കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫണ്ട് മുഴുവന്‍ ബിജെപിയിലേക്ക് ഒഴുകുന്നു; കോണ്‍ഗ്രസിന്റെ സ്ഥിതി അതീവ ദയനീയം... പക്ഷേ, ബിജെപിക്കും പണി

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി അധികാരത്തിലെത്തിയ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ ബിജെപിക്ക് ലഭിക്കുന്ന തിരഞ്ഞെടുപ്പ് ഫണ്ട് കുത്തനെ ഉയര്‍ന്നിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതുപോലെ തന്നെ ആണ് കോണ്‍ഗ്രസിന് ലഭിച്ചിരുന്ന ഫണ്ടില്‍ കുത്തനെ ഉണ്ടായ ഇടിവും. അത് ഇപ്പോഴും തുടരുകയാണ്.

ഉപതിരഞ്ഞെടുപ്പ്; 5 ല്‍ 4 മണ്ഡലത്തിലും കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് വന്‍ മുന്നേറ്റം, ബിജെപിക്ക് അടിപതറിഉപതിരഞ്ഞെടുപ്പ്; 5 ല്‍ 4 മണ്ഡലത്തിലും കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് വന്‍ മുന്നേറ്റം, ബിജെപിക്ക് അടിപതറി

ഇലക്ഷന്‍ ട്രസ്റ്റുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന സംബന്ധിച്ച വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. 2017-2018 സാമ്പത്തിക വര്‍ഷം ഇത്തരത്തില്‍ ലഭിച്ച ഫണ്ടില്‍ 86 ശതമാനവും ഒഴുകിയെത്തിയത് ബിജെപിയിലേക്കാണ്.

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ജയിക്കണം.... ഇല്ലെങ്കില്‍ കേന്ദ്ര ഭരണവും ബിജെപിക്ക് നഷ്ടമാകുംസംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ജയിക്കണം.... ഇല്ലെങ്കില്‍ കേന്ദ്ര ഭരണവും ബിജെപിക്ക് നഷ്ടമാകും

രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഏറ്റവും കൂടുതല്‍ കാലം കേന്ദ്രം ഭരിച്ച പാര്‍ട്ടി. പക്ഷേ, ഇലക്ഷന്‍ ട്രസ്റ്റുകള്‍ വഴി ലഭിച്ച ഫണ്ടിന്റെ കണക്കില്‍ ഒരു പ്രാദേശിക പാര്‍ട്ടി പോലും കോണ്‍ഗ്രസ്സിനെ കവച്ചുവച്ച കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

ബിജെപിയിലേക്ക് ഫണ്ടൊഴുക്ക്

ബിജെപിയിലേക്ക് ഫണ്ടൊഴുക്ക്

അധികാരത്തിലെത്തിയത് മുതല്‍ ബിജെപിയിലേക്ക് ഫണ്ടിന്റെ ഒഴുക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് സ്ഥിരീകരിക്കുന്ന കണക്കുകള്‍ എല്ലാ വര്‍ഷവും പുറത്ത് വരുന്നും ഉണ്ട്യ ഏറ്റവും ഒടുവില്‍ പുറത്ത് വന്നത് 2017-2018 സാമ്പത്തിക വര്‍ഷത്തെ കണക്കാണ്.

 86 ശതമാനം ഫണ്ടും ബിജെപിക്ക്

86 ശതമാനം ഫണ്ടും ബിജെപിക്ക്

തിരഞ്ഞെടുപ്പ് ട്രസ്റ്റുകള്‍ വഴി ലഭിച്ച സംഭാവനന സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്ത് വിട്ട കണക്ക് ബിജെപിയുടെ അപ്രമാദിത്തത്തെ ആണ് സൂചിപ്പിക്കുന്നത്. മൊത്തം സംഭാവനയുടെ 86 ശതമാനവും എത്തിയിരിക്കുന്നത് ബിജെപിയിലേക്കാണ്.

ബിജെപി ഒന്നാം സ്ഥാനത്ത്, കോണ്‍ഗ്രസ് മൂന്നാമത്

ബിജെപി ഒന്നാം സ്ഥാനത്ത്, കോണ്‍ഗ്രസ് മൂന്നാമത്

167.8 കോടി രൂപയാണ് ഇലക്ടോറല്‍ ട്രസ്റ്റുകള്‍ വഴി ബിജെപിക്ക് കിട്ടിയ സംഭാവന. രണ്ടാം സ്ഥാനത്ത് എത്തി നില്‍ക്കുന്നത് പ്രാദേശിക പാര്‍ട്ടിയായ ബിജു ജനത ദള്‍ ാണ്. ഇവര്‍ക്ക് 13 കോടി രൂപയാണ് ലഭിച്ചത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് ആകെ ലഭിച്ചത് 12 കോടി രൂപയാണ്.

ബിജെപിക്ക് കുറഞ്ഞു

ബിജെപിക്ക് കുറഞ്ഞു

കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയില്‍ വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇത് കോണ്‍ഗ്രസ്സിന് മാത്രമല്ല സംഭവിച്ചിട്ടുള്ളത്. 2016-2017 സാമ്പത്തിക വര്‍ഷം ബിജെപിക്ക് ലഭിച്ചത് 290.22 കോടി രൂപയായിരുന്നു. ഏതാണ്ട് 130 കോടി രൂപയാണ് കുറവാണ് ഇത്തവണ അവര്‍ക്കുണ്ടായിട്ടുള്ളത്.

ബാക്കി തുക

ബാക്കി തുക

പുറത്ത് വന്ന കണക്കുകള്‍ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ട്രോറല്‍ ട്രസ്റ്റുകള്‍ വഴി ആകെ ലഭിച്ചത് 193.78 കോടിയാണ്. ബിജെപിയും ബിജു ജനത ദളും കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ പിന്നെ സംഭാവന ലഭിച്ചിട്ടുള്ളത് എന്‍സിപിയ്ക്കും നാഷണല്‍ കോണ്‍ഫറന്‍സിനും ആണ്. യഥാക്രമം 50, 48 ഉം ലക്ഷം വീതം ആണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ളത്

പ്രുഡന്റ് ഇലക്ടോറല്‍ ട്രസ്റ്റ്

പ്രുഡന്റ് ഇലക്ടോറല്‍ ട്രസ്റ്റ്

ഏറ്റവും അധികം തുക സംഭാവന ചെയ്തിട്ടുള്ളത് പ്രുഡന്റ് ഇലക്ടോറല്‍ ട്രസ്റ്റ് ആണ്. നേരത്തെ സത്യ ഇലക്ടോറല്‍ ട്രസ്റ്റ് എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. 169.3 കോടി രൂപയാണ് ഇവര്‍ സംഭാവനയായി നല്‍കിയിട്ടുള്ളത്.

അതിലും ബിജെപി തന്നെ

അതിലും ബിജെപി തന്നെ

പ്രുഡന്റ് ഇലക്ടോറല്‍ ട്രസ്റ്റ് കൊടുത്ത സംഭാവനയിലും ബിജെപി തന്നെ ആണ് ഒന്നാമത്. ഇവരില്‍ നിന്ന് മാത്രം ബിജെപിക്ക് കിട്ടിയത് 154.3 കോടി രൂപയാണ്. കോണ്‍ഗ്രസ്സിന് 10 കോടിയും ബിജെഡിയ്ക്ക് അഞ്ച് കോടി രൂപയും ലഭിച്ചു.

ഏറ്റവും വലിയ ദാതാക്കള്‍

ഏറ്റവും വലിയ ദാതാക്കള്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രുഡന്റ് ഇലക്ടോറല്‍ ട്രസ്റ്റ് തന്നെയാണ് ഏറ്റവും വലിയ ദാതാക്കള്‍. 2016-2017 സാമ്പത്തിക വര്‍ഷം ഇവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ത്ത് നല്‍കിയത് 283.72 കോടി രൂപയാണ്. അന്ന് ബിജെപിയ്ക്ക് മാത്രം കിട്ടിയത് 252 കോടി രൂപയാണ്. കോണ്‍ഗ്രസ്സിന് 14.9 കോടി രൂപയും.

മറ്റ് ട്രസ്റ്റുകള്‍

മറ്റ് ട്രസ്റ്റുകള്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കിയ വേറേയും ഇലക്ടോറല്‍ ട്രസ്റ്റുകള്‍ ഉണ്ട്. എബി ജനറല്‍ ഇലട്‌കോറല്‍ ട്രസ്റ്റ് 21.5 കോടി രൂപയും ട്രയംഫ് ഇലക്ടോറല്‍ ട്രസ്റ്റ് 2 കോടി രൂപയും നല്‍കിയിട്ടുണ്ട്.

English summary
The Bharatiya Janata Party was the biggest beneficiary of the electoral trust that raises the most money from the industry for political contributions, in fiscal 2017-18.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X