Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസൂത്രിത കൊലപാതകം, മാപ്പ് കൊടുക്കരുത്.. പരമാവധി ശിക്ഷ വേണം; രോഷത്തോടെ ഷംന കാസിം

കൊച്ചി: പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകം കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. കാമുകി തന്നെയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്ന വാര്‍ത്ത ഞെട്ടലോടെ ആണ് മലയാളികള്‍ കേട്ടത്. ജ്യൂസില്‍ വിഷം കലര്‍ത്തിയാണ് ഗ്രീഷ്മ എന്ന 22 വയസുകാരി ഷാരോണിനെ കൊലപ്പെടുത്തിയത്. ഇക്കാര്യം ഗ്രീഷ്മ തന്നെ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ ഷംന കാസിം. ഷാരോണ്‍ രാജിന്റെ കൊലപാതകം ആസൂത്രിതമാണ് എന്നാണ് ഷംന കാസിം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു ഷംന കാസിമിന്റെ പ്രതികരണം. കേസിലെ പ്രതിയായ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നല്‍കണം എന്നും ഷംന കാസിം അഭിപ്രായപ്പെട്ടു.

1

പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവള്‍. മരണത്തിലേക്ക് അവന്‍ നടന്നുപോകുമ്പോള്‍ അവന്‍ അവളെ അത്രയ്ക്കും വിശ്വസിച്ചിരുന്നിരിക്കും. ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല. പരമാവധി ശിക്ഷ നല്‍കണം എന്നാണ് ഷംന കാസിം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റല്‍ പറയുന്നത്. അതേസമയം വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ചന്തുനാഥും രംഗത്തെത്തിയിട്ടുണ്ട്.

2

വെട്ടി വീഴ്ത്തി ആണും വിഷംകൊടുത്ത് പെണ്ണും എന്ന തലക്കെട്ടോടെ സമത്വത്തിനു വേണ്ടിയുള്ള സമരങ്ങള്‍ക്കിടയില്‍ സൈക്കളോജിക്കല്‍ ആയ ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തി മുളയിലേ നുള്ളാനും സമൂഹത്തിനു സാധിക്കട്ടെ എന്നാണ് ചന്തുനാഥ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടത്.

3

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം എന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. അതേസമയം ഷാരോണിന്റെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതിനിടെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാനിരിക്കെ ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

4

നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലെ ബാത്ത്‌റൂമില്‍ ശുചീകരണത്തിന് ഉപയോഗിക്കുന്ന അണുനാശിനിയായ ലൈസോള്‍ ഗ്രീഷ്മ കുടിക്കുകയായിരുന്നു.

5

അതേസമയം ഗ്രീഷ്മയുടെ നില ഗുരുതരമല്ല എന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. നിലവില്‍ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാരോണ്‍ വധവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്.

6

ഇതിന് പിന്നാലെ ആണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ഗ്രീഷ്മയുടെ രക്ഷിതാക്കളേയും പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. പിന്നീട് പുലര്‍ച്ചെ ഒന്നരയോടെയാണ് ഗ്രീഷ്മയെ തിരുവനന്തപരും റൂറല്‍ ഓഫീസില്‍ നിന്നും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. ഗ്രീഷ്മയുമായി ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കുകയായിരുന്നു പൊലീസ്.

7

ഷാരോണിനെ വിഷം കൊടുത്ത് കൊന്നതാണ് എന്ന് ഗ്രീഷ്മ സമ്മതിച്ചിട്ടുണ്ട്. ഇതിനാല്‍ സംഭവത്തില്‍ കൃത്യത്തില്‍ കൂടുതല്‍ തെളിവെടുപ്പ് നടണം. ഷാരോണിന് നല്‍കിയ വിഷത്തിന്റ ബാക്കി ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് കൃത്യം നടത്താന്‍ മറ്റാരുടെ എങ്കിലും സഹായം ലഭിച്ചോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ഷാരോണിന്റെ വീട്ടുകാര്‍ ഗ്രീഷ്മയുടെ വീട്ടുകാരേയും പ്രതിയാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+