മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്ക് മര്‍ദ്ദനം
കോട്ടയം: പതിനാലുകാരിയായ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. അയല്‍വാസിയായ കുടുംബമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ മര്‍ദ്ദിച്ചത്. ഒരു വര്‍ഷത്തിലേറെയായി പ്രദേശത്ത് വാടകയ്ക്ക് താമസിയ്ക്കുകയാണ് പെണ്‍കുട്ടിയും കുടുംബവും.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോത്തലയില്‍ ബിജുമോന്‍ കെ ഇ (41) ഭാര്യ മോളമ്മ (38) എന്നിവര്‍ക്ക് അയല്‍ക്കാരായ കൊച്ചുതോട്ടുങ്കല്‍ ജോയി (55) മകന്‍ ജോബിന്‍ (24) എന്നിവരുടെ മര്‍ദ്ദനമേറ്റത്. ജോബിന്‍ ബിജുമോന്റെ 14കാരിയായ മകളെ വീട്ടില്‍ അതിക്രമിച്ച് കയറി ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് ദമ്പതിമാരെ ക്രൂരമായി മര്‍ദ്ദിച്ചത്.

വാടകയ്ക്ക് താമസിയ്ക്കാന്‍ പ്രദേശത്തെത്തിയ കുടുബം അയല്‍ക്കാരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. അത്യാവശ്യ സഹായങ്ങള്‍ക്കും മറ്റും വിളിയ്ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ജോയി ബിജുമോന്റെ ഭാര്യ മോളമ്മയെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങി.
ഇതിന് പുറമെ കഴിഞ്ഞ ദിവസം ഇയാളുടെ മകന്‍ മോളമ്മയുടെ മകളെ വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരന്‍ വീട്ടില്‍ ഉണ്ടായിരുന്നതിനാല്‍ അക്രമി രക്ഷപ്പെട്ടു. ഈ സംഭവത്തില്‍ പരാതി കൊടുത്തതിനും കുടുബംത്തെ ജോയിയും ജോബിനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റവരെ മണര്‍കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു












Click it and Unblock the Notifications