കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈലജ രാജിവയ്ക്കില്ല!! പകരം അയാളെ മാറ്റും!! മന്ത്രിയെ സംരക്ഷിക്കാന്‍ പാര്‍ട്ടി നീക്കം...

പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി മുഖം രക്ഷിക്കാന്‍ സിപിഎം

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ ആരോഗ്യമന്ത്രി കെ കെ ശൈലജയെ രക്ഷിക്കാന്‍ സിപിഎം ശ്രമം തുടങ്ങി. നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നു വമിര്‍ശനം നേരിട്ടതോടെ മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടുകയാണ് പ്രതിപക്ഷം. ഇന്ന് സഭയില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് സഭയിലെത്തിയത്. പ്രതിപക്ഷത്തിന്റെ ഈ ആക്രമണത്തെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി നേതൃത്വം നീക്കം നടത്തുന്നത്.

ദിലീപിന് ജാമ്യം കിട്ടും!! ഇതാണ് കാരണം....കോടതിയില്‍ പ്രോസിക്യൂഷന്‍ ശരിക്കും വിയര്‍ക്കും!!ദിലീപിന് ജാമ്യം കിട്ടും!! ഇതാണ് കാരണം....കോടതിയില്‍ പ്രോസിക്യൂഷന്‍ ശരിക്കും വിയര്‍ക്കും!!

പ്രൈവറ്റ് സെക്രട്ടറിയെ മാറ്റും

പ്രൈവറ്റ് സെക്രട്ടറിയെ മാറ്റും

ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയായ പി കെ സുധീര്‍ ബാബുവിനെ തല്‍സ്ഥാനത്തു നിന്നു മാറ്റാനാണ് പാര്‍ട്ടി ആലോചിക്കുന്നതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിയെ രക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

വീഴ്ച വരുത്തി

വീഴ്ച വരുത്തി

പ്രൈവറ്റ് സെക്രട്ടറിക്കു വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി നേതൃത്വം ശൈലജയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ആരോഗ്യ സെക്രട്ടറിയും സെക്രട്ടേറിയറ്റിലെ മറ്റ് ഉദ്യോഗസ്ഥരുമയക്കുന്ന ഫയലുകള്‍ കൃത്യമായി പരിശോധിക്കുന്നതിലും മന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിലും സുധീറിനു വീഴ്ച സംഭവിച്ചതായും പാര്‍ട്ടി വിലയിരുത്തുന്നു.

പരാതികള്‍ ലഭിച്ചു

പരാതികള്‍ ലഭിച്ചു

ശൈലജയുടെ ഓഫീസുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ പാര്‍ട്ടി നേതൃത്വത്തിനു പരാതികള്‍ ലഭിച്ചിരുന്നു. പാര്‍ട്ടിക്കാരുടെ കാര്യങ്ങളൊന്നും അവിടെ നടക്കുന്നില്ലെന്നായിരുന്നു ആക്ഷേപം.

പ്രൈവറ്റ് സെക്രട്ടറിക്ക് പിന്തുണ

പ്രൈവറ്റ് സെക്രട്ടറിക്ക് പിന്തുണ

പാര്‍ട്ടിക്കാര്‍ പ്രൈവറ്റ് സെക്രട്ടറിയെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും നിയമം അനുശാസിക്കുന്ന തരത്തിലാണ് പ്രൈവറ്റ് സെക്രട്ടറി ജോലി ചെയ്തതെന്നാണ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സര്‍ക്കാര്‍ പ്രതിരോധത്തില്‍

സര്‍ക്കാര്‍ പ്രതിരോധത്തില്‍

ശൈലജയുടെ രാജിയാവശ്യപ്പെട്ടു പ്രതിപക്ഷം സമരം ശക്തമാക്കിയതോടെ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. നിയമസഭാ കവാടത്തില്‍ എംഎല്‍എമാര്‍ അനിശ്ചിത കാല സമരം തുടങ്ങിയതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

മന്ത്രിക്കു പകരം പ്രൈവറ്റ് സെക്രട്ടറി

മന്ത്രിക്കു പകരം പ്രൈവറ്റ് സെക്രട്ടറി

ശൈലജയെ മന്ത്രിസ്ഥാനത്തു നിര്‍ത്തി പകരം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടിയും സര്‍ക്കാരും. സുധീറിനു പകരം സെക്രട്ടേറിയറ്റിലെ സിപിഎം അനുഭാവിയായ അഡീഷന്‍ സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചേക്കുമെന്നാണ് സൂചന.

English summary
CPM is trying to save minister K K Shylaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X