കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ ഉപാധ്യക്ഷന്‍; വിജയമുറപ്പിച്ച് പ്രതിപക്ഷം; കുറവ് 10 വോട്ടുകള്‍, കണക്കിലെ കളികള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാറിനെതിരെ ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി വന്‍ഭൂരിപക്ഷത്തിലായിരുന്നു മറികടന്നത്. പരാജയപ്പെട്ടെങ്കിലും അവിശ്വാസപ്രമേയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ലാത്തതായിരുന്നു. കോണ്‍ഗ്രസിന്റെ, പ്രത്യേകിച്ച് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അന്നത്തെ സഭയിലെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

പുതിയ ഊര്‍ജ്ജത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് മുന്നോട്ട് പോവാനുള്ള കോണ്‍ഗ്രസ് നീക്കത്തെ ഏറെ കരുതലോടെയാണ് ബിജെപി നോക്കിക്കാണുന്നത്. ഇതിനിടെ രാജ്യസഭാ ഉപാധ്യക്ഷ തിരിഞ്ഞെടുപ്പ് ബിജെപിക്ക് വീണ്ടും അഗ്നിപരീക്ഷയാവുകയാണ്.

അവിശ്വാസപ്രമേയ ദിനം

അവിശ്വാസപ്രമേയ ദിനം

അവിശ്വാസപ്രമേയ ദിനത്തിപകർന്ന ഊർജ്ജം ഇപ്പോഴും പ്രതിപക്ഷത്ത് ജ്വലിച്ചു നില്‍ക്കുകയാണ്.
ശിവസേനയെ ഭരണപക്ഷത്തുനിന്ന് അടര്‍ത്താന്‍ കഴിഞ്ഞുവെന്നതും എന്‍ഡിഎ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു ബിജെഡി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതും അവിശ്വാസപ്രമേയത്തില്‍ പ്രതിപക്ഷത്തിന്റെ വിജയമായിരുന്നു.

പ്രസംഗം

പ്രസംഗം

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തിയ പ്രസംഗം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൃത്യമായി ഉന്നംവെച്ചുകൊണ്ടുള്ളതായിരുന്നു. റാഫേല്‍ ഇടപാട്, ജിഎസ്ടി, നോട്ടുനിരോധനം, പെട്രോള്‍ വിലവര്‍ധന, തുടങ്ങിയ ഒട്ടുമിക്ക വിഷയങ്ങളും അദ്ദേഹം വീണ്ടും പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാക്കി.

വിട്ടു വീഴ്ച്ചകള്‍

വിട്ടു വീഴ്ച്ചകള്‍

തുടര്‍ന്ന് ഏവരേയും ഞെട്ടിച്ചുകൊണ്ട് നടത്തിയ കെട്ടിപ്പിടുത്തത്തിലൂടെ ആ ദിനം രാഹുല്‍ തന്റേതാക്കി മാറ്റി. തുടര്‍ന്നുള്ള ദിനങ്ങളില്‍ ഉണ്‍ന്നു പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായുള്ള ശ്രമവുമായി മുന്നോട്ടു പോവുകയാണ്. വിട്ടു വീഴ്ച്ചകള്‍ നടത്തി പ്രാദേശികപാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ തുടരുന്നു.

ലോക്‌സഭ

ലോക്‌സഭ

2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന്റെ ബലപരീക്ഷണമായി മാറുക വരാനിരിക്കുന്ന രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പാണ്. ലോക്‌സഭയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയില്‍ കാര്യങ്ങള്‍ ബിജെപിക്ക് അത്രശുഭകരമല്ല.

രാജ്യസഭ

രാജ്യസഭ

നിലവില്‍ രാജ്യസഭയില്‍ എന്‍ഡിഎക്കാളും ഭൂരിപക്ഷം പ്രതിപക്ഷത്തിനുണ്ട് എന്നതിനാല്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് വിജയം സുനിശ്ചിതമാണെന്നാണ് വിലയിരുത്തുന്നത്. ഭരണത്തിലിരിക്കെ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ തോല്‍ക്കേണ്ടി വന്നാള്‍ ബിജെപിക്ക് അത് വലിയ തിരിച്ചടിയാവും.

ആഗസ്റ്റ് 9

ആഗസ്റ്റ് 9

അതുകൊണ്ട് തന്നെ ഏറെ കരുതലോടെയാണ് എന്‍ഡിഎയും പ്രതിപക്ഷ പാര്‍ട്ടികളും രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. അവിശ്വാസ പ്രമേയത്തിലെന്ന പോലെ ഇരുപക്ഷത്തും ഇല്ലാത്ത പാര്‍ട്ടികളുടെ നിലപാടാണ് ഏറെ ശ്രദ്ധ്വേയം. ആഗസ്റ്റ് 9 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.

90 എംപിമാര്‍

90 എംപിമാര്‍

245 അംഗ രാജ്യസഭാ സീറ്റില്‍ കേവലം 90 എംപിമാരാണ് ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കുള്ളത്. ഉപാധ്യക്ഷതിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ 122 വോട്ടുകള്‍ വേണം. 90 കഴിഞ്ഞ് ബാക്കിവരുന്ന 22 സീറ്റുകള്‍ എങ്ങനെ കൈപിടിയില്‍ ഒതുക്കും എന്നാണ് ബിജെപി ആലോചിക്കുന്നത്.

കക്ഷിനില

കക്ഷിനില

ഭരണപക്ഷത്ത് ബിജെപി-73, ബോഡോ പിപ്പീള്‍ ഫ്രന്റ്-1, ജെഡിയു-6, നാഗാ പീപ്പിള്‍ ഫ്രന്റ്-1, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എ-1, ശിരോമണി അകാലിദള്‍-3, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് എ-1, നോമിനേറ്റ് ചെയ്തവര്‍-4 എന്നിങ്ങനേയാണ് കക്ഷിനില.

പ്രതിപക്ഷത്ത്

പ്രതിപക്ഷത്ത്

അതേ സമയം പ്രതിപക്ഷത്ത് കാര്യങ്ങള്‍ ഏറെകുറെ സുഖകരമാണ്, 112 എംപിമാരുടെ അംഗബലം പ്രതിപക്ഷത്തിനുണ്ട്. അട്ടിമറികളുണ്ടായില്ലെങ്കില്‍ വിജയം സുനിഞ്ചിതമാണ് എന്നാണ് കോണ്‍ഗ്രസ് കണക്കൂകൂട്ടുന്നത്. കേവല ഭൂരപക്ഷത്തിന് 10 എംപിമാരുടെ കുറവാണ് പ്രതിപക്ഷത്തിനുള്ളു.

തൃണമൂല്‍ കോണ്‍ഗ്രസ്-13

തൃണമൂല്‍ കോണ്‍ഗ്രസ്-13

കോണ്‍ഗ്രസ്-50, ബിഎസ്പി-4, സിപിഐ-2, സിപിഎം-5, എഎപി-3, തൃണമൂല്‍ കോണ്‍ഗ്രസ്-13, ഡിഎംകെ-4, മുസ്ലിംലീഗ്-1, ജെഡിഎസ്-1, കേരള കോണ്‍ഗ്രസ്-1, എന്‍സിപി-4, ആര്‍ജെഡി-5, എസ്പി-13, ടിഡിപി-6 എന്നിങ്ങനേയാണ് പ്രതിപക്ഷ നിരയിലെ കക്ഷിനില.

ചാഞ്ചാട്ടം

ചാഞ്ചാട്ടം

ചാഞ്ചാട്ടമുള്ള വോട്ടുകളിലാണ് ഇരുപക്ഷത്തിന്റേയും പ്രതീക്ഷ ശിവസേനയക്ക് 3 അംഗങ്ങളാണ് രാജ്യസഭയില്‍ ഉള്ളത്. ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന ശിവസേനയുടെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷിക്കുന്നു.

കേവലഭൂരിപക്ഷം

കേവലഭൂരിപക്ഷം

ഏറ്റവും പ്രധാനം ഐഎഡിഎംകെയുടെ നിലപാടാണ്. 13 അംഗങ്ങളാണ് അവര്‍ക്ക് രാജ്യസഭയില്‍ ഉള്ളത്. ഈ വോട്ടുകള്‍ മുഴുവന്‍ എന്‍ഡിഎയ്ക്ക് കിട്ടിയാലും അവര്‍ക്ക് കേവലഭൂരിപക്ഷം ലഭിക്കില്ല. 9 അംഗങ്ങളുള്ള ബിജെഡി തങ്ങളോടൊപ്പം നിന്നാല്‍ പ്രതിപക്ഷത്തിന് 1 അംഗത്തിന്റെ കുറവുമാത്രമേ പിന്നീടുള്ളു.

കണക്കുകൂട്ടല്‍

കണക്കുകൂട്ടല്‍

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി-2, തെലങ്കാന രാഷ്ട്രീയ സമിതി-6, യുവജന ശ്രമിക റിഥു കോണ്‍ഗ്രസ് പാര്‍ട്ടി-2, സ്വതന്ത്രര്‍-6 ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍-1 എന്നിങ്ങനേയാണ് ബാക്കിയുള്ള കക്ഷികളുടെ അംഗബലം. രാജ്യസഭാ ഉപാധ്യക്ഷ തിരിഞ്ഞെടുപ്പില്‍ വിജയിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വസത്തോടെ നേരിടാമെന്ന കണക്കുകൂട്ടിലിലാണ് കോണ്‍ഗ്രസ്.

English summary
upper house deputy chair election statistics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X