Get Updates
Get notified of breaking news, exclusive insights, and must-see stories!

പറവൂരില്‍ വോട്ടെണ്ണല്‍ വൈകും; വിഡി സതീശന്റെ ഫലം അറിയാന്‍ കാത്തിരിക്കണം, ബദല്‍ മാര്‍ഗം നോക്കുന്നു

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മല്‍സരിച്ച പറവൂര്‍ മണ്ഡലത്തില്‍ വോട്ടെണ്ണി തീരാന്‍ സമയമെടുത്തേക്കും. മറ്റു മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അവസാനിച്ചാലും പറവൂരിലെ വോട്ട് എണ്ണി തീര്‍ന്നേക്കില്ല. വോട്ടെണ്ണുന്ന മേശകളുടെ എണ്ണം കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആലോചന തുടങ്ങി.

സ്വര്‍ണവില മാറി; നാലാം ദിനം നേരിയ മുന്നേറ്റം, ഇറാന്റെ നീക്കം സ്വര്‍ണത്തെ ഉയര്‍ത്തും, ഇന്നത്തെ പവന്‍ വില
സ്വര്‍ണവില മാറി; നാലാം ദിനം നേരിയ മുന്നേറ്റം, ഇറാന്റെ നീക്കം സ്വര്‍ണത്തെ ഉയര്‍ത്തും, ഇന്നത്തെ പവന്‍ വില

എല്ലാ മണ്ഡലത്തിലും 14 മേശകളിലാണ് വോട്ടെണ്ണല്‍. എന്നാല്‍ പറവൂരില്‍ 13 മേശകളാണ് ക്രമീകരിക്കുക. വോട്ടെണ്ണല്‍ കേന്ദ്രമായ ആലുവ യുസി കോളജിലെ സ്ഥലപരിമിതിയാണ് ഇതിന് കാരണം. 14 മേശകള്‍ ഒരുക്കിയാല്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തിരക്ക് കൂടുമെന്ന് കണ്ടാണ് 13 മേശകളാക്കി ചുരുക്കിയത്. ഇത് വേഗത്തില്‍ ഫലം വരുന്നതിന് തടസമാകും.

paravur result

13 മേശകളില്‍ വോട്ടെണ്ണുമ്പോള്‍ 17 റൗണ്ട് പൂര്‍ണമായും ഒരു റൗണ്ട് ഭാഗികമായും എണ്ണിയാലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുകയുള്ളൂ. അതേസമയം, 14 മേശകളില്‍ വോട്ടെണ്ണല്‍ സജ്ജമാണെങ്കില്‍ 15 റൗണ്ട് എണ്ണിയാല്‍ നടപടികള്‍ പൂര്‍ത്തിയാകും. അതുകൊണ്ടുതന്നെ മേശകളുടെ എണ്ണം 14 ആക്കി ഉയര്‍ത്തണം എന്ന് റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ഫിലിപ്പ് കളക്ടറെ അറിയിച്ചു. കളക്ടറാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍.

മുഖംമൂടി ധരിച്ച മാന്യന്മാന്‍; ഫിറോസ് ഖാന്‍ പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത് എന്ന് ആലപ്പി അഷ്‌റഫ്
മുഖംമൂടി ധരിച്ച മാന്യന്മാന്‍; ഫിറോസ് ഖാന്‍ പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത് എന്ന് ആലപ്പി അഷ്‌റഫ്

വിഡി സതീശന്‍ മല്‍സരിക്കുന്ന മണ്ഡലമായതിനാല്‍ സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ് പറവൂര്‍. ഇവിടെ ഫലം വരാന്‍ വൈകുന്നത് മറ്റുചില ആരോപണങ്ങള്‍ ഉയരാന്‍ കാരണമാകും. ഇക്കാര്യം കളക്ടറെ റിട്ടേണിങ് ഓഫീസര്‍ ബോധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ പരമാവധി സ്ഥലം ഉപയോഗപ്പെടുത്തി 14 മേശകളില്‍ വോട്ടെണ്ണല്‍ നടത്തിയേക്കും.

വിഡി സതീശന്റെ ഭൂരിപക്ഷം കുറയുമോ?

എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ റൗണ്ട് എണ്ണേണ്ടി വരുന്നത് തൃപ്പൂണിത്തുറ ആയിരിക്കും. ഇവിടെ 21 റൗണ്ടാണ് എണ്ണേണ്ടത്. പറവൂരില്‍ വോട്ടെണ്ണല്‍ കുറച്ചുകൂടി സൗകര്യമുള്ള ഹാളിലേക്ക് മാറ്റുന്നതു പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കളക്ടറുടെ തീരുമാനമാണ് അന്തിമം. കളക്ടര്‍ അംഗീകരിച്ചാല്‍ ബദല്‍ സൗകര്യം ഒരുക്കും. എന്നാല്‍ ഏത് നടപടിയും സുതാര്യമായി നടത്തേണ്ടി വരും. പലയിടത്തും സ്‌ട്രോങ് റൂം തുറന്നത് വിവാദത്തിലായിരുന്നു.

വിഡി സതീശന്‍ ഏഴാം തവണയാണ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. സിപിഐയുടെ ഇടി ടൈസണ്‍ ആണ് മുഖ്യ എതിരാളി. കോണ്‍ഗ്രസ് വിട്ട വല്‍സല പ്രസന്നകുമാര്‍ ആണ് ബിജെപി സ്ഥാനാര്‍ഥി. 161285 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 81.97 ശതമാനമായിരുന്നു പോളിങ്. പോളിങ് ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു.

വളരെ ശുഭ പ്രതീക്ഷയിലാണ് വിഡി സതീശനും കോണ്‍ഗ്രസും. 2001 മുതല്‍ ഇവിടെ സതീശന്‍ മാത്രമാണ് ജയിച്ചിട്ടുള്ളത്. 2021ല്‍ 21301 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സതീശന്റെ ജയം. ഇത്തവണ ഭൂരിപക്ഷം കുറഞ്ഞാല്‍ കോണ്‍ഗ്രസില്‍ പലവിധ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങും. യുഡിഎഫ് 100 സീറ്റുകള്‍ക്ക് മുകളില്‍ നേടി അധികാരം പിടിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+