നയരേഖ: ഭാവനാത്മകമായി കണ്ട് കാര്യം മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നത്: കോടിയേരി
കോഴിക്കോട്: സിപിഎം എറണാകുളം സമ്മേളനത്തിന്റെ ഏറ്റവും പ്രധാന സവിശേഷത നവകേരളത്തിനായുള്ള പാർടി കാഴ്‌ചപ്പാട് സംബന്ധിച്ച പ്രമേയമായിരുന്നുവെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആദ്യദിവസംതന്നെ ഇതുസംബന്ധിച്ച പ്രമേയം പാർടി പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അവതരിപ്പിച്ചു. 1956ലെ പാർടി സംസ്ഥാന സമ്മേളനത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു രേഖ അവതരിപ്പിക്കുന്നത്. കേരള വികസനത്തെ സംബന്ധിച്ചുള്ള രേഖ അവതരിപ്പിക്കുന്നു എന്ന കാര്യം പുറത്തുവന്നതോടെ പലവിധ കഥകളുമായി പലരും രംഗത്തുവന്നു. രേഖയിലെ ഉള്ളടക്കത്തെ സംബന്ധിച്ച് ഭാവനാത്മകമായി കാണുകയും പാർടിയുടെ നയങ്ങളെ മനസ്സിലാക്കാതെ അതുസംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്താനുമാണ് പല മാധ്യമങ്ങളും പൊതുവിൽ ശ്രമിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍
നാല് ഭാഗമായി അവതരിപ്പിക്കപ്പെട്ട ഈ രേഖയിലെ ആദ്യ ഭാഗത്ത് പാർടിയുടെ നേതൃത്വത്തിൽ ഭരണതലത്തിൽ നടത്തിയ ഇടപെടലുകളാണ് വിശദീകരിക്കുന്നത്. രണ്ടാം ഭാഗത്താകട്ടെ കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേരളീയ സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെ സംബന്ധിച്ചാണ് വിശദീകരിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തിൽ സർക്കാർ വരുത്തിയ മാറ്റങ്ങളെ ഇതു വ്യക്തമാക്കുന്നു. രേഖയുടെ മൂന്നാം ഭാഗം നവകേരള സൃഷ്ടിക്കായി പാർടി മുന്നോട്ടുവയ്‌ക്കുന്ന നിർദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അടുത്ത 25 വർഷംകൊണ്ട് കേരളത്തിലെ ജീവിതനിലവാരം വികസിത മധ്യവരുമാന രാഷ്ട്രങ്ങൾക്കു സമാനമായി ഉയർത്തുകയെന്ന ലക്ഷ്യമാണ് ഇതിൽ വിഭാവനം ചെയ്യുന്നത്. അതോടൊപ്പം അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സവിശേഷമായ ഇടപെടലിന്റെ പ്രാധാന്യവും ഇതിൽ വ്യക്തമാക്കുന്നുണ്ടെന്നും കോടിയേരി വ്യക്തമാക്കുന്നു. ഈ രേഖയിലെ കാഴ്ചപ്പാടുകൾ നിയോ ലിബറൽ നയങ്ങളെ തള്ളിക്കളഞ്ഞും കഴിയാവുന്നത്ര പ്രായോഗിക ബദലുകളെ സൃഷ്ടിച്ചുകൊണ്ടും ഉള്ളതാണ്. ഇത് ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷം നടത്തുന്ന പോരാട്ടങ്ങൾക്ക് തീർച്ചയായും കരുത്തുപകരും. സാർവദേശീയ തലത്തിലാകട്ടെ ഒരു പുതിയ മാതൃകയും ഇതു മുന്നോട്ടുവയ്‌ക്കുന്നു.

പാർടി അംഗീകരിച്ചിട്ടുള്ള നയസമീപനങ്ങളിൽനിന്ന് വ്യത്യസ്തമാണ് രേഖയിലെ കാഴ്ചപ്പാടുകൾ എന്ന ചർച്ചയാണ് ചിലർ ഉയർത്തിക്കൊണ്ടുവന്നിട്ടുള്ളത്. ഇതിൽ പ്രധാനപ്പെട്ടത് സ്വകാര്യ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ളതാണ്. സ്വകാര്യ നിക്ഷേപങ്ങളെ വികസനത്തിന് ആശ്രയിക്കാമെന്ന നയം 1957ൽത്തന്നെ പാർടി അംഗീകരിച്ചിട്ടുള്ളതാണ്. മാവൂർ ഗോളിയോർ റയോൺസ് കേരളത്തിൽ വന്നത് ഈ പശ്ചാത്തലത്തിലായിരുന്നു. പാർടി കോൺഗ്രസുകളും ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. കൽക്കട്ടയിലെ12--ാം പാർടി കോൺഗ്രസിൽ ഇതുസംബന്ധിച്ച വിശദമായ ചർച്ച നടന്നിട്ടുമുണ്ട്. അതിൽ ഇത്തരം നയങ്ങൾ സ്വീകരിച്ചില്ലെങ്കിൽ കേന്ദ്രത്തിന്റെ അവഗണനയിൽപ്പെട്ട് ഇടതുപക്ഷ ഗവൺമെന്റുകൾ വികസനം സാധ്യമാകാതെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുമെന്ന കാര്യം ഓർമിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിൽ ഇപ്പോൾത്തന്നെ വിദ്യാഭ്യാസമേഖലയിൽ സ്വകാര്യ മൂലധനമുണ്ട്. സംസ്ഥാന സർക്കാർ എടുക്കുന്ന നിലപാട് വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും കൂടുതൽ ശക്തമായി ഇടപെടുക എന്നതാണ്. നവകേരള മിഷൻ ഈ കാഴ്ചപ്പാടോടെ വിഭാവനം ചെയ്യപ്പെട്ടതാണ്. അതിനു പുറമെ വരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് സാമൂഹ്യനിയന്ത്രണത്തോടെ മറ്റു മൂലധനങ്ങളെയും ഉപയോഗപ്പെടുത്താമെന്ന നയമാണ് സ്വീകരിക്കുന്നത്. അല്ലാതെ സർക്കാർ പിൻമാറി എല്ലാം കോർപറേറ്റുകൾക്കും കമ്പോളത്തിനും വിട്ടുകൊടുക്കുക എന്ന കേന്ദ്രനയമല്ല. എൽഡിഎഫിലും സർക്കാരിലും പൊതുജനങ്ങളിലാകെ ഇത്തരമൊരു കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനുള്ള ചർച്ചകൾ സംഘടിപ്പിക്കും.
പ്രകടനപത്രികയിൽ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെ വികസിപ്പിച്ചുകൊണ്ടുകൂടി തയ്യാറാക്കപ്പെട്ട ഈ രേഖ എൽഡിഎഫിലും സർക്കാരിലും പൊതുജനങ്ങളിലാകെയും ചർച്ച ചെയ്ത് വികസനത്തെ സംബന്ധിച്ച ഒരു പൊതുബോധം സംസ്ഥാനത്ത് രൂപീകരിക്കുന്നതിനാണ് പാർടി മുൻകൈയെടുക്കുക. അതിന്റെ അടിസ്ഥാനത്തിൽ വികസന പരിപാടികൾ ആവിഷ്കരിക്കുക എന്നതാണ് പാർടി വിഭാവനം ചെയ്യുന്നത്. സംസ്ഥാന സമ്മേളനം പാർടിയുടെ ഐക്യവും സംഘടനാപരമായ കരുത്തും വിഭാവനം ചെയ്യുന്നതായിരുന്നു. ഐക്യത്തിലടിയുറച്ച പാർടിയും വികസനത്തിനായുള്ള രേഖയും മുന്നോട്ടുവച്ചുകൊണ്ടാണ് സമ്മേളനം അവസാനിച്ചത്. അതുകൊണ്ടുതന്നെ എറണാകുളം സമ്മേളനം പാർടിയുടെ സമ്മേളന ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications