കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിൽ പോര് മുറുകുന്നു; 'കൃഷ്ണദാസ് ഉൾപ്പെടെ 4 നേതാക്കൾ പുറത്തുപോയി'..മിണ്ടാതെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; ബി ജെപി യിൽ പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുകയാണ് . ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതും പികെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവാക്കി ഒതുക്കിയതുമെല്ലാം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലോടെയാണെന്ന ആക്ഷേപമാണ് നേതാക്കൾ ഉയർത്തുന്നത്. അതിനിടെ പ്രതിസന്ധി രൂക്ഷമാക്കി ചാനൽ ച‍ർച്ചക്കുള്ള പാർട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും മുതിർന്ന നേതാക്കൾ പുറത്തു പോയിരിക്കുകയാണ് വിശദാംശങ്ങളിലേക്ക്

1

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ സംസ്ഥാന ബിജെപിയിൽ മുരളീധര പക്ഷത്തിനെതിരെ കടുത്ത എതിർപ്പുകൾ പാർട്ടിയിൽ ഉയർന്നിരുന്നു. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യമായിരുന്നു കൃഷ്ണദാസ് പക്ഷം ശക്തമാക്കിയത്. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സുരേന്ദ്രനെതിരെ കടുത്ത വിമർശനവും ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് പരാജയം, കുഴൽപ്പണക്കേസ് തുടങ്ങിവയെല്ലാം പാർട്ടിയെ പിടിച്ചുലച്ചിരുന്നവെന്നതിനാൽ
സംസ്ഥാന ഘടകത്തിൽ നേതൃമാറ്റം നടത്താതെ പ്രതിച്ഛായ മിനുക്കാൻ സാധിക്കില്ലെന്നായിരുന്ന ഒരു വിഭാഗം നേതാക്കൾ നിലപാടെടുത്തത്.

2

മാത്രമല്ല പാർട്ടിയിൽ കെ സുരേന്ദ്രൻ ഏകപക്ഷീയമായാണ് തിരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചിരുന്നു. .എന്നാൽ കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്ന് മാത്രമല്ല സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നടത്തിയ പാർട്ടി പുനഃസംഘടനയിൽ കൃഷ്ണദാസ് പക്ഷത്തിന് വലിയ തിരിച്ചടിയും നേരിടേണ്ടി വന്നു.

സംസ്ഥാന പുനഃസംഘടയിൽ കൃഷ്ണദാസ് പക്ഷത്തെ അഞ്ച് ജില്ലാ പ്രസിഡന്റുമാർക്കായിരുന്നു സ്ഥാനം തെറിച്ചത്. സംസ്ഥാന അധ്യക്ഷനോട് കൊമ്പ് കോർത്ത ശോഭാ സുരേന്ദ്രനും ഒഴിവാക്കപ്പെട്ടു.

3

അതേസമയം ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷും മുരളീധര പക്ഷവും ചേർന്നാണ് തങ്ങളെ വെട്ടിനിരത്തിയതെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നിലപാട്. ഇതിനിടെ പാർട്ടി നിലപാടുകൾ ചാനലുകളിൽ അവതരിപ്പിച്ചിരുന്ന പി ആർ ശിവശങ്കരനെ ആ സ്ഥാനത്തു നിന്ന് നീക്കിയ നടപടിയും കൃഷ്ണദാസ് പക്ഷത്തെ ചൊടിപ്പിച്ചു. കൃഷ്ണദാസ് പക്ഷക്കാരനായ ശിവശങ്കർ ചർച്ചകളിൽ ബി ജെ പി യുടെ ശക്തമായ സാന്നിധ്യമായിരുന്നു.നേരത്തേ സുരേന്ദ്രനെ പരിഹസിച്ച് ശിവശങ്കർ കുറിപ്പ് പങ്കുവെച്ചിരുന്നു. സുരേന്ദ്രനെ ശ്രീ ശ്രീ ചേർത്ത് വിശേഷിപ്പിച്ചുള്ളതായിരുന്നു കുറിപ്പ്. അതേസമയം ശിവശങ്കറിനെ നീക്കിയത് അദ്ദേഹത്തിന്റെ ആത്മാഭിമാനത്തെ ഹനിക്കുന്ന നടപടിയാണെന്നായിരുന്നു മുതിർന്ന നേതാവ് പി പി മുകുന്ദൻ പ്രതികരിച്ചത്.

4

ഈ തർക്കങ്ങളും വാദപ്രതിവാദങ്ങളും തുടരുന്നതിനിടയിലാണ് നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാണ് മുതിരർന്ന നേതാക്കളായ പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, എം എസ് കുമാര്‍ എന്നിവര്‌‍ ചാനൽ ച‍ർച്ചക്കുള്ള പാർട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തേക്ക് പോയത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഈ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ.അതേസമയം നേതാക്കളുടെ പുറത്ത് പോക്ക് സംസ്ഥാന ബി ജെ പിയിൽ കൂടുതൽ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വിഷയത്തിൽ ഇതുവരേയും ബി ജെ പി നേതൃത്വം പ്രതികരിച്ചിട്ടില്ല. അതേസമയം ഇപ്പോഴത്തെ അതൃപ്തികൾ മുതലാക്കി കെ സുരേന്ദ്രനെ പുറത്താക്കാനുള്ള സമ്മർദ്ദം ശക്തമാക്കാനാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നീക്കം. മുതിർന്ന നേതാക്കളുടേയും ശോഭാ സുരേന്ദ്രന് അടക്കമുള്ളവരുടേയും പിന്തുണ ഇക്കാര്യത്തിൽ കൃഷ്ണദാ് പക്ഷത്തിന് ഉണ്ട്.

Recommended Video

cmsvideo
ശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍..ചെയ്തത് കൊടും ചതി | Oneindia Malayalam
5

ഇതിനിടെ പുനഃസംഘടനയെ ചൊല്ലി വയനാട് ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. അഴിമതി ആരോപണം നേരിടുന്നയാളെ പ്രസിഡന്റാക്കിയതിൽ ഒരു വിഭാഗം നേതാക്കൾ കടുത്ത എതിർപ്പാണ് ഉയർത്തുന്നത്. കെ സുരേന്ദ്രന്‍ പക്ഷക്കാരനായ പുതിയ ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ അംഗീകരിക്കാനാകില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

English summary
Party revamp: BJP leaders including krishnadas left BJP whatsapp group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X