Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണിപ്പാര ഉപയോഗിച്ച് തലക്കടിച്ച് കൊന്ന സംഭവം; ക്രൂരനായ പിതാവ് കസ്റ്റഡിയിൽ!!

പാറശ്ശാല: കഞ്ചാവ് ലഹരിക്കടിമപ്പെട്ട മകനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് കസ്റ്റഡിയിൽ. പാറശ്ശാലയ്ക്ക് സമീപം കൊടവിളാകം പറങ്കിമാംവിള പുത്തൻ വീട്ടിൽ ശ്രീധരൻ-സരസ്വതി ദമ്പതികളുടെ മുത്ത മകൻ സന്തോഷാണ് (25) കൊല്ലപ്പെട്ടത്. ശല്ല്യം സഹിക്കവയ്യാതെയാണ് മാതാപിതാക്കൾ മകനെ കൊസപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് മുമ്പാകെ കീഴടങ്ങിയ മാതാവ് സരസ്വതിയും സന്തോഷിന്റെ സഹോദരൻ സജിനും ചോദ്യം ചെയ്യലിനിടയിലാണ് കൊലപാതക രീതി പോലീസിനോട് വിശദീകരിച്ചത്. കൊലപാതകത്തിന് ശേഷം പിതാവ് കഴിഞ്ഞ ദിവസം രാത്രി മുതൽ ഒളിവിലായിരുന്നു. കോൺക്രീറ്റ് പണിക്കാർ ആണി ഊരാൻ ഉപയോഗിക്കുന്ന ആണിപ്പാരയാണ് കൃത്യത്തിന് ഉപയോഗിച്ചത്. രക്തം പുരണ്ട പാര പോലീസ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു.

murder

മൃതദേഹത്തിന്റെ തലയ്ക്ക് പിറകിൽ ആഴത്തിലുള്ള മുറിവും മുഖത്ത് ആസിഡ് വീണ പൊള്ളലും ഉണ്ടായിരുന്നതായി പോലീസ് പറ‍ഞ്ഞു. വ്യാഴാഴ്ച അർദ്ധരാത്രി വീട്ടിൽ നടന്ന വഴക്കിനെയും ബഹളത്തെയും തുടർന്നാണ് സന്തോഷ് കൊല്ലപ്പെട്ടത്. മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് വഴക്കിനിടയിൽ മുഖത്ത് ആസിഡ് ഒഴിച്ചതിന് ശേഷം നിലത്ത് വീണ സന്തോഷിന്റെ കാലുകൾ കെട്ടി തലയിലും ശരീരത്തിലും കമ്പികൊണ്ട് അടിച്ചുകൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് അമ്മയും സഹോദരനും പോലീസിന് മൊഴി കൊടുത്തു.

കഞ്ചാവ് ലഹരിക്കടിമപ്പെട്ട മകനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് കസ്റ്റഡിയിൽ. പാറശ്ശാലയ്ക്ക് സമീപം കൊടവിളാകം പറങ്കിമാംവിള പുത്തൻ വീട്ടിൽ ശ്രീധരൻ-സരസ്വതി ദമ്പതികളുടെ മുത്ത മകൻ സന്തോഷാണ് (25) കൊല്ലപ്പെട്ടത്. ശല്ല്യം സഹിക്കവയ്യാതെയാണ് മാതാപിതാക്കൾ മകനെ കൊസപ്പെടുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+