വിവാഹത്തിന് സമ്മതിച്ചില്ല, 10-ാം ക്ലാസ്സുകാരിയും കാമുകനും ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: പത്താം ക്ലാസ്സുകാരിക്ക കാമുകനെ വിവാഹം കഴിക്കണം. പ്രായപൂര്‍ത്തിയായിട്ട് ആലോതിക്കാമെന്ന് വീട്ടുകാരുടെ മറുപടി. എന്നാല്‍ അതിന് കാത്തു നില്‍ക്കാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഈ വിവരം അറിഞ്ഞ് കാമുകനും ആത്മഹത്യ ചെയ്തു.
ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ നടന്ന സംഭവം അല്ല ഇത്. നമ്മുടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ വെട്ടുകാട് ആണ് സംഭവം.

യഥാര്‍ത്ഥത്തില്‍ തമിഴ്‌നാട് സ്വദേശികളാണ് ഇവര്‍. എന്നാല്‍ ഏറെ നാളായി തിരുവനന്തപുരത്താണ് താമസം. 16 കാരിയായ പെണ്‍കുട്ടി പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആയിരുന്നു. ഓട്ടോ ഡ്രൈവര്‍ ആയ യുവാവുമായിട്ടായിരുന്നു പ്രണയം.
പെണ്‍കുട്ടി തന്നെയാണ് പ്രണയത്തിന്റെ കാര്യം വീട്ടില്‍ പറഞ്ഞത്. പ്രായപൂര്‍ത്തിയായതിന് ശേഷം അതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് വീട്ടുകാര്‍ പറഞ്ഞത് . ഇത് അംഗീകരിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. വീട്ടുകാരുമായി വഴക്കായി. ഒടുവില്‍ വീട്ടിനുള്ളില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം .
പെണ്‍കുട്ടി ആത്മഹത്യ ചെയ്ത വിവരം കാമുകനും ഉടന്‍ തന്നെ അറിഞ്ഞു . രാവിലെ ആയപ്പോള്‍ കാമുകനായ യുവാവിനേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു .


Click it and Unblock the Notifications