കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവർ എന്നെയും അവളെയും കൊല്ലും; പ്രണയിനിയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവാവ്

  • By Goury Viswanathan
Google Oneindia Malayalam News

ആലപ്പുഴ: കാമുകിയുടെ ജീവൻ രക്ഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് യുവാവ് ഫേസ്ബുക്ക് ലൈവിൽ. ഹരിപ്പാട് സ്വദേശിയായ എഡ്വിൽ എന്ന യുവാവാണ് കാമുകി ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ആശങ്ക പങ്കുവെച്ചും സഹായം വേണമെന്ന് അഭ്യർത്ഥിച്ചും ഫേസ്ബുക്ക് ലൈവിലെത്തിയത്.

പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചെങ്കിലും പെൺകുട്ടിയുടെ വീട്ടുകാർ തന്നെ വിടാതെ പ്രതികാരം ചെയ്യാനായി പിന്തുടരുകയാണെന്ന് എഡ്വിൻ പറയുന്നു. മകളെ കാണാനില്ലെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് പോലീസെത്തി പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചിരിക്കുകയാണ്. എന്നാൽ പെൺകുട്ടിയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് എഡ്വിൻ പറയുന്നു.

നാഗർകോവിൽ സ്വദേശിനി

നാഗർകോവിൽ സ്വദേശിനി

നാഗർകോവിൽ സ്വദേശിനിയായ പെൺകുട്ടിയെ ഹരിപ്പാട് സ്വദേശി എഡ്വിൻ പ്രണയിച്ച് രജിസ്റ്റർ വിവാഹം കഴിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബം നാഗർ കോവിൽ പോലീസിൽ പരാതി നൽകി. ഇതോടെ തമിഴ്നാട് പോലീസെത്തി പെൺകുട്ടിയെ കോവിലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ബലം പ്രയോഗിച്ച്

ബലം പ്രയോഗിച്ച്

വനിതാ പോലീസ് പോലും ഒപ്പമില്ലാതെയാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്ന് എഡ്വിൻ പറയുന്നു. പോലീസിനൊപ്പം എത്തിയ ബന്ധുക്കൾബലം പ്രയോഗിച്ച് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ പോലീസുമായി തർക്കത്തിലേർപ്പെട്ട എഡ്വിനെ കായംകുളം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

ഉന്നത കുടുംബം

ഉന്നത കുടുംബം

സാമ്പത്തികമായി ഉയർന്ന കുടുംബത്തിലേതാണ് പെൺകുട്ടി. രാഷ്ട്രീയക്കാരുമായി നല്ല അടുപ്പവുമുണ്ട്. ഇരുവരെയും വിവാഹം അംഗീകരിക്കാനും ഒരുമിച്ച് ജീവിക്കാനും അനുവദിക്കില്ലെന്ന നിലപാടിലാണ് പെൺകുട്ടിയുടെ കുടുംബമെന്നാണ് എഡ്വിൻ ആരോപിക്കുന്നത്.

ഉത്തരവാദിത്തം കുടുംബത്തിന്

ഉത്തരവാദിത്തം കുടുംബത്തിന്

ഞങ്ങൾ വിവാഹം രജിസറ്റർ ചെയ്തിട്ടുണ്ട്. പക്ഷേ അവളുടെ കുടുംബക്കാർ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുന്നില്ല. അവൾ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. എല്ലാവരും തങ്ങളെ രക്ഷിക്കണമെന്ന് എഡ്വിൻ ഫേസ്ബുക്ക് ലൈവിൽ അഭ്യർത്ഥിക്കുന്നു.

പോലീസിന്റെ വാദം

പോലീസിന്റെ വാദം

പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരാക്കി നിലപാട് അറിയാൻ കൊണ്ടുപോവുകയാണ് ചെയ്തതെന്നും, കേരളത്തിലെ രണ്ട് വനിതാ പോലീസുകാരും ഒപ്പം പോയിട്ടുണ്ടെന്നും വിയപുരം പോലീസ് അറിയിച്ചു. ഇത് സാധാരണ നടപടി മാത്രമാണെന്നും പോലീസ് വ്യക്തമാക്കി.

ഫേസ്ബുക്ക് വീഡിയോ

സഹായം അഭ്യർത്ഥിച്ച് എഡ്വിൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ

ഫേസ്ബുക്ക് പോസ്റ്റ്

ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന എഡ്വിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സന്നിധാനത്തില്‍ രക്തമൊഴുക്കിയും മൂത്രമൊഴിച്ചും അശുദ്ധമാക്കാന്‍ തീരുമാനിച്ചവരുടെ ഹർത്താൽസന്നിധാനത്തില്‍ രക്തമൊഴുക്കിയും മൂത്രമൊഴിച്ചും അശുദ്ധമാക്കാന്‍ തീരുമാനിച്ചവരുടെ ഹർത്താൽ

വാളുമായി വീട്ടിൽ കയറി, വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചു, സിപിഎം പ്രവർത്തകർക്കെതിരെ കേസ്വാളുമായി വീട്ടിൽ കയറി, വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചു, സിപിഎം പ്രവർത്തകർക്കെതിരെ കേസ്

English summary
parents of wife threatened just married couple, youth saught help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X