എംഎല്‍എയുടെ വാദം പൊളിയുന്നു..പിന്തുണച്ചിരുന്ന പഞ്ചായത്ത് പ്രസിഡന്റ് നിലപാട് മാറ്റി
ലൈസന്‍സ് നല്‍കിയതിനു ശേഷം വീഴ്ച പറ്റിയോ എന്ന കാര്യത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്.
മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിന്റെ രേഖകള്‍ വീണ്ടും പരിശോധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് . ലൈസന്‍സ് നല്‍കിയതിനു ശേഷം വീഴ്ച പറ്റിയോ എന്ന കാര്യത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കെപിസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് രേഖകള്‍ പുന:പരിശോധിക്കാന്‍ തീരുമാനിച്ചതെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പാര്‍ക്കിന്റെ രേഖകള്‍ പുന:പരിശോധിക്കുന്നു
പിവി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ കക്കാടം പൊയിലില്‍ പ്രവര്‍ത്തിക്കുന്ന പിവിആര്‍ എന്റര്‍ടെയിന്‍മെന്റ് നാച്ചുറല്‍ പാര്‍ക്കിന്റെ രേഖകള്‍ വീണ്ടും പരിശോധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

കെപിസിസി നിര്‍ദേശത്തെ തുടര്‍ന്ന്
കെപിസിസി പ്രസിഡന്റ് എംഎം ഹസനും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫും തമ്മില്‍ കൂടിക്കാഴ്ച കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.

പഞ്ചായത്ത് പ്രസിഡന്റിന്റെ പിന്തുണ
പരിസ്ഥിതിലോല പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്കിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ല, സംസ്ഥാന നേതാക്കളുടെ നിലപാട് പിന്തള്ളിയ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് എംഎല്‍എയെ പിന്തുണച്ചിരുന്നു.

ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിച്ചാണ് ലൈസന്‍സ് നല്‍കിയത്
പാര്‍ക്കിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പഞ്ചായത്ത് ഉപസമിതിയാണ് പരിഗണിച്ചത്. ഭരണപക്ഷത്തെും പ്രതിപക്ഷത്തെയും അംഗങ്ങള്‍ ഉപസമിതിയിലുണ്ടായിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.

കെട്ടിച്ചമച്ച ആരോപണങ്ങള്‍
തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നില്‍ യുഡിഎഫാണ്. മുരുകേശന്‍ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട സ്വത്ത് തര്‍ക്കത്തില്‍ താന്‍ ഇടനിലക്കാരനായി നിന്നതിന്റെ വൈരാഗ്യം തീര്‍ക്കുകയാണ് ഇപ്പോഴെന്നും എംഎല്‍എ പറഞ്ഞിരുന്നു.












Click it and Unblock the Notifications