പിണറായിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചിട്ടില്ല: വൈക്കം വിശ്വന്‍
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായി വിജയനെ തീരുമാനിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കി.
പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനാണ് അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വൈക്കം വിശ്വന്‍.

മുഖ്യമന്ത്രി ആവാന്‍ യോഗ്യതയുള്ള നിരവധി പേര്‍ പാര്‍ട്ടിയില്‍ ഉണ്ട്. പിണറായി അക്കൂട്ടത്തില്‍ ഒരാളാണെന്നാണ് ഇ പി ജയരാജന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്ഥാനാര്‍ത്ഥിയുടെ കാര്യവും ഏതൊക്കെ സീറ്റില്‍ മത്സരിക്കണമെന്ന കാര്യങ്ങളും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞതോടെ പിണറായി വിജയന്റെ പാര്‍ട്ടിയിലെ റോള്‍ എന്താണെന്ന് സ്വാഭാവികമായും ചര്‍ച്ച ഉയര്‍ന്നിരുന്നു. സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള പോളിറ്റ് ബ്യൂറോ അംഗം മാത്രമായി പിണറായി ഒതുങ്ങും എന്ന വാദം ഉയര്‍ന്നപ്പോഴാണ് പിണറായി മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് ഇ പി ജയരാജന്‍ രംഗത്തെത്തിയത്.












Click it and Unblock the Notifications