Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറുവയസ്സുകാരന്റെ ജീവന്‍ രക്ഷിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പാര്‍ട്ടി അനുമോദിച്ചു

മലപ്പുറം: കുളത്തില്‍ മുങ്ങിത്താഴുകയായിരുന്ന ആറു വയസ്സുകാരനെ രക്ഷപ്പെടുത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പാര്‍ട്ടി അനുമോദിച്ചു. യൂത്ത് കോണ്‍ഗ്രസ് കൂരിയാട് യൂണിറ്റ് കമ്മിറ്റിയാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്.

youth congress

കുളത്തില്‍ മുങ്ങിയ ആറു വയസുകാരനെ രക്ഷപ്പെടുത്തി പാലപ്പെട്ടി ഫൈസലിന് റിയാസ് മുക്കോളി മൊമെന്റേ നല്‍കി അനുമോദിക്കുന്നു

കൂരിയാട് - പാക്കട പ്പൊ റായ റോഡില്‍ മാതാട് മദ്രസ്സക്ക് സമീപത്തുള്ള കുളത്തില്‍ ആറുവയസ്സുകാരനായ ജൗഹര്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. കഴിഞ്ഞ 30 - ബുധനാഴ്ചയായിരുന്നു സംഭവം. തന്റെ ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന പാലപ്പെട്ടി ഫൈസല്‍ സ്ത്രീയുടെ കരച്ചില്‍ കേട്ട് ബൈക്ക് നിര്‍ത്തി കാര്യം അന്വോഷിച്ചപ്പോഴാണ് കുഞ്ഞ് വെള്ളത്തില്‍ വീണ സംഭവം അറിഞ്ഞത്. ഇതോടെ ഫൈസല്‍ മറ്റൊന്നുമാലോചിക്കാതെ കുളത്തിലേക്കെടുത്തു ചാടുകയായിരുന്നു. പലതവണ മുങ്ങി പരിശോധിച്ചപ്പോഴാണ് പായലില്‍ കുടുങ്ങി ചളിയില്‍ പുതഞ്ഞ കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയുമായി പുറത്തു വന്ന ഫൈസല്‍ കരയിലെത്തിയ ഉടന്‍ പ്രാഥമിക ചികിത്സകള്‍കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരുടെ കൂടി സഹായത്തോടെ തിരുരങ്ങാടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചെളി മാരകമായ നിലയില്‍ ഉള്ളില്‍ പ്രവേശിച്ചിരുന്നതിനാല്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി.

പിന്നീട് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കുഞ്ഞ് രക്ഷപ്പെട്ടത്. ഫൈസലിന്റ പ്രാഥമിക ചികിത്സയാണ് കുട്ടിയെ രക്ഷപ്പെടാന്‍ ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ വീട്ടുകാരെ അറിയിച്ചു. അവസരത്തിനൊത്തുയര്‍ന്ന് കുട്ടിയുടെ ജീവന്‍ രക്ഷിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ ഫൈസലിനെ യൂത്ത് കോണ്‍ഗ്രസ് കൂരിയാട് യൂണിറ്റ് അനുമോദിച്ചു. മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മക്കോളി ഉപഹാര, നല്‍കി. വി.ടി.മുജീബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി.പി.സഫീര്‍ ബാബു, മണ്ഡലം പ്രസിഡണ്ട് എം - എ.അസീസ്-ഒ.ഐ.സി.സി.നേതാവ് കെ.ചന്ദ്രമോഹനന്‍, കെ.കെ.ഹാരിസ് തങ്ങള്‍, റിട്ട.ഡപ്യുട്ടി കലക്ടര്‍ കെ.എം.രവീന്ദ്രന്‍, സാദിഖ് തങ്ങള്‍, ഇസ്മായില്‍ വി.കെ, റഹീഷ് - സി, സെമീറലി - വി.കെ. പ്രസംഗിച്ചു. പ്രദേശത്ത് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.സമൂഹ നോമ്പുതുറയും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടലും സംഘടിപ്പിച്ചിരുന്നു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+