മകൻ എല്ലാ ലഹരിക്കും അടിമ!ലഹരി ഉപയോഗിച്ച് വന്നാൽ ക്രൂര പീഡനം!സഹികെട്ട മാതാപിതാക്കൾ തീരുമാനിച്ചുു!

  • Posted By:
Subscribe to Oneindia Malayalam

പാറശ്ശാല: പാറശ്ശാലയ്ക്ക് സമീപം യുവാവിനെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളുകൾ അഴിയുന്നു. യുവാവിനെ കൊലപ്പെടുത്തിയത് മാതാപിതാക്കളാണെന്ന് പോലീസ്. വ്യക്തമായ ആസൂത്രണത്തോടെയാണ് മാതാപിതാക്കൾ മകനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

വിഴിഞ്ഞം പദ്ധതി തുടങ്ങി എന്നതുകൊണ്ട് തുടരേണ്ടതുണ്ടോ? എന്തുകൊണ്ട് പിണറായി കരാര്‍ മാറ്റി എഴുതുന്നില്ല?

പാറശ്ശാല നെടുവാൻവിളയിൽ വെള്ളിയാഴ്ചയാണ് യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടവിളാകത്ത് പറങ്കിമാംവിളവീട്ടിൽ ശ്രീധരൻ- സരസ്വതി ദമ്പതികളുടെ മകൻ സന്തോഷിനെയാണ് തലയ്ക്ക് പുറകിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചിട്ടുമുണ്ടായിരുന്നു. സംഭവത്തിൽ മാതാപിതാക്കളെ പോലീസിന് സംശയം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

 കൊലപാതകം ശല്യം സഹിക്കാൻ വയ്യാതെ

കൊലപാതകം ശല്യം സഹിക്കാൻ വയ്യാതെ

കഞ്ചാവിനും മറ്റ് ലഹരികൾക്കും അടിമയായ മകന്റെ ശല്യം സഹിക്കാനാകാതെയാണ് മകനെ കൊലപ്പെടുത്തിയതെന്നാണ് കൊല്ലപ്പെട്ട സന്തോഷിന്റെ മാതാവ് സരസ്വതി പോലീസിൽ നൽകിയ മൊഴി. കൊല്ലുന്നതിനുള്ള പദ്ധതി മുൻകൂട്ടി തയ്യാറാക്കിയിരുന്നതായും ഇവർ സമ്മതിച്ചു.

എല്ലാ ലഹരിക്കും അടിമ

എല്ലാ ലഹരിക്കും അടിമ

ലഹരി വസ്തുക്കൾ വാങ്ങാൻ പണം കണ്ടെത്തുന്നതിനായി ഇയാൾ നിരന്തരം വീട്ടിൽ ബഹളം വയ്ക്കുകയും മാതാപിതാക്കളെ ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതിൽ സഹികെട്ടാണ് മാതാപിതാക്കൾ തന്നെ ഇങ്ങനെയൊരു കടുംകൈ ചെയ്തത്.

പോലീസില്‍ പരാതി

പോലീസില്‍ പരാതി

ലഹരി ഉപയോഗിച്ച് നിരന്തരം ബഹളം വയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്ത സന്തോഷിനെതിരെ പിതാവ് ശ്രീധരൻ പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. എന്നിട്ടും സന്തോഷിന്റെ ഉപദ്രവത്തിന് കുറവുണ്ടായില്ല.

പീഡനത്തിന് അറുതി വരുത്താൻ

പീഡനത്തിന് അറുതി വരുത്താൻ

കൊലപാതകം നടന്ന ദിവസവും സന്തോഷ് 80 രൂപയുമായി കഞ്ചാവ് വാങ്ങുന്നതിനായി പോയിരുന്നു. അതിനു ശേഷം 9 മണിക്ക് തിരിച്ചെത്തിയ ഇയാൾ ലഹരി ഗുളിക വാങ്ങുന്നതിന് വീട്ടുകാരോട് 100 രൂപ ആവശ്യപ്പെട്ടിരുന്നു. സന്തോഷിന്റെ പീഡനത്തിന് അറുതി വരുത്താൻ വീട്ടുകാർ ഇതോടെ തീരുമാനിക്കുകയായിരുന്നു.

മുൻ നിശ്ചയിച്ച പ്രകാരം

മുൻ നിശ്ചയിച്ച പ്രകാരം

മുൻ നിശ്ചയിച്ച പ്രകാരം ആസിഡും കമ്പിപ്പാരയുമായി മാതാപിതാക്കൾ കരുതി ഇരുന്നു. സന്തോഷ് വരുമ്പോൾ അറിയിക്കണമെന്നും പുറത്ത് ഇറങ്ങരുതെന്നും വീട്ടിലുണ്ടായിരുന്ന ഇളയ മകനോട് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സന്തോഷ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ആദ്യം ആസിഡ് ഒഴിച്ചു, പിന്നെ തലയ്ക്കടിച്ചു

ആദ്യം ആസിഡ് ഒഴിച്ചു, പിന്നെ തലയ്ക്കടിച്ചു

ആദ്യം ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതോടെ തറയിൽ വീണ സന്തോഷിന്റെ തലയിൽ കമ്പിപ്പാര കൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്നാണ് ഇയാൾ മരിച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്.

 കൊലപാതകത്തിന് മുമ്പും ആക്രമണം

കൊലപാതകത്തിന് മുമ്പും ആക്രമണം

കൊലപാതകം നടക്കുന്നതിന് മുമ്പ് വ്യാഴാഴ്ച വൈകിട്ടും സന്തോഷ് പിതാവ് ശ്രീധരനെ ഉപദ്രവിക്കുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച ഓട്ടോ ഡ്രൈവറായ ശ്രീധരനെ സവാരിക്ക് വിളിക്കാൻ വന്നയാളാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇക്കാര്യം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്.

English summary
parents killed drug adicted son.
Please Wait while comments are loading...