പറവൂര്‍ പെണ്‍വാണിഭം: സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.മേഹന് മേനോന് രാജിവച്ചു. ആരോഗ്യപരമായ കാരണത്തെതുടര്ന്നാണ് രാജി. താന്‍ രാജിവയ്ക്കുന്നതായി ക്രൈംബ്രാഞ്ച് എസ്പിക്കു നല്കിയ കത്തില്‍ അദ്ദേഹം പറയുന്നു. പുതിയ പ്രോസിക്യൂട്ടറെ കണ്ടെത്തിയാല്‍ മാത്രമേ ഇനി കേസ് മുന്നോട്ടു കൊണ്ടുപോകാനാവൂ.
മുമ്പ് കേസ് അട്ടിമറിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അയൂബ് ഖാനെ കേസിന്റെ ചുമയലയില് നിന്ന് ക്രൈംബ്രാഞ്ച് നീക്കിയിരുന്നു. കേസില്‍ പ്രതി ചേര്ക്കാതിരിക്കാനായി അയൂബ് ഖാന് കൈക്കൂലി ആവിശ്യപ്പെട്ടു എന്നാണ് കണ്ടെത്തിയത്.

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു പറവൂര്‍ പെണ്‍വാണിഭകേസ്. പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്തിയും അനുജനെ അപായപ്പെടുത്തുമെന്ന് ഭീക്ഷണിമുഴക്കിയുമായിരുന്നു പീഡനം. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പിതാവായ സുധീര്‍ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് കൈമാരുകയും ചെയ്തു എന്നാണ് കേസ്.
പല പ്രമുഖരും ഉള്‍പ്പെട്ട കേസായിരുന്നു പറവൂര്‍ പെണ്‍വാണിഭകേസ്. അതുകൊണ്ടുതന്നെ കേസ് നടത്തിക്കൊണ്ടുപോകുന്നതില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. സമ്മര്‍ദ്ദ ഫലമായാകാം രാജി എന്നാണ് വിലയിരുത്തല്‍.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications