മൃതദേഹാവശിഷ്ടം ചാക്കില്‍ കെട്ടിയ നിലയില്‍: അഞ്ച് ചാക്കുകളിലായി കണ്ടെത്തിയത് പഴകിയ ശരീരാവശിഷ്ടം
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് മൃതദേഹാവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. കിഴിശേരിയിലെ പല്ലഞ്ചേരിയില്‍ ജനവാസമില്ലാത്ത പ്രദേശത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അഞ്ച് ചാക്കുകളിലായി റോഡരുകില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.
വഴിയാത്രക്കാരാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കിടക്കുന്ന ചാക്ക് കെട്ടുകള്‍ കണ്ടത്. ചാക്കില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. സംഭവമറിഞ്ഞെത്തിയ പ്രദേശ വാസികളാണ് വിവരം കൊണ്ടോട്ടി പോലീസിലറിയിച്ചത്. തലയോട്ടിയും എല്ലുകളും മാത്രമാണ് ബാക്കിയുള്ളത്. മാസം അഴുകിതുടങ്ങിയിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

പോലീസെത്തി ചാക്കു കെട്ടുകള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹവശിഷ്ടങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മാസങ്ങള്‍ പഴക്കമുള്ളതാണ് ശരീര അവശിഷ്ടങ്ങള്‍. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊണ്ടോട്ടിയിലും സമീപ പ്രദേശത്തു നിന്നും ആരെയെങ്കിലും കാണാതായോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications