ശൈലജ രാജിവയ്ക്കില്ല!! പകരം അയാളെ മാറ്റും!! മന്ത്രിയെ സംരക്ഷിക്കാന്‍ പാര്‍ട്ടി നീക്കം...
പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി മുഖം രക്ഷിക്കാന്‍ സിപിഎം
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് നിയമനവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ ആരോഗ്യമന്ത്രി കെ കെ ശൈലജയെ രക്ഷിക്കാന്‍ സിപിഎം ശ്രമം തുടങ്ങി. നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നു വമിര്‍ശനം നേരിട്ടതോടെ മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടുകയാണ് പ്രതിപക്ഷം. ഇന്ന് സഭയില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് സഭയിലെത്തിയത്. പ്രതിപക്ഷത്തിന്റെ ഈ ആക്രമണത്തെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി നേതൃത്വം നീക്കം നടത്തുന്നത്.

പ്രൈവറ്റ് സെക്രട്ടറിയെ മാറ്റും
ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയായ പി കെ സുധീര്‍ ബാബുവിനെ തല്‍സ്ഥാനത്തു നിന്നു മാറ്റാനാണ് പാര്‍ട്ടി ആലോചിക്കുന്നതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിയെ രക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

വീഴ്ച വരുത്തി
പ്രൈവറ്റ് സെക്രട്ടറിക്കു വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി നേതൃത്വം ശൈലജയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ആരോഗ്യ സെക്രട്ടറിയും സെക്രട്ടേറിയറ്റിലെ മറ്റ് ഉദ്യോഗസ്ഥരുമയക്കുന്ന ഫയലുകള്‍ കൃത്യമായി പരിശോധിക്കുന്നതിലും മന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിലും സുധീറിനു വീഴ്ച സംഭവിച്ചതായും പാര്‍ട്ടി വിലയിരുത്തുന്നു.

പരാതികള്‍ ലഭിച്ചു
ശൈലജയുടെ ഓഫീസുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ പാര്‍ട്ടി നേതൃത്വത്തിനു പരാതികള്‍ ലഭിച്ചിരുന്നു. പാര്‍ട്ടിക്കാരുടെ കാര്യങ്ങളൊന്നും അവിടെ നടക്കുന്നില്ലെന്നായിരുന്നു ആക്ഷേപം.

പ്രൈവറ്റ് സെക്രട്ടറിക്ക് പിന്തുണ
പാര്ട്ടിക്കാര് പ്രൈവറ്റ് സെക്രട്ടറിയെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും നിയമം അനുശാസിക്കുന്ന തരത്തിലാണ് പ്രൈവറ്റ് സെക്രട്ടറി ജോലി ചെയ്തതെന്നാണ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സര്‍ക്കാര്‍ പ്രതിരോധത്തില്‍
ശൈലജയുടെ രാജിയാവശ്യപ്പെട്ടു പ്രതിപക്ഷം സമരം ശക്തമാക്കിയതോടെ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. നിയമസഭാ കവാടത്തില്‍ എംഎല്‍എമാര്‍ അനിശ്ചിത കാല സമരം തുടങ്ങിയതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

മന്ത്രിക്കു പകരം പ്രൈവറ്റ് സെക്രട്ടറി
ശൈലജയെ മന്ത്രിസ്ഥാനത്തു നിര്‍ത്തി പകരം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടിയും സര്‍ക്കാരും. സുധീറിനു പകരം സെക്രട്ടേറിയറ്റിലെ സിപിഎം അനുഭാവിയായ അഡീഷന്‍ സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചേക്കുമെന്നാണ് സൂചന.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications