കശാപ്പിനു നിയന്ത്രണം...സംസ്ഥാന സര്‍ക്കാര്‍ ഉറച്ചുതന്നെ, പ്രത്യേക നിയമസഭാ സമ്മേളനം എട്ടിന്
കന്നുകാലി കശാപ്പിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: കേന്ദ്രത്തിന്റെ കശാപ്പ് നിയന്ത്രണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ എട്ടിനു പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കും.

വിജ്ഞാപനത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കും. നിയമനിര്‍മാണം വേണമോയെന്ന് സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്കു ശേഷവമാവും തീരുമാനിക്കുക. വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ക്കു നിയമസാധുതയില്ലെന്നും സാധാരണക്കാരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മെയ് 23നാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് 26നാണ്. ഇതു പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് കണ്ടത്. സംസ്ഥാന വ്യാപകമാായി പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.












Click it and Unblock the Notifications