Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് 'കാരണഭൂതൻ' ഇന്ന് കടുത്ത വെട്ട്! പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഏരിയ കമ്മിറ്റികൾ

സംസ്ഥാനത്ത് ഉണ്ടായ കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടി കമ്മിറ്റികളിൽ രൂക്ഷവിമർശനം ഉയരുന്നു. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഏരിയ കമ്മിറ്റി യോഗത്തിലാണ് പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെച്ച് മാതൃകയാകണമെന്ന വിമർശനം ഉയർന്നുവന്നത്. ഏരിയ കമ്മിറ്റി റിപ്പോർട്ടിങ്ങിനിടെ പാറശ്ശാല ഏരിയ സെക്രട്ടറി അഡ്വ. എസ്. അജയകുമാർ ആണ് സംസ്ഥാന നേതൃത്വത്തെയും പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.

'കാരണഭൂതൻ' ഒഴിയണം

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. ജയചന്ദ്രൻ പങ്കെടുത്ത ഔദ്യോഗിക യോഗത്തിലാണ് ഈ അസാധാരണമായ പ്രതികരണങ്ങൾ ഉണ്ടായത്. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പൂർണ്ണമായ ഉത്തരവാദിത്വം പിണറായി വിജയനാണെന്ന് യോഗം വിലയിരുത്തി. പാർട്ടിയുടെ ശക്തമായ കോട്ടകളിലും സ്വന്തം മണ്ഡലത്തിൽ പോലും പിണറായി ആറ് റൗണ്ടുകളോളം പിന്നിൽ പോയ സാഹചര്യം യോഗത്തിൽ ചർച്ചയായി. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവാകാൻ പോലും പിണറായി വിജയൻ അയോഗ്യനാണെന്നും, എംഎൽഎ സ്ഥാനം രാജിവെച്ച് അദ്ദേഹം രാഷ്ട്രീയ മാന്യത കാണിക്കണമെന്നുമാണ് ഏരിയ സെക്രട്ടറി റിപ്പോർട്ടിങ്ങിൽ വ്യക്തമാക്കിയത്. മുൻപ് പിണറായിയെ പ്രകീർത്തിച്ച് 'കാരണഭൂതൻ' പാട്ടും തിരുവാതിരയും അവതരിപ്പിച്ച അതേ ഏരിയ കമ്മിറ്റിയിൽ നിന്ന് തന്നെയാണ് ഇപ്പോൾ ഇത്തരമൊരു കടുത്ത വിമർശനം ഉയർന്നിരിക്കുന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

pinarayi-vijayan-1779513047 jpg

മറ്റ് കമ്മിറ്റികളിലും കടുത്ത അമർഷം

പാറശ്ശാലയ്ക്ക് പുറമെ മറ്റ് പല ഏരിയ കമ്മിറ്റികളിലും നേതൃത്വത്തിനെതിരെ പരസ്യമായ പോര് മുറുകുകയാണ്. തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി. ഗോവിന്ദൻ എന്നിവരുടെ പ്രവർത്തന ശൈലിക്കെതിരെയും കടുത്ത വിമർശനമുയർന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മറ്റൊരു പ്രധാന കാരണം മുഹമ്മദ് റിയാസാണെന്ന് യോഗത്തിൽ ചില അംഗങ്ങൾ തുറന്നടിച്ചു.

എന്നാൽ, വിമർശനം ഉന്നയിച്ച അംഗത്തിനെതിരെ പാർട്ടി നടപടി സ്വീകരിക്കുമെന്ന ഭീഷണിയും യോഗത്തിലുണ്ടായി. റിയാസിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കൃത്യമായ തെളിവ് നൽകിയില്ലെങ്കിൽ നടപടിയെടുക്കേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം ചന്ദ്രൻ മുന്നറിയിപ്പ് നൽകി. പാർട്ടിയിൽ തുറന്ന വിമർശനമാകാം എന്ന് സംസ്ഥാന നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും, യോഗങ്ങളിൽ നേതാക്കൾക്കെതിരെ സംസാരിക്കുന്നവർക്ക് നേരെ ഭീഷണി ഉയരുന്നതിൽ അണികൾക്കിടയിൽ കടുത്ത അമർഷമുണ്ട്. വരും ദിവസങ്ങളിൽ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിലും ഈ വിഷയം കൂടുതൽ ചർച്ചയാകുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ താഴേത്തട്ടിലുള്ള പാർട്ടി അണികളിലും കമ്മിറ്റികളിലും നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാവുകയാണ്. മുഖ്യമന്ത്രിയുടെ ശൈലിയും പാർട്ടിയിലെ ചില നേതാക്കളുടെ അമിത ഇടപെടലുകളുമാണ് തിരിച്ചടിക്ക് കാരണമെന്നാണ് ഭൂരിഭാഗം അംഗങ്ങളുടെയും വിലയിരുത്തൽ. പാർട്ടി കോട്ടകളിൽ പോലും ഉണ്ടായ ഈ വലിയ വിള്ളൽ വരും ദിവസങ്ങളിൽ സിപിഎമ്മിനകത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കും ആഭ്യന്തര തർക്കങ്ങൾക്കും വഴിതുറക്കുമെന്ന സൂചനയാണ് പുറത്തുവരുന്ന വാർത്തകൾ നൽകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+