Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇച്ചാപ്പിയും ഹസീബും കമ്മ്യൂണിസ്റ്റാ! കൊച്ചിയിലെ സിപിഎം ജാഥയിൽ ചെങ്കൊടിയേന്തി 'കൊച്ചു പറവകൾ'...

സിപിഐഎം ഫോർട്ട് കൊച്ചി ലോക്കൽ സമ്മേളനത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട ബാലതാരങ്ങളെ ആദരിക്കുകയും ചെയ്തു.

കൊച്ചി: സൗബിൻ ഷാഹിറിന്റെ പറവ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരരായി മാറിയ ഇച്ചാപ്പിയുടെയും ഹസീബിന്റെയും പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിപിഐഎം ഫോർട്ട് കൊച്ചി ലോക്കൽ സമ്മേളനത്തിൽ ഇച്ചാപ്പിയും ഹസീബും ചെങ്കൊടിയേന്തി നിൽക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

സിപിഐഎം സംഘടിപ്പിച്ച പ്രകടനത്തിന്റെ മുൻനിരയിലാണ് ഹസീബും ഇച്ചാപ്പിയും അണിനിരന്നത്. സിപിഐഎം ഫോർട്ട് കൊച്ചി ലോക്കൽ സമ്മേളനത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട ബാലതാരങ്ങളെ ആദരിക്കുകയും ചെയ്തു.

paravamovie

ഫോർട്ട് കൊച്ചി സ്വദേശികളായ അമൽ ഷായും ഗോവിന്ദ പൈയുമാണ് പറവയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇച്ചാപ്പിയായി വേഷമിട്ട അമൽഷാ പ്ലസ്ടു കൊമേഴ്സ് വിഭാഗം വിദ്യാർത്ഥിയാണ്. ഹസീബിനെ അവതരിപ്പിച്ച ഗോവിന്ദ പൈ പത്താം ക്ലാസിലും പഠിക്കുന്നു. നടനായ സൗബിൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. ദുൽഖർ സൽമാൻ അടക്കമുള്ള യുവതാരങ്ങളും പറവയിൽ അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+