15കാരിയുടെ നിരവധി നഗ്നചിത്രങ്ങൾപകർത്തി;പെൺകുട്ടിയെ പ്രതിക്കൊപ്പംവിട്ടത് രക്ഷിതാക്കൾ,കാരണം സിനിമാമോഹം

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ രാജസ്ഥാൻ സ്വദേശിയുടെ കൈയിൽ മാതാപിതാക്കൾ തന്നെയാണ് പെണ്‍കുട്ടിയെ ഏൽപ്പിച്ചതെന്ന് റിപ്പോർട്ട്.

ചെറിയ പെരുന്നാൾ ഞായറാഴ്ചയെന്ന് ഹിജ്റ കമ്മിറ്റി, മാസപ്പിറവി കണ്ടാൽ അറിയിക്കണമെന്ന് ഖാസിമാർ...

പെൺകുട്ടികളെ പീഡിപ്പിച്ചത് ട്യൂഷൻമാഷും ബന്ധുക്കളും!മരണം ആത്മഹത്യ,വാളയാർകേസിൽ കുറ്റപ്പത്രംസമർപ്പിച്ചു

ലക്കി ശർമ്മ എന്നറിയപ്പെടുന്ന മഹേഷ് ഉപാധ്യായെ ഫേസ്ബുക്ക് ചാറ്റിലൂടെയാണ് പതിനഞ്ചുകാരിയെ പരിചയപ്പെടുന്നത്. സിനിമാ നിർമ്മാതാവാണെന്ന് പരിചയപ്പെടുത്തിയ ലക്കി ശർമ്മ പെൺകുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി.

ലക്കി ശർമ്മയെ വിശ്വസിച്ചു...

ലക്കി ശർമ്മയെ വിശ്വസിച്ചു...

ഹിന്ദി സിനിമ നിർമ്മാതാവാണെന്ന് പറഞ്ഞ് ലക്കി ശർമ്മ പെൺകുട്ടിയുടെ വിശ്വാസം നേടിയെടുത്തിരുന്നു. ഇതിനായി ഹിന്ദി സിനിമ സീരിയൽ താരങ്ങളോടൊപ്പമുള്ള ചിത്രങ്ങളും പെൺകുട്ടിക്ക് അയച്ചുകൊടുത്തിരുന്നു.

സിനിമയിൽ അഭിനയിപ്പിക്കാമെന്ന്...

സിനിമയിൽ അഭിനയിപ്പിക്കാമെന്ന്...

ഹിന്ദി സിനിമയിൽ അഭിനയിപ്പിക്കാമെന്നാണ് ലക്കി ശർമ്മ പെൺകുട്ടിക്ക് വാഗ്ദാനം നൽകിയത്. ലക്കി ശർമ്മയുടെ വാഗ്ദാനം വിശ്വസിച്ച പെൺകുട്ടി സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായാണ് വീട്ടിൽ നിന്നും പോയത്.

മാതാപിതാക്കളെ നിർബന്ധിച്ചു...

മാതാപിതാക്കളെ നിർബന്ധിച്ചു...

ലക്കി ശർമ്മയുടെ വാക്ക് വിശ്വസിച്ച പെൺകുട്ടി സിനിമയിൽ അഭിനയിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കളെ സമീപിച്ചു. ഇക്കാര്യത്തിനായി പെൺകുട്ടി തന്നെയാണ് രക്ഷിതാക്കളെ നിർബന്ധിച്ചത്.

മാതാപിതാക്കളോടൊപ്പം മംഗളൂരുവിലേക്ക്...

മാതാപിതാക്കളോടൊപ്പം മംഗളൂരുവിലേക്ക്...

പെൺകുട്ടിയുടെ നിർബന്ധം കാരണം മാതാപിതാക്കൾ സിനിമയിൽ അഭിനയിക്കാൻ വിടാമെന്ന് സമ്മതിച്ചു. കഴിഞ്ഞ ജൂൺ 15ന് രക്ഷിതാക്കൾ തന്നെയാണ് പെൺകുട്ടിയുമായി മംഗളൂരുവിലെത്തിയത്. ഇവിടെ വെച്ച് പെൺകുട്ടിയെ ലക്കി ശർമ്മയെ ഏൽപ്പിച്ച് ഇവർ കൊച്ചിയിലേക്ക് മടങ്ങുകയും ചെയ്തു.

നോയിഡയിലേക്ക്....

നോയിഡയിലേക്ക്....

പെൺകുട്ടിയുമായി മംഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം ആദ്യം ദില്ലിയിലേക്കും പിന്നീട് അവിടെനിന്നും നോയിഡയിലേക്കുമാണ് ലക്കി ശർമ്മ പോയത്.

നഗ്നചിത്രങ്ങൾ, പീഡനവും...

നഗ്നചിത്രങ്ങൾ, പീഡനവും...

നോയിഡയിലെ ഹോട്ടലിൽ മുറിയെടുത്ത ലക്കി ശർമ്മ സിനിമയുടെ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളെടുത്തത്. തുടർന്ന് നാലുദിവസം തുടർച്ചയായി ലക്കി ശർമ്മ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

പണം ആവശ്യപ്പെട്ട്...

പണം ആവശ്യപ്പെട്ട്...

ഇതിനിടെ പെൺകുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് ലക്കി ശർമ്മ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ പെൺകുട്ടിയെ സെക്സ് റാക്കറ്റുക്കാർക്ക് വിൽക്കുമെന്നായിരുന്നു ഭീഷണി.

പോലീസിൽ പരാതി...

പോലീസിൽ പരാതി...

പെൺകുട്ടിയെ വിട്ടുകിട്ടാനായി മാതാപിതാക്കൾ ആദ്യം 50000 രൂപ ലക്കി ശർമ്മയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. അതോടൊപ്പം ഇവർ പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിലെ ഹോട്ടലിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയതും പ്രതിയെ പിടികൂടിയതും.

ഉത്തർപ്രദേശുകാർ....

ഉത്തർപ്രദേശുകാർ....

എസ്എസ്എൽസിക്കാരിയായ പെൺകുട്ടിയുടെ കുടുംബം 15 വർഷം മുൻപാണ് ഉത്തർപ്രദേശിൽ നിന്ന് കൊച്ചിയിലെത്തുന്നത്.

പ്രതിയെ കേരളത്തിലെത്തിച്ചു...

പ്രതിയെ കേരളത്തിലെത്തിച്ചു...

നോയിഡയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്ത പ്രതി ലക്കി ശർമ്മയെ ജൂൺ 23 വെള്ളിയാഴ്ച രാവിലെ 9.30ഓടെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്.

English summary
parents were hand over the girl to lucky sharma.
Please Wait while comments are loading...