കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരോണ്‍ വധക്കേസില്‍ ട്വിസ്റ്റ്; ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി, പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് കാരണം

Google Oneindia Malayalam News

തിരുവനന്തപുരം: പാറശാല ഷാരോന്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി. പൊലീസ് നിര്‍ബന്ധിപ്പിച്ച് തന്നെ കൊണ്ട് കുറ്റസമ്മതം നടത്തിച്ചതെന്നാണ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴി. നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്. കേസിലെ പ്രതികളായ അമ്മാവനെയും അമ്മയെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായും ഗ്രീഷ്മ അവകാശപ്പെടുന്നുണ്ട്.

india


അതേസമയം, രഹസ്യമൊഴി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം. ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി ഡിസംബര്‍ 22 വരെ നീട്ടി നല്‍കിയിട്ടുണ്ട്. പൊലീസിന് ആദ്യം നല്‍കിയ മൊഴിയിലാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കാര്യം ഉള്‍പ്പടെ പറഞ്ഞത്.

ഷാരോണ്‍ പഠിച്ച കോളേജില്‍ വച്ചും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി ഗ്രീഷ്മ പറഞ്ഞിരുന്നു. ജ്യൂസില്‍ 50 ഡോളോ കലര്‍ത്തി നല്‍കി കൊല്ലാനാണ് ഗ്രീഷ്മ പദ്ധതിയിട്ടിരുന്നത്.

ഷാരോണിന്റെ കൊലപാതകത്തിന് പിന്നില്‍ മറ്റാരും ഇല്ലെന്നും താന്‍ ഒറ്റക്കായിരുന്നു ഇത് ചെയ്തത് എന്നുമായിരുന്നു ഗ്രീഷ്മ ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഗ്രീഷ്മ ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും പിന്നില്‍ ആരെങ്കിലും ഉണ്ടാകുമെന്നും ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യംചെയ്യലിനു ശേഷമാണ് അമ്മയേയും അമ്മാവനേയും ഇപ്പോള്‍ ജില്ലാ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരിക്കുന്നത്.

കൃത്യമായ ആസൂത്രണം നടത്തി ആണ് ഗ്രീഷ്മ ഷാരോണിനെ കൊല്ലാന്‍ തീരുമാനിച്ചത്. കൊലപാതകം ആസൂത്രണം ചെയ്യാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുധ്യവുമാണ് കേസന്വേഷണത്തില്‍ പ്രധാന വഴിത്തിരിന് ആവുന്നത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് ഗ്രീഷ്മ ആദ്യം പൊലീസിന് നല്‍കിയ മൊഴില്‍ പറഞ്ഞിരുന്നത്.


ഡോക്ടറുടെ മൊഴിയാണ് ഷാരോണിന്റേത് കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ചര്‍ദിയില്‍ നീല കലര്‍ന്ന പച്ച നിറമുണ്ടായിരുന്നെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. അന്വേഷണത്തില്‍ കാപിക് എന്ന കളനാശിനിയാണെന്ന് കണ്ടെത്തിയത്. ഒരു വര്‍ഷമായി ഷാരോണുമായി അടുപ്പമുണ്ടായിരുന്നെന്നും ഫെബ്രുവരിയില്‍ പിണങ്ങിയെന്നുമാണ് ഗ്രീഷ്മ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

ഇതിനിടെ, അതേസമയം, പോലീസ് കസ്റ്റഡിയില്‍ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.രാവിലെ ബാത്ത്റൂമില്‍ പോകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടു. ബാത്ത്റൂമില്‍ വെച്ച് അവിടെയുണ്ടായിരുന്ന കീടനാശിനി ഗ്രീഷ്മ കുടിക്കുകയായിരുന്നു.

English summary
Parassala Sharon Raj murder case main accused Greeshma Changed her statement in court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X