കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ബോണ്ടുകളെ ബിജെപി കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തില്‍ ലോക്സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെ ധനസമാഹരണത്തിലെ സുതാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പദ്ധതിയെക്കുറിച്ചുള്ള എല്ലാം വിവരങ്ങളും സഭയക്ക് മുന്നില്‍ വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് ബോണ്ടിനെ രാഷ്ട്രീയ കൈക്കൂലി പദ്ധതിയെന്നാണ് കോണ്‍ഗ്രസ് ലോക്സഭയില്‍ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് വന്‍ വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി ബിജെപിക്ക് സംഭാവന ഉറപ്പു വരുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ചട്ടവിരുദ്ധമായി ഇടപെടുവെന്ന് കോണ്‍ഗ്രസ് ബുധനാഴ്ച്ച ആരോപിച്ചിരുന്നു.

 parliment

2018 ഏപ്രില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും, നവംബര്‍-ഡിസംബര്‍ മാസത്തില്‍ ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം തിരഞ്ഞെടുപ്പിന് മുമ്പും തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ റിലീസ് ചെയ്തു. 2018 മര്‍ച്ചില്‍ ബോണ്ടുകള്‍ വഴി ലഭിച്ച 225 കോടിയില്‍ 95 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. പേരും ഉറവിടവും വെളിപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതിയോടെയുള്ള മാര്‍ഗ്ഗമായി തിരഞ്ഞെടുപ്പ് ബോണ്ടിനെ മാറ്റിയെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഗോഖക്കില്‍ കറുത്ത കുതിരയാവാന്‍ പൂജാരി; രമേശ് ജാര്‍ക്കിഹോളിക്കെതിരെ കോണ്‍ഗ്രസിന് വിജയ പ്രതീക്ഷഗോഖക്കില്‍ കറുത്ത കുതിരയാവാന്‍ പൂജാരി; രമേശ് ജാര്‍ക്കിഹോളിക്കെതിരെ കോണ്‍ഗ്രസിന് വിജയ പ്രതീക്ഷ

അതേസമയം, രാജ്യസഭയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസം വാടക ഗര്‍ഭാ ധാരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ ചര്‍ച്ച നടന്നു. ദില്ലിയിലെ വായു മലിനീകരണം, എന്‍ആര്‍സി വിഷയങ്ങളിലും ഇരു സഭകളിലും ചര്‍ച്ച നടന്നു.

സ്വയം പ്രഖ്യാപിത ആൾവൈദം നിത്യാനന്ദയ്ക്കെതിരെ കേസ്, കുട്ടികളെ തട്ടിക്കൊണ്ടുപോയ 2 ശിഷ്യകൾ അറസ്റ്റിൽസ്വയം പ്രഖ്യാപിത ആൾവൈദം നിത്യാനന്ദയ്ക്കെതിരെ കേസ്, കുട്ടികളെ തട്ടിക്കൊണ്ടുപോയ 2 ശിഷ്യകൾ അറസ്റ്റിൽ

English summary
Parliament Session ; Congress calls electoral bonds ‘big scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X