കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ പൊട്ടിത്തെറി; പി കൃഷ്ണദാസിന് സസ്‌പെന്‍ഷന്‍; യുവമോര്‍ച്ച ജില്ല പ്രസിഡന്റ് രാജിവെച്ചു

Google Oneindia Malayalam News

കൊച്ചി: ശബരിമലയിലെ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന റിലേ നിരാഹാര സമരം എങ്ങുമെത്താതെയാണ് ബിജെപി നിര്‍ത്തിവെച്ചത്. പൊതുസമൂഹത്തിന് മുന്നില്‍ അതിന്റെ ജാള്യത ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ തന്നെ പാര്‍ട്ടിയില്‍ വിഭാഗീയതയും ശക്തമാകുന്നു.

സമരം പരാജയപ്പെട്ടതില്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വി മുരളീധര പക്ഷം ഉയര്‍ത്തുന്നത്. ഇതിനിടെയാണ് പാര്‍ട്ടി വിലക്ക് പരസ്യമായി ലംഘിക്കുന്ന പ്രവണതയും നേതാക്കളുടെ ഭാഗത്ത് നിന്ന് സജീവമായത്. പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാ പ്രസിഡന്റ് രാജി വെച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയായി. വിശദാംശങ്ങള്‍ ഇങ്ങനെ..

പി കൃഷ്ണദാസിനെ

പി കൃഷ്ണദാസിനെ

പാര്‍ട്ടി തീരുമാനം ലഘിച്ച് ചാനലില്‍ ചര്‍ച്ചയക്ക് പോയതിനാണ് സംസ്ഥാന സമിതി അംഗമായ പി കൃഷ്ണദാസിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി തീരുമാനിച്ച ഇരുപതംഗ സമിതിയില്‍പ്പെട്ടവര്‍ അല്ലാത്തവര്‍ ചാനലില്‍ ചര്‍ച്ചയക്ക് പോകുന്നതിന് ബിജെപി കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

വിശദീകരണം നല്‍കിയെങ്കിലും

വിശദീകരണം നല്‍കിയെങ്കിലും

കൃഷ്ണദാസ് വിലക്ക് ലംഘിച്ചു എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അഭിഭാഷകനെന്ന നിലയിലാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് വിശദീകരണം നല്‍കിയെങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

വാട്സാപ്പില്‍

വാട്സാപ്പില്‍

ബിജെപിക്ക് വേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ എന്തു പറയണമെന്നുവരെ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ചര്‍ച്ചയില്‍ പോകുന്ന അംഗങ്ങള്‍ക്കായുള്ള വൈകുന്നേരത്തോടെ അത് സംബന്ധിച്ച വിവരങ്ങളും പാര്‍ട്ടി നിലപാടും വാട്സാപ്പില്‍ നല്‍കും. അതിനനുസരിച്ച് മാത്രമെ അവര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പറായന്‍ സാധിക്കുകയുള്ളു.

കര്‍ശന നിര്‍ദ്ദേശ

കര്‍ശന നിര്‍ദ്ദേശ

നിര്‍ദ്ദേശം പാലിക്കണമെന്ന് നേതാക്കള്‍ക്കെല്ലാം ബിജെപി കര്‍ശന നിര്‍ദ്ദേശമാണ് പാര്‍ട്ടി നല്‍കിയിട്ടുള്ളത്. അതേ തുടര്‍ന്ന് ഇരുപത് അംഗസമിതിയില്‍ പെടാത്ത മറ്റു നേതാക്കളെല്ലാം ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

നേതൃത്വവുമായി ഇടഞ്ഞ്

നേതൃത്വവുമായി ഇടഞ്ഞ്

യുവമോര്‍ച്ച എറണാകുളം ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേഷാണ് ബിജെപി നേതൃത്വവുമായി ഇടഞ്ഞ് കഴിഞ്ഞ ദിവസം സ്ഥാനം രാജിവെച്ചത്. യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായി പാര്‍ട്ടി നേതൃത്വത്തിന് താല്‍പര്യമില്ലാത്ത വ്യക്തിയെ നിയമിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ദിനിലിന്റെ രാജിയില്‍ കലാശിച്ചത്.

നിയമനം റദ്ദാക്കണം

നിയമനം റദ്ദാക്കണം

നിയമനം റദ്ദാക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് യുവമോര്‍ച്ച ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിക്കാന്‍ ദിനില്‍ ദിനേശ് തയ്യാറായില്ല. യുവമോര്‍ച്ച സംസ്ഥാന നേതൃത്വത്തക്കൊണ്ട് വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ പ്രതിഷേധവുമായി ദിനില്‍ ദിനേഷ് രാജിവെക്കുകയായിരുന്നു.

വിശദീകരണം

വിശദീകരണം

യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായി അരുണ്‍ കോടനാടിനെ ദിനില്‍ ദിനേഷ് നോമിനേറ്റ് ചെയ്യുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ അനുമതിയോടെയാണ് അരുണ്‍ കോടനാടിനെ നിയമിച്ചതെന്നാണ് ദിനില്‍ ദിനേഷിന്റെ വിശദീകരണം.

പാര്‍ട്ടി ജില്ലാ നേതൃത്വം

പാര്‍ട്ടി ജില്ലാ നേതൃത്വം

അരുണ്‍ കോടാനാടിന്റെ നിയമനം സംബന്ധിച്ച അറിയിപ്പ് പുറത്ത് വന്നയുടനെ പാര്‍ട്ടി നേതൃത്വം അതൃപ്തി അറിയിക്കുകയായിരുന്നു.പാര്‍ട്ടി ജില്ലാ കോര്‍ കമ്മിറ്റിയില്‍ ഇതിനെതിനെ ജില്ലാ പ്രസിഡന്റ് എന്‍കെ മോഹന്‍ദാസ് ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും നിയമനം റദ്ദാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

രണ്ട് തട്ടില്‍

രണ്ട് തട്ടില്‍

പാര്‍ട്ടി ജില്ലാ പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിനില്‍ രാജിവെച്ചത്. ഇതോടെ എറണാകുളം ജില്ലയിലെ യുവമോര്‍ച്ച നേതൃത്വവും പാര്‍ട്ടി നേതൃത്വവും രണ്ട് തട്ടിലായി.

നേരത്തെ

നേരത്തെ

യുവമോര്‍ച്ചയുടെ പത്തനതിട്ട ജില്ലാ പ്രസിഡന്റും നേരത്തെ രാജിവെച്ചിരുന്നു. യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സിബിം സാം തോട്ടത്തിലായിരുന്നു ബിജെപി വിട്ടത്. ബിജെപി ബന്ധം അവസാനിപ്പിച്ചുവെന്ന് ഇന്നുമുതല്‍ താന്‍ സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സിബി സാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

നാല് പേര്‍

നാല് പേര്‍

പാര്‍ട്ടിയിലെ അസ്വസ്ഥകളെ തുടര്‍ന്ന് ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാറടക്കമുള്ള നാല് പേര്‍ രാജിവെച്ച അതേ ദിനം തന്നെയായിരുന്നു സിബി സാം രാജിവെച്ചത്. തിരുവനന്തപരും ജില്ലാ കമ്മിറ്റിയില്‍ ഏറെ നാളായി തുടരുന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് രാജി.

English summary
party ban violated channel discussion bjp a member of the state committee has been suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X