പരപ്പനങ്ങാടി റെയില്‍വെ അടിപ്പാലം നിര്‍മ്മാണത്തിനിടെ രണ്ട് പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
അപകടത്തില്‍ കടലുണ്ടി എടച്ചിറ സ്വദേശി പാലക്കത്തറ സുകുമാരന്‍(54),തമിഴ്‌നാട് സ്വദേശിയും ഇപ്പോള്‍ കല്ലമ്പാറയില്‍ താമസിച്ചുവരുന്ന സുബ്രു(25)എന്നിവരാണ് മരിച്ചത്.
പരപ്പനങ്ങാടി: റെയില്‍വെ അടിപ്പാലം നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അടിപ്പാതയുടെ കിഴക്ക് ഭാഗത്ത് കോണ്‍ഗ്രീറ്റ് ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരപ്പനങ്ങാടി ചിറമംഗലം പുത്തന്‍പീടികയില്‍ റെയില്‍വെ അടിപ്പാത നിര്‍മ്മാണത്തിനിടെയാണ് അപകടം.
അപകടത്തില്‍ കടലുണ്ടി എടച്ചിറ സ്വദേശി പാലക്കത്തറ സുകുമാരന്‍(54),തമിഴ്‌നാട് സ്വദേശിയും ഇപ്പോള്‍ കല്ലമ്പാറയില്‍ താമസിച്ചുവരുന്ന സുബ്രു(25)എന്നിവരാണ് മരിച്ചത്. രണ്ടു പേരും തൊഴിലാളികളാണ്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് സാരമല്ലാത്ത പരിക്കുണ്ട്.

രാത്രി എട്ടേ മുക്കാലോടെ രണ്ടാം ഭാഗത്തിന്റെ പണി നടക്കുന്നതിനിടയിലാണ് അപകടം. സാധാരണ രാത്രി സമയങ്ങളിലാണ് ഇവിടെ പണി നടക്കാറുള്ളത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് മൃതദേങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications