കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ വഴങ്ങരുത്..അതിരപ്പിള്ളി ഉപേക്ഷിക്കണമെന്ന് പരിഷത്ത്
അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോവാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളതെന്ന് വൈദ്യതി വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.
തൃശ്ശൂര്‍ : അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടയില്‍ നിലപാട് വ്യക്തമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തുവന്നിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും മുന്നില്‍ സര്‍ക്കാര്‍ വഴങ്ങരുതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
അതിരപ്പിള്ളി പദ്ധതിയെ എതിര്‍ത്ത് സിപിഐ, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നിരുന്നു. പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് മുസ്ലീം ലീഗും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎമ്മിന്റെ തീരുമാനമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി അറിയിച്ചിരുന്നു. വിവരമില്ലാത്തവരാണ് പദ്ധതിയെ എതിര്‍ക്കുന്നത്. ജലവൈദ്യുത പദ്ധതിയുടെ കാര്യം വന്നാല്‍ മാത്രമാണ് ജനങ്ങള്‍ പരിസ്ഥിതിയെക്കുറിച്ച് ഒാര്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പദ്ധതിയുടെ പ്രാരംഭ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക എതിര്‍പ്പുമായി രാഷ്ട്രീയ കക്ഷികളും നേതാക്കളും നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നത്. തുടക്കത്തില്‍ തന്നെ സിപിഎം എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. അതിരപ്പിള്ളി വിഷയത്തില്‍ ഏകപക്ഷീയമായി സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് വിഎസ് അച്യുതാനന്ദന് വ്യക്തമാക്കിയിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ബിനോയ് വിശ്വവും വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications