• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സഭയില്‍ നിന്ന് മുങ്ങി ആണ്‍ സുഹൃത്തിനൊപ്പം കറങ്ങിയത് പ്രതിഭ ഹരിയോ? കാമം കരഞ്ഞുതീര്‍ക്കുന്ന കഴുതക്കഥ

  • By Desk

ആലപ്പുഴ: മംഗളം ദിനപത്രത്തിലാണ് സിപിഎമ്മിന്റെ യുവ വനിത എംഎല്‍എയ്‌ക്കെതിരെ വാര്‍ത്ത വന്നത്. നിയമസഭയില്‍ പോലും ശ്രദ്ധിക്കാതെ ആണ്‍ സുഹൃത്തിനൊപ്പം കറങ്ങി നടക്കുന്നു, ലെഗ്ഗിങ്‌സ് ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു, പാര്‍ട്ടിയ്ക്ക് വഴങ്ങുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ എംഎല്‍എയുടെ പേര് വാര്‍ത്തയില്‍ പറഞ്ഞിരുന്നില്ല. പലരും പല പേരുകള്‍ ഊഹിച്ചിരുന്നെങ്കിലും ആരോപണ വിധേയ ആരാണെന്ന് അധികപേര്‍ക്കും കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല.

എന്നാല്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആലപ്പുഴ ജില്ലയില്‍ നിന്നുള്ള എംഎല്‍എ പ്രതിഭ ഹരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇതോടെ ആരോപണ വിധേയ ആരെന്ന് മനസ്സിലാവുകയും ചെയ്തു. പക്ഷേ ദിവസം ഒന്ന് കഴിഞ്ഞപ്പോള്‍ പ്രതിഭ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

പേരില്ല

പേരില്ല

മംഗളം ദിനപത്രം ആയിരുന്നു ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പാര്‍ട്ടിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്ത. എന്നാല്‍ ആ വാര്‍ത്തയില്‍ ആരുടേയും പേര് പരാമര്‍ശിച്ചിരുന്നില്ല.

കറക്കം

കറക്കം

നിയമസഭയില്‍ പോലും ശ്രദ്ധിക്കാതെ ആണ്‍ സുഹൃത്തുമായി കറങ്ങുന്നു എന്നുപോലും വാര്‍ത്തയില്‍ ആക്ഷേപം ഉണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലെ ചിലര്‍ തന്നെ ആണ് വാര്‍ത്തയ്ക്ക് പിറകില്‍ എന്നും ആക്ഷേപം ഉണ്ടായിരുന്നു.

ലെഗ്ഗിങ്‌സ്

ലെഗ്ഗിങ്‌സ്

പൊതു വേദികളില്‍ ലെഗ്ഗിങ്‌സ് ധരിച്ചു പ്രത്യക്ഷപ്പെട്ടു എന്ന ആരോപണവും പ്രതിഭയ്‌ക്കെതിരെ ഉയര്‍ന്നു. ശിശുദിന പരിപാടിയില്‍ രക്ഷിതാക്കള്‍ പ്രതിഷേധം ഉയര്‍ത്തി എന്ന് വരെ പറഞ്ഞു.

വേദികളില്‍

വേദികളില്‍

ആണ്‍ സുഹൃത്തുമായി വേദികളില്‍ പ്രത്യക്ഷപ്പെട്ടു എന്നതായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ ഇതിനൊന്നും കാര്യമായ തെളിലുകളില്ല എന്നതാണ് സത്യം.

 ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍

സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയപ്പോഴാണ് ഫേസ്ബുക്കില്‍ ഒരു കുറിപ്പുമായി പ്രതിഭ ഹരി പ്രത്യക്ഷപ്പെട്ടു. സൂരി നമ്പൂതിരിപ്പാടിന്റെ ഉപമയാണ് ആരോപണങ്ങളെ നേരിടാന്‍ പ്രതിഭ ുപയോഗിച്ചത്.

കഥ

കഥ

ഓര്‍ക്കുക വല്ലപ്പോഴും. ടോള്‍ സ്‌റ്റോയിയുടെ ഒരു കഥയുടെ ശീര്‍ഷകം ഓര്‍ക്കുന്നു. സ്ത്രീകളെ വേട്ടയാടാന്‍ ഇറങ്ങുന്നവരും കാണികളും ഒരുപോലെ തന്നെ.; രസമുണ്ട് പറഞ്ഞ് ചിരിക്കാന്‍, ആക്ഷേപിക്കാന്‍, സ്വഭാവഹത്യ നടത്താന്‍, പൊതുരംഗത്തെ സ്ത്രീകളെ കുറിച്ച് പ്രത്യേകിച്ചും- പ്രതിഭ തുടങ്ങുന്നത് ഇങ്ങനെയാണ്.

രക്തത്തിന്റെ രുചി

രക്തത്തിന്റെ രുചി

സ്ത്രീകള്‍ക്ക് നേരെയുള്ള സ്വഭാവഹത്യയുടെ രീതിയെ കുറിച്ചും അത് എങ്ങനെയാണ് അവരെ ബാധിക്കുക എന്നതിനെ കുറിച്ചും പ്രതിഭ പറയുന്നു. സ്ത്രീയുടെ കണ്ണീരിന് ഉപ്പിന്റെ രുചി മാത്രമല്ല, രക്തത്തിന്റെ രുചികൂടുയുണ്ടെന്ന് ഓര്‍ക്കണം എന്ന് പ്രതിഭ പറയുന്നു.

കാമക്കഴുതകള്‍

കാമക്കഴുതകള്‍

കാമക്കഴുതള്‍ കരഞ്ഞുകൊണ്ട് ജീവിക്കും. അതൊരു ജന്തു വിധി... ചിലപ്പോള്‍ ഇതാകും വാര്‍ത്തയ്ക്ക് പിറകിലെ വാര്‍ത്ത. ആ കരച്ചിലിനെ ചിലര്‍ കവിതയെന്ന് കരുതും- പ്രതിഭ തുടരുന്നു.

സൂരി നമ്പൂതിരി

സൂരി നമ്പൂതിരി

ഏത് പെണ്ണും തന്റെ വേളിക്ക് വേണ്ടി എന്ന് കരുതിയ ഇന്ദുലേഖയിലെ സൂരി നമ്പൂതിരിയുടെ പുത്തന്‍ തലമുറ ശുംഭന്‍മാര്‍ നമുക്ക് ചുറ്റിലും ഉണ്ട്. കാലക്രമത്തില്‍ അവര്‍ക്ക് നീളം കുറഞ്ഞുവെന്ന് മാത്രം.

വഴങ്ങാത്തവര്‍

വഴങ്ങാത്തവര്‍

തനിക്ക് വഴങ്ങാത്തവരെ പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങള്‍ കാണും, പ്രചരിപ്പിക്കും. ഒടുവില്‍ സ്വഭാവഹത്യം എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചര്‍ച്ചയാകുന്നതിന്റെ പൊരുള്‍ ഇത്രമാത്രമെന്ന് ഓര്‍ക്കുക- പ്രതിഭ പറയുന്നു.

പെണ്ണ്

പെണ്ണ്

തന്റേടമുള്ള പെണ്ണിന്റെ കൈമുതല്‍ സംസ്‌കാരവും പ്രതികരണ ശേഷിയും ആണ്. ചുരിദാറും സുഹൃത്തുക്കളും ആകില്ല- പ്രതിഭ വ്യക്തമാക്കുന്നു.

ആരാണ്

ആരാണ്

സൂരി നമ്പൂതിരിയുടെ കണ്ണുകള്‍ സ്ത്രീയുടെ വസ്ത്രത്തില്‍ മാത്രം ഉടക്കി നില്‍ക്കും. അയയില്‍ കഴുകി വിരിക്കാന്‍ പോലും അവര്‍ സമ്മതിക്കില്ല. എന്നാല്‍ ആരാണ് സൂരി നമ്പൂതിരിയെന്ന് പ്രതിഭ പറയുന്നില്ല.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

പ്രതിഭ ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റും കാര്യമായിത്തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ആ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടു. മംഗളം പത്രം പിന്നീട് ആ പോസ്റ്റിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചു.

English summary
Prathibha Hari's controversial Facebook post deleted. It was her response to the allegations raised in a news story published in Mangalam Daily.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more