കശ്മീരിന്റെ ഭാഗങ്ങള്‍ ഇല്ലാതെ ശശി തരൂരിന്റെ പ്രകടനപത്രികയിലെ ഭൂപടം, തിരുത്തി സോഷ്യല്‍ മീഡിയ
ദില്ലി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വീണ്ടും വിവാദത്തില്‍. അദ്ദേഹം പങ്കുവെച്ച പ്രകടനപത്രികയാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഈ പ്രകടപത്രികയിലെ ഭൂപടത്തില്‍ കശ്മീരിന്റെ ഭാഗങ്ങള്‍ ഇല്ല. ജമ്മു കശ്മീരും, ലഡാക്കും ഇല്ലാതെയാണ് ഈ ഭൂപടമുള്ളത്.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തരൂരിനെ ഇത് വിവാദത്തില്‍ ചാടിച്ചിരിക്കുകയാണ്. അതേസമയം സോഷ്യല്‍ മീഡിയ അടക്കം ചൂണ്ടിക്കാണിച്ചതോടെ ഭൂപടത്തിലെ തെറ്റ് തിരുത്തിയതായി തരൂരിന്റെ ഓഫീസ് അറിയിച്ചു. പ്രകടനപത്രികയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ചിത്രം മാറ്റിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ഭൂപടത്തിലെ തെറ്റിനെ ചൂണ്ടിക്കാണിക്കുകയും, തരൂരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. നാണംകെട്ട പണിയായി പോയി ഇതെന്നാണ് കുറച്ചു പേരുടെ കമന്റ്. തരൂരിന് ഗൂഢോദേശങ്ങളുണ്ടെന്ന് ബിജെപി അനുകൂലികള്‍ ആരോപിച്ചു. മൂന്ന് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് തരൂര്‍ ഇത്തരമൊരു വിവാദത്തില്‍ വീഴുന്നത്.
2019 ഡിസംബറില്‍ പൗരത്വ സമരത്തിനെതിരായ കേരളത്തിന്റെ കോണ്‍ഗ്രസ് പ്രതിഷേധത്തെ കുറിച്ചുള്ള ഒരു ട്വീറ്റ് തരൂര്‍ നടത്തിയിരുന്നു. ഇതുപോലൊരു വിഷയമായിരുന്നു അത്. വിവാദമായതോടെ ആ ട്വീറ്റ് തരൂര്‍ ഡിലീറ്റ് ചെയ്തിരുന്നു. ബിജെപി ഐടി സെല്‍ തരൂരിനെ വളഞ്ഞിട്ടാക്രമിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. മല്ലികാര്‍ജുന്‍ ഗാര്‍ഗെ, ജാര്‍ഖണ്ഡില്‍ നിന്നുള്ള കെഎന്‍ ത്രിപാഠി എന്നിവരാണ് ശശി തരൂരിനൊപ്പം മത്സര രംഗത്തുള്ളത്. തരൂരിന് കേരള ഘടകത്തില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ട്.
എംകെ രാഘവന്‍ എംപിയും ശബരീനാഥനും അടക്കമുള്ളവരാണ് പിന്തുണച്ചത്. എന്നാല്‍ കൊടിക്കുന്നില്‍ സുരേഷിനെ പോലുള്ളവര്‍ തരൂരിനെ എതിര്‍ക്കുന്നുണ്ട്. മല്ലികാര്‍ജുന്‍ ഗാര്‍ഗെയാണ് ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥി. എന്നാല്‍ പിന്തുണ പരസ്യമായി പ്രഖ്യാപിക്കില്ല. നേരത്തെ ദിഗ് വിജയ് സിംഗ് മത്സരിക്കുമെന്ന് പറഞ്ഞെങ്കിലും പിന്‍മാറുകയായിരുന്നു.
കോണ്‍ഗ്രസിനെ കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. അത് വിശദീകരിക്കുന്നതാണ് പ്രകടപത്രിക. പാര്‍ട്ടിയെ എങ്ങനെ നവീകരിക്കുമെന്ന് അതില്‍ പറഞ്ഞിട്ടുണ്ട്. ഒരാളുടെ ശബ്ദമല്ല ഇത്. ജനങ്ങളെ സേവിക്കേണ്ട ഉത്തരവാദിത്തം കൂടി പാര്‍ട്ടിക്കുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ല. ഇതേ തുടര്‍ന്നാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. തന്നെ പിന്തുണച്ചവരെ നിരാശരാക്കില്ല.
തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന നിലപാടിലാണ് സോണിയയും രാഹുലും. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള കാഴ്ച്ചപ്പാടാണ് താന്‍ മുന്നില്‍ വെക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പില്‍ സീനിയര്‍ നേതാക്കളുടെ പിന്തുണ നിര്‍ണായകമാകും. രണ്ട് പ്രമുഖ സ്ഥാനാര്‍ത്ഥികളും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്.












Click it and Unblock the Notifications