പികെ ശശിക്കെതിരെ നടപടിയെടുക്കുന്നത് സിപിഎം നീട്ടിവെച്ചു...... കടുത്ത നടപടിയുണ്ടാവില്ല!!
തിരുവനന്തപുരം: പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടി എടുക്കുന്നത് സിപിഎം നീട്ടി വെച്ചു. വിഷയം സംസ്ഥാന സമിതി ചര്‍ച്ച ചെയ്തില്ല. അതേസയം ഈ മാസം 26ന് ചേരുന്ന സിപിഎം സംസ്ഥാന സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. പികെ ശശിയുടെ നേതൃത്വത്തില്‍ ഷൊര്‍ണൂരില്‍ നടക്കുന്ന ജാഥ സമാപിച്ച ശേഷം തീരുമാനമെടുക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. 25നാണ് ജാഥ സമാപിക്കുന്നത്. എകെ ബാലനും പികെ ശ്രീമതിയും ഉള്‍പ്പെട്ട അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം റിപ്പോര്‍ട്ടിനെ കുറിച്ച് സമിതിയില്‍ പരാമര്‍ശമുണ്ടായെങ്കിലും കാര്യമായ ചര്‍ച്ചകള്‍ ഉണ്ടായില്ല.

ശബരിമല വിഷയം, സ്ത്രീ മുന്നേറ്റം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പികെ ശശി ജാഥ സംഘടിപ്പിക്കുന്നത്. ഇത് പ്രാധാന്യമേറിയ വിഷയങ്ങളായതിനാല്‍ ഇപ്പോള്‍ നടപടിയെടുത്ത് ആ പ്രതിച്ഛായ ഇല്ലാതാക്കേണ്ടെന്നാണ് സിപിഎം നിലപാട്. അതോടൊപ്പം പാര്‍ട്ടിക്കുള്ളിലും പുറത്തും ശശിക്കെതിരെ നടപടിയെടുക്കുന്നത് വലിയ പ്രശ്നത്തിന് ഇടയാക്കുമെന്നാണ് സംസ്ഥാന സമിതി കരുതുന്നത്. അതേസമയം അന്വേഷണ സമിതി കണ്ടെത്തിയത് ഡിവൈഎഫ്ഐ വനിതാ നേതാവ് നല്കിയ പരാതിയില്‍ കഴമ്പുണ്ടെന്നാണ്. എന്നാല്‍ കടുത്ത നടപടി ശശിക്കെതിരെ ഉണ്ടാവില്ലെന്നാണ് സൂചന. പരമാവധി കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്തുകയാണ് ഉണ്ടാവുക. നടപടി വൈകുന്നതിലുള്ള അതൃപ്തി പരാതിക്കാരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പരാതിക്കാരിയെ കൂടി തൃപ്തിപ്പെടുത്തുന്ന നടപടിയാവും ഉണ്ടാവുക.
-
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം












Click it and Unblock the Notifications