നവജാത ശിശുവിനെ മാതാപിതാക്കള്‍ വിറ്റു; ഒരു ലക്ഷം രൂപയ്ക്ക്, ദാരിദ്രം മൂലമെന്ന്, സംഭവം പാലക്കാട്
പാലക്കാട്: ദാരിദ്ര്യം മൂലം വീട്ടുകാര്‍ കുഞ്ഞിനെ വിറ്റുവെന്ന് മാതാവ്. പാലക്കാടാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം. കുരിശേരി കുന്നന്‍പാറ കണിയാര്ശേരിയിലുള്ളവരാണ് കുഞ്ഞിനെ വിറ്റത്. ഒരു ലക്ഷം രൂപയ്ക്കാണ് പൊള്ളാച്ചിയില്‍ കൊണ്ടുപോയി വിറ്റതെന്ന് പോലീസിന് വിവരം ലഭിച്ചു.

പ്രസവിച്ചു ദിവസങ്ങള്‍ കഴിയുമ്പോഴാണ് കുട്ടിയെ വിറ്റത്. ദാരിദ്ര്യം മൂലമാണ് ഇങ്ങനെ ചെയ്തതെന്ന് അമ്മ പോലീസിന് മൊഴി നല്കി. ഭര്‍ത്താവിന്റെ അമ്മയാണ് കുഞ്ഞിനെ വില്ക്കാന് പൊള്ളാച്ചിയിലേക്ക് കൊണ്ടുപോയത്. ഒരു ലക്ഷം രൂപ കൈപ്പറ്റിയതും ഇവര്‍തന്നെ. ഒരു ലക്ഷം രൂപ വീട്ടില്‍ ഏല്‍പ്പിച്ചുവെന്നും എത്രരൂപയ്ക്കാണ് വിറ്റതെന്ന് തനിക്ക് അറിയില്ലെന്നും കുഞ്ഞിന്റെ അമ്മ പറഞ്ഞു.
കുഞ്ഞിന്റെ അച്ഛനും മുത്തശ്ശിക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുഞ്ഞിനെയാണ് വിറ്റതെന്ന് പോലീസിന് വിവരം ലഭിച്ചു. ഇവരുടെ അഞ്ചാമത്തെ കുഞ്ഞാണിത്. എല്ലാവരും ചര്‍ച്ച ചെയ്ത ശേഷമാണ് കുഞ്ഞിനെ വിറ്റതെന്നും അമ്മ മൊഴി നല്‍കിയിട്ടുണ്ട്.
അങ്കണവാടി പ്രവര്‍ത്തകരാണ് പോലീസില്‍ വിവരം അറിയിച്ചത്. കുഞ്ഞിന്റെ അച്ഛനും മുത്തശ്ശിയും ഒളിവിലാണ്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications