പരവൂര്‍ വെടിക്കെട്ട് ദുരന്തം; സഹായ ഹസ്തവുമായി രവി പിള്ളയും യുസഫലിയും
തിരുവനന്തപുരം: കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടികെട്ടിനിടയിലുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് വ്യവസായികളായ യുസഫലിയും രവി പിള്ളയും സഹായ ധനം പ്രഖ്യാപിച്ചു.
അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കുമെന്ന് ആര്‍പി ഗ്രൂപ്പ് ചെയര്മാന് രവി പിള്ള പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവുമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനായ എംഎ യുസഫലി പ്രഖ്യാപിച്ചു.

നൂറിലേറെ പേര് മരിക്കുകയും 250 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വെടിക്കെട്ടപകടത്തില്‍ അകപെട്ടവര്‍ക്ക് കൂടുതല്‍ സഹായം വേണ്ടി വന്നാല്‍ അത് പിന്നീട് പരിഗണിക്കുമെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്. അതേസമയം ദുരന്തത്തില്‍പെട്ടവര്‍ക്ക് താന്‍ കൂടി ഭാഗമായ പതാഞ്ജലി എന്ന ആയുര്‍വേദ സ്ഥാപനം നിര്‍മ്മിക്കുന്ന മരുന്നുകള്‍ എത്തിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു.
അപകടത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും ,സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിനും ശ്രമം നടക്കുന്നുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications