Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്ക്കുള്ള ശിക്ഷാവിധി മറ്റന്നാള്‍

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ശിക്ഷാ വിധി ജനുവരി 20 ന് പുറപ്പെടുവിക്കും. പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും അന്തിമവാദം പൂര്‍ത്തിയായതിന് ശേഷമാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയുടെ തീരുമാനം. കൊലപാതകം നടന്നു എന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ട് എന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ജസ്റ്റിഫൈഡ് മര്‍ഡര്‍ ആയിട്ട് കണക്കാക്കണം എന്നും കര്‍ശന ശിക്ഷ നല്‍കരുത് എന്നും പ്രതിഭാഗം വാദിച്ചു.

മാനസാന്തരത്തിന് ഗ്രീഷ്മയ്ക്ക് അവസരം നല്‍കണം എന്ന് പ്രതിഭാഗം വാദിച്ചതായും പ്രോസിക്യൂഷന്‍ പറഞ്ഞു. ഷാരോണ്‍ സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി എന്ന വാദം ഇന്ന് പ്രതിഭാഗം ഉന്നയിച്ചിരുന്നു. സമൂഹത്തിന് നല്ലൊരു സന്ദേശമുണ്ടാകുന്ന വിധി കോടതിയില്‍ നിന്നുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രണയമെന്നത് വളരെ പരിപാവനമായിട്ടുള്ള കാര്യമായാണ് കാണുന്നത്.

Parassala Sharon Murder Case

ഷാരോണ്‍ രാജിനെ പ്രണയം നടിച്ച്, വിശ്വാസ വഞ്ചന നടത്തി, വിളിച്ചു വരുത്തി കൊലപാതകം നടത്തി എന്നുള്ളത് നിസംശയം കോടതിയില്‍ തെളിഞ്ഞിട്ടുള്ള കേസാണിത്. പരിശുദ്ധമായ പ്രണയം എന്ന കണ്‍സപ്റ്റിനെ തന്നെ കൊല ചെയ്തിരിക്കുന്നു എന്ന അഭിപ്രായം കൂടി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. അതേസമയം പഴുതടച്ച അന്വേഷണമാണ് ഷാരോണ്‍ കേസില്‍ നടന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

അന്വേഷണവുമായി പ്രതി സഹകരിച്ചിരുന്നു. ഷാരോണുമായി ഗ്രീഷ്മ പോയി വളരെ ചെറിയ സ്ഥലങ്ങളില്‍ പോലും തങ്ങള്‍ നേരിട്ട് പോയി അന്വേഷണം നടത്തിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിസാരമെന്ന് തോന്നുന്ന സാക്ഷികളില്‍ നിന്ന് പോലും മൊഴിയെടുത്തിരുന്നു. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം പോലും അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു. ആത്മഹത്യാ പ്രവണതയുള്ള ആളാണ് ഗ്രീഷ്മ എന്ന് ഇതിന് മുന്‍പൊന്നും ബന്ധുക്കളോ സുഹൃത്തുക്കളോ പറഞ്ഞിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

'ഷാരോണുമായുള്ള ബന്ധം ഒഴിവാക്കാന്‍ തന്നെയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. സൈനികന്റെ വിവാഹാലോചന വന്ന സമയത്തും രാത്രി ഒരു മണിക്കൂറോളം ഷാരോണുമായി ഗ്രീഷ്മ സംസാരിച്ചിരുന്നു. അതിന് ശേഷം സൈനികനുമായും സംസാരിക്കാറുണ്ട്,' അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്നലെയാണ് ഗ്രീഷ്മയും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മല്‍ കുമാറും കുറ്റക്കാരാണ് എന്ന് കോടതി കണ്ടെത്തിയത്.

അതേസമയം കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് സിന്ധുവിനെ കുറ്റവിമുക്തയാക്കിയത്. ഇന്ന് അന്തിമവാദം കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. 2022 ഒക്ടോബറിലാണ് ഷാരോണിന് ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+