ടയറിന്‌റെ ഭാഗങ്ങൾ റൺവേയിൽ; കൊച്ചിയിൽ നിന്നും ബെഹ്റൈനിലേക്ക് പുറപ്പെട്ട വിമാനത്തിന് അടിയന്തര ലാൻഡിങ്
കൊച്ചി: നെടുമ്പാശേരിയിൽ നിന്നും ബെഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്.

രാവിലെ 10.45 നാണ് വിമാനം പുറപ്പെട്ടത്. 104 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അടിയന്തര ലാൻഡിങ് നിർദ്ദേശിക്കപ്പെട്ടതോടെ ലാൻഡിങ്ങിനായി പ്രത്യേക തയ്യാറെടുപ്പുകളായിരുന്നു എയർപോർട്ടിൽ നടത്തിയത്. വിമാനത്തിന്റെ ഇന്ധനം കുറക്കുന്നതിനായി ഏകദേശം അരമണിക്കൂറോളം പറന്നതിന് ശേഷം 12.32 ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്.
സാങ്കേതിക വിദഗ്ധരുടെ സംഘം വിമാനം പരിശോധിക്കുകയാണ്. സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും തുടർ യാത്ര സംബന്ധിച്ച് തീരുമാനമെടുക്കുക.












Click it and Unblock the Notifications