Get Updates
Get notified of breaking news, exclusive insights, and must-see stories!

15 ആനകളും 200 പേരുടെ മേളവും: നരേന്ദ്ര മോദിക്ക് മുന്നില്‍ മിനി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

തൃശ്ശൂർ: ബി ജെ പി പരിപാടിക്കായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ മിനി പൂരമൊരുക്കാന്‍ പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. ജനുവരി മൂന്നിന് നടക്കുന്ന നരേന്ദ്ര മോദിയുടെ റോഡ് ഷോ സമയത്താവും മിനി പൂരം ഒരുക്കുക. മിനി പൂരം നടത്തിപ്പിനായി പാറമേക്കാവ് ദേവസ്വം സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ മിനി പൂരം നടത്തും.

പതിനഞ്ച് ആനകളെ അണിനിരത്തി, 200ഓളം പേരുടെ മേളവും മിനി പൂരത്തിന്റെ ഭാഗമായി സംഘടിപ്പിക്കാനാണ് ആലോചന. 1986 ല്‍ മാർപ്പാപ്പ തൃശ്ശൂരില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ മിനി പൂരം അവതരിപ്പിച്ചിരുന്നു. പൂരം നടത്തിന്റെ എക്സിബിഷന്‍ സെന്ററിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് മിനി പൂരത്തിലൂടെ ലക്ഷ്യമിടുന്നത്.

modi-in-kerala-

തറ വാടക സംബന്ധിച്ച പ്രതിസന്ധി ഇതുവരെ നീങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിഷയത്തില്‍ കോടതി ഇടപെടലുണ്ടായതിനാല്‍ കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രിമാരായ കെ രാധാകൃഷണനും കെ രാജനും മാധ്യമങ്ങളോട് പറഞ്ഞു. പൂരം നടത്തപ്പിന് തടസ്സമാകുന്ന ഒന്നും സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

പൂരം എക്സിബിഷന്‍ നടത്തിപ്പിനായി സൗജന്യമായി സ്ഥലം വിട്ടു കൊടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ടിഎന്‍ പ്രതാപന്‍ എംപി പറഞ്ഞു. വര്‍ധിച്ച തുകയാണ് തീരുമാനിക്കുന്നതെങ്കില്‍ കടുത്ത നിലപാട് എടുക്കുമെന്നും തിരുവമ്പാടി പ്രസിഡന്റ് സുന്ദര്‍ മേനോനും വ്യക്തമാക്കി.

അതേസമയം, പൂരം നടത്തിപ്പിന് തുക കണ്ടെത്താൻ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ ചേർന്ന് നടത്തുന്ന എക്സിബിഷന് തറവാടക ഈടാക്കുന്നത് അനീതിയാണെന്നും വാടക വർദ്ദിപ്പിക്കരുതെന്നല്ല വാടക ഈടാക്കാനേ പാടില്ലെന്നാണ് തൻ്റെ അഭിപ്രായമെന്നും സുരേഷ് ഗോപി പറഞ്ഞു. വടക്കുന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങൾക്കും ഭക്തരിൽ നിന്ന് വാടക ഈടാക്കാൻ ദേവസ്വത്തിന് അധികാരമില്ല. ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുന്നതിലായിരിക്കണം ദേവസ്വത്തിൻ്റെ ശ്രദ്ധ അല്ലാതെ ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കാൻ പ്രയത്നിക്കുന്ന വിശ്വാസികളെ കൊള്ളയടിക്കലാവരുതെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രാചാരവുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് വാടക ഈടാക്കുന്നതിൽ ആരും എതിരല്ല. പക്ഷെ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ കൊള്ളയടിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. തൃശ്ശൂർ പൂരത്തിൻ്റെ പ്രൗഡി നിലനിർത്തുന്നതിലും വർദ്ദിപ്പിക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുള്ള പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന് പകരം അവരെ ദ്രോഹിക്കുകയാണ് ദേവസ്വം ചെയ്യുന്നത്.

തൃശ്ശൂർ പൂരത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും പാറമേക്കാവ് തിരുവമ്പാടി ദേശങ്ങൾക്കും പൂരപ്രേമികൾക്കും ഒപ്പം നിന്ന് നേരിടും. പൂരം പ്രതിസന്ധിയിലാക്കി ഭരണമുന്നണിയിലെ ചിലർക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസരം ഉണ്ടാക്കിയെടുക്കാനുള്ള നാടകത്തിൻ്റെ ഭാഗമാണോ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കടുംപിടുത്തത്തിന് പിന്നിലെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+