാണ് കാഞ്ഞങ്ങാട് ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. നട്ടെല്ലിന് ക്ഷതം സ്ഥിരീകരിച്ചെങ്കിലും അപകടസാധ്യതയുള്ളതിനാല്‍ ശത്രക്രിയ ഒഴിവാക്കുകയായിരുന്നു. ഒന്നാരമാസത്തോളമാണ് അദ്ദേഹം ഐസിയുവില്‍ കിടന്നത്. ഇതൊന്നുമറിയാതെ ആശുപത്രിയിലും കുഞ്ഞ് നിദ ഷാനവാസിന്റെ ഭാര്യ റഹ്‌മത്തിന്റെ കൈകളില്‍ വിശ്രമിക്കുകയായിരുന്നു. എന്റെ ജീവതത്തിലെ ഏറ്റവും വേദനയോറിയ നിമിഷമാണ് ഞാന്‍ ഐസിയുവില്‍ കിടന്ന കാലമെന്ന് അദ്ദേഹം പറഞ്ഞു. എനിക്കോ റഹ്്മത്തിനോ സഹോദരങ്ങളില്ല. ഞങ്ങളുടെ പിതാക്കന്മാര്‍ മരിച്ചിരുന്നു. ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമാണ് ഉള്ളത.് ഷാനവാസ് പറയുന്നു. ചികിത്സക്കായി ഒരുപാട് പണം ചിലവായി എങ്കിലും ആരോഗ്യത്തിന് പുരോഗതിയുമുണ്ടായില്ല. എന്റെ തല നേരെ പിടിക്കാന്‍ പോലും എനിക്ക് സാധിച്ചില്ല അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    സുരേഷ് ഗോപി ഒരു ഉളുപ്പുമില്ലാത്ത നുണ പറയുന്ന കള്ള സംഘി | Oneindia Malayalam
    ജീവിത്തതിലെ നിര്‍ണായക നിമിഷം

    ജീവിത്തതിലെ നിര്‍ണായക നിമിഷം

    തുടര്‍ന്ന് ഭാര്യ റഹ്്മത്ത് അദ്ദേഹത്തെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ അദ്ദേത്തിന്റെ ശരീരത്തില്‍ സ്റ്റീല്‍ റോഡ് ഘടിപ്പിക്കുകയായിരുന്നു. അത് അദ്ദേഹത്തിന്റെ കഴുത്തനക്കാന്‍ സഹായിച്ചു. അഞ്ചര മാസമാണ് ആ ആശുപത്രിയില്‍ കിടന്നത്. വെല്ലൂര്‍ സിഎംഎസ്സിലെ ചികിത്സയാണ് എന്റെ ജീവിത്തിലെ ടേര്‍ണിംഗ് പോയിന്റെന്ന് ഷാനവാസ് പറഞ്ഞു. അവര്‍ എന്നെ നടക്കാന്‍ പ്രേരിപ്പിച്ചത്‌കൊണ്ടല്ല. മറ്റ് രോഗികളെ സംബന്ധിച്ച് 100 ശതമാനം വൈകല്യമുള്ളതാണെങ്കിലും എന്നെ ഒരു ശതമാനം മാത്രമാണ് അത് ബാധിച്ചത്. ഷാനവാസ് പറയുന്നു.

    ഞാന്‍ ഭാഗ്യവാനാണ്

    ഞാന്‍ ഭാഗ്യവാനാണ്

    തന്റെ ചികിത്സാ കാലയാളവില്‍ കോമ സ്‌റ്റേജില്‍ കിടക്കുന്ന ഒരു ഡോക്ടറെ കണ്ടിരുന്നു. ശരീരത്തില്‍ വൃണങ്ങളുമായാണ് അദ്ദേഹം കിടക്കുന്നത്. സ്വിമ്മിംഗ് പൂളിന്റെ അരികില്‍ തട്ടി നട്ടെല്ലിന് പരിക്കേറ്റതാണ് അദ്ദോഹത്തിന്. അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചു, അമ്മയാണ് അദ്ദേഹത്തെ പരിപാലിച്ചത്. കൂടാതെ പാലക്കാട് വിക്ടോറിയ കോളേജിലെ ഒരു സുവോളജി ടീച്ചര്‍ ഉണ്ടായിരുന്നു. പാലായില്‍നിന്നുള്ള അദ്ദേഹം പക്ഷികളെ നിരീക്ഷിക്കുന്നതിനായി കാട്ടില്‍ ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നു. ഒരു ദിവസം, ഒരു മോട്ടോര്‍ സൈക്കിള്‍ അവനെ ഇടിച്ചു തെറിപ്പിച്ചു. പിന്നീട് അദ്ദേഹം ഒരിക്കലും എഴുന്നേറ്റില്ല. അദ്ദേഹത്തെ പരിചരിച്ചുകൊണ്ടിരുന്ന അവന്റെ ഡോക്ടര്‍ അദ്ദേഹത്തിന്റെ ഫോട്ടോ എനിക്ക് കാണിച്ചുതന്നു. 'അവന്‍ സുരേഷ് ഗോപിയെപ്പോലെ ഉയരമുള്ളവനും സുന്ദരനുമായിരുന്നു. പക്ഷേ ഞാന്‍ കണ്ടത് കഷ്ടിച്ച് 20 കിലോഗ്രാം ഭാരമുള്ള ഒരാളെയാണ്,' അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെ പിഴവ് മൂലം തൊണ്ടയിലെ ശസ്ത്രക്രിയ തെറ്റിയ പുതുതായി വിവാഹം കഴിഞ്ഞ ജസ്‌ന എന്ന യുവതിയെയും അവിടെ കണ്ടിരുന്നു. 'അവള്‍ക്ക് എപ്പോഴും നനഞ്ഞ കണ്ണുകളുണ്ടായിരുന്നു. ഞങ്ങള്‍ എന്താണ് പറയുന്നതെന്ന് അവള്‍ക്ക് മനസ്സിലാകുമെന്ന് അവളുടെ കണ്ണുകള്‍ എന്നോട് പറഞ്ഞു. പക്ഷേ അവള്‍ക്ക് വേദനയോ ചൊറിച്ചിലോ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാന്‍ പോലും കഴിയില്ല,' അദ്ദേഹം പറയുന്നു.അവളുടെ ഭര്‍ത്താവ് അവളെ വിവാഹമോചനം ചെയ്യുകയും അവരുടെ കൈക്കുഞ്ഞുമായി പോകുകയും ചെയ്തു. അവളുടെ അമ്മയാണ് അവളെ പരിപാലിക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം അദ്ദേഹം പറഞ്ഞു.

    കിടപ്പില്‍ നിന്നും വിജയത്തിലേക്ക്

    കിടപ്പില്‍ നിന്നും വിജയത്തിലേക്ക്

    അഞ്ച് മാസം ആശുപ്ത്രിയില്‍ കിടന്നപ്പോഴേക്കും കയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ തീര്‍ന്നിരുന്നു. പണത്തിനുവേണ്ടിയല്ല ഒന്നിനു വേണ്ടിയും ആരെയും ആശ്രമിക്കില്ലെന്ന് അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. അദ്ദേഹം പറഞ്ഞു. ആ ദമ്പതികള്‍ അവരുടെ കടി കച്ചവടം വെല്ലൂര്‍ ആശുപത്രിയില്‍ നിന്ന് വീണ്ടും ആരംഭിച്ചു. ഭാര്യ റഹ്്മാത്ത് അവളുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തി ഒരുലക്ഷം രൂപ സമാഹരിച്ചു. ചെറിയ രാതിയില്‍ തടി വാങ്ങാന്‍ അദ്ദേഹം ആ പണം ഉപയോഗിച്ചു. അഞ്ചാം മാസത്തിന്റെ അവസാനം ഷാനവാസും കുടുംബവും ആശുപത്രിയില്‍ നിന്നും കാസര്‍കോട് ഈസ്റ്റ് എളേരി പഞ്ചയാത്തിലെ കാമ്പല്ലൂരിലെ വീട്ടിലേക്ക് പോയി. എന്റെ ബിസിനസ് നല്ല രീതിയില്‍ പോകുന്നുണ്ട് ഞാന്‍ പിറകിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല ഷാനവാസ് പറഞ്ഞു. നിലവില്‍ അദ്ദേഹം നാടന്‍ തടി കൂടാതെ ഇറക്ക്മതി ചെയ്ത തടിയും വില്‍പ്പന നടത്തുന്നു. വാക്കുകള്‍ കൊണ്ടാണ് അദ്ദേഹം ഉപഭോക്താക്കളെ ഉണ്ടാക്കുന്നത്. എന്റെ അടുത്ത് വരുന്ന 90 ശതമാനം ആളുകളും എന്റെ അടുത്ത് നിന്ന് തടി വാങ്ങുന്നുണ്ട്. വാങ്ങുന്ന ഉപഭോക്താക്കള്‍ അവരുടെ ചെങ്ങാതിമാരെയും ബന്ധുക്കളെയും എന്റടുത്തേക്ക് അയക്കുന്നുമുണ്ട്. അദ്ദേഹം പറഞ്ഞു. ഷാനവാസിന് പൂര്‍ണ പിന്തുണയുമായി ബി.കോം ബിരിുധധാരിയായ റഹ്‌മത്തും കൂട്ടിനുണ്ട്. സപ്തംബര്‍ 14ന് 17-ാം വിവാഹവാര്‍ഷിക ദിനത്തില്‍ അവര്‍ പരപ്പ കാമ്പല്ലൂരില്‍ ഒരു കട കൂടി തുടങ്ങി. 15 ആശാരിമാരും അഞ്ച് പണിക്കാരും പരപ്പയിലെ കടയില്‍ ജോലിചെയ്യുന്നുണ്ട്. ഒരുപാട് പാവപ്പെട്ട കുട്ടികള്‍ക്കും, പാവപ്പെട്ട കുടുംബത്തിനും, കാന്‍സര്‍ രോഗികള്‍ക്കും അദ്ദേഹം തുണയായി മാറുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ചന്ദ്രന്‍ നായര്‍ പറഞ്ഞു. എഴുന്നേറ്റ് നടക്കാനും നില്‍ക്കാനും പണിന് എന്നെ സഹായിക്കാനാകില്ല. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് നാല് വര്‍ഷമായി ഡിഗ്രിക്ക് പഠിച്ച സഹപാഠികള്‍ ഷാനവാസിന് വേണ്ടി വാട്‌സപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും വര്‍ഷത്തിലൊരു ദിവസം ശാനവാസിന്റെ വീട്ടില്‍ ഗെറ്റ് ടുഗതര്‍ പാര്‍ട്ടിയും നടത്താറുണ്ട്. ഇത് തന്റെ ജീവിതത്തില്‍ ഏറ്റവും വലിയ സ്വത്താണെന്ന് ശാനവാസ് പറഞ്ഞു. സങ്കടങ്ങളും ദുഖങ്ങളും എല്ലാം പങ്കുവെക്കാന്‍ പറ്റുന്ന വേദിയാണ് ഈ വാട്‌സാപ്പ് ഗ്രൂപ്പ്. തന്റെ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ഗ്രൂപ്പ് നിര്‍ണായക വേദിയാണെന്നും ശാനവാസ് പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+