കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഒരു മൃഗശാലകൂടി, പറശ്ശിനിക്കടവില്‍

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഇനി മൃഗശാല കാണാന്‍ തൃശൂര്‍ക്കോ തിരുവനന്തപുരത്തേക്കോ പോകേണ്ട. കണ്ണൂരുവരെ പോയാല്‍ മതി, പറശ്ശിനിക്കടവിലേക്ക്...

അതെ പറശ്ശിനിക്കടവിലെ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിന് മൃഗശാല പദവി ലഭിച്ചു. ദേശീയ മൃഗശാല അതോറിറ്റിയുടെ കത്ത് ലഭിച്ചതായി പറശ്ശിനിക്കടവ് സ്‌നേക് പര്‍ക്ക് ഡയറക്ടര്‍ ഇ കുഞ്ഞിരാമന്‍ അറിയിച്ചു.

Parassinikadavu

നിലവില്‍ സ്‌നേക് പാര്‍ക്ക് മാത്രമാണെങ്കിലും പാമ്പുകളെ കൂടാതെ മുതലകളും സിംഹവാലന്‍ കുരങ്ങുകള്‍ അടക്കമുള്ള മൃഗങ്ങളും ഇവിടെയുണ്ട്. മൃഗശാല അധികൃതരുടെ അനുമതി കിട്ടിയതോടെ കൂടുതല്‍ മൃഗങ്ങളെ ഇങ്ങോട്ട് കൊണ്ടുവരാന്‍ കഴിയും.

ചെറിയ മൃഗശാലക്കുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതിനായ് സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാനും അംഗീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള പരിപാടികള്‍ പൂര്‍ത്തിയാകും.

സന്ദര്‍ശകര്‍ക്കായി കോഫീ ഷോപ്പ്, മിനി തീയേറ്റര്‍ എന്നിവയും അക്വേറിയം അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഉടന്‍ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് സ്‌നേക് പാര്‍ക്ക് അധികൃതര്‍. മൃഗങ്ങള്‍ക്കായി പ്രത്യേക ആശുപത്രിയും ഉടന്‍ സജ്ജമാക്കുന്നുണ്ട്.

32 വര്‍ഷങ്ങള്‍ക്ക് മുമ്പ് എംവി രാഘവന്റെ നേതൃത്വത്തിലാണ് പാപ്പിനിശ്ശേരിയില്‍ സ്‌നേക് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. അന്ന് രാഘവന്‍ പാപ്പിനിശ്ശേരി വിഷചികിത്സ സൊസൈറ്റിയുടെ പ്രസിഡന്റ് ആയിരുന്നു. പിന്നീട് എംവി രാഘവന്‍ പാര്‍ട്ടി വിട്ടതിന് ശേഷം സ്‌നേക് പാര്‍ക്കിന് നേരെ നടന്ന ആക്രമണം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

പറശ്ശിക്കടവിനെ കേരളത്തിലെ ഏറ്റവും മികച്ച മൃഗശാലയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അധികൃതര്‍. അനകോണ്ട അടക്കമുള്ളവയെ എത്തിക്കാനുള്ള ശ്രമം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.

English summary
Parassinikadavu Snake Park got national zoo authority's consent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X