Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്കമാലി; കിണറ്റില്‍ വീണ മകനെ രക്ഷിയ്ക്കാന്‍ മാതാപിതാക്കള്‍ പിന്നാലെ ചാടി, കണ്ണ് നനയിക്കുന്ന സംഭവം

അങ്കമാലി: കുളിയ്ക്കുന്നതിനിടയില്‍ അമ്മയുടെ കൈവിട്ടോടിയ രണ്ടു വയസുകാരന്‍ കിണറ്റില്‍ വീണു. കുഞ്ഞിനെ രക്ഷിയ്ക്കാന്‍ പിന്നാലെ ചാടിയ അച്ഛനും അമ്മയും കിണറ്റില്‍ അകപ്പെട്ടു . മൂവരേയും രക്ഷിച്ചത് ഫയര്‍ഫോഴ്‌സ് . മൂക്കന്നൂര്‍ കൂട്ടാല അമ്പലത്തിന് സമീപം താമസിയ്ക്കുന്ന എടത്താലശേരി രാജു (45), ഭാര്യ സുനിത (44), മകന്‍ അജയ്(2) എന്നിവരാണ് സാഹസികതയ്‌ക്കൊടുവില്‍ രക്ഷപ്പെട്ടത് .

25 അടി താഴ്ചയുള്ള കിണറ്റിലാണ് മൂവരും വീണത് . വീട്ടുമുറ്റത്തുള്ള ഈ കിണറിന് കൈവരി കെട്ടിയിട്ടില്ല. ദമ്പതിമാരുടെ ദത്തുപുത്രനാണ് അജയ് . രാജുവിന്റെ സഹോദരന്റെ മകനായ അജയെ ദമ്പതിമാര്‍ ദത്തെടുക്കുകയായിരുന്നു. അജയുടെ അമ്മ മരിച്ചതോടെ അച്ഛന്‍ വേറെ വിവാഹം കഴിച്ചു . ഇതോടെയാണ് കുട്ടിയെ ദത്തെടുത്തത് .

Ernakulam

അജയ്ക്ക് വേണ്ടി ജീവന്‍ പോലും ത്യജിയ്ക്കാന്‍ ഈ അച്ഛനും അമ്മയും തയ്യാറായിരുന്നു . കിണറ്റില്‍ വീണ കുഞ്ഞിനെ പിന്നാലെ ചാടിയ മാതാപിതാക്കള്‍ മുങ്ങിയെടുത്തിരുന്നു. നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ ഇവര്‍ക്ക് ഗോവണി ഇട്ടുകൊടുത്തിരുന്നു. അങ്കമാലിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് മൂവരേയും രക്ഷിച്ചത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+